വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന മുസ്താഫിസുര്‍ ഭയക്കുന്നത് രണ്ടു കാര്യങ്ങളില്‍

By Anwar Sadath

ദില്ലി: ഐപിഎല്‍ ക്രിക്കറ്റ് കളിക്കുന്ന ബംഗ്ലാദേശ് കൗമാരതാരം മുസ്താഫിസുര്‍ ആദ്യ സീസണ്‍ തന്നെ അവിസ്മരണീയമാക്കിക്കഴിഞ്ഞു. അവസാന ഓവറുകളിലും മധ്യ ഓവറുകളിലുമൊക്കെ മികച്ച രീതിയില്‍ പന്തെറിയുന്ന മുസ്താഫിസുര്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ അവസാന നാലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

ബൗളിങ്ങില്‍ പുലിയാണെങ്കിലും മുസ്താഫിസുര്‍ രണ്ടു കാര്യങ്ങള്‍ ഭയക്കുന്നുണ്ടെന്ന് സഹകളിക്കാരനായ റിക്കി ഭുയി പറയുന്നു. ബാറ്റ് ചെയ്യുന്നതും ഇംഗ്ലീഷ് സംസാരിക്കുന്നതുമാണ് മുസ്താഫിസുര്‍ ഭയക്കുന്ന രണ്ടു കാര്യങ്ങള്‍. പ്രത്യേകിച്ചു ഇംഗ്ലീഷില്‍ ആരെങ്കിലും സംസാരിക്കാന്‍ എത്തിയാല്‍ മുസ്താഫിസുറിന്റെ ചങ്കുവിറയ്ക്കും.

musthafisur

ബംഗാളി ഭാഷ നന്നായി കൈകാര്യം ചെയ്യുന്നയാളാണ് റിക്കി ഭുയി. അതുകൊണ്ടുതന്നെ മുസ്താഫിസുറിനുവേണ്ടി ട്രാന്‍സലേറ്ററാകുന്നതും റിക്കിയാണെന്ന് പറയുന്നു. സഹകളിക്കാരുമായി കാര്യങ്ങള്‍ സംസാരിക്കുന്നതിനും മറ്റുമെല്ലാം ഭുയി ആണ് ഇടനിലക്കാരന്‍. ഫീല്‍ഡില്‍ മുസ്താഫിസുറിന് എല്ലായിപ്പോഴും ട്രാന്‍സിലേറ്ററിന്റെ ആവശ്യമുണ്ട്.

ക്യാപ്റ്റന്‍ വാര്‍ണറുമായുള്ള സംസാരം ബംഗാളിയിലേക്ക് മാറ്റുന്നത് റിക്കിയാണ്. സ്ട്രാറ്റജിസ് ടൈം ഔട്ട് സമയത്ത് വാര്‍ണറുടെ ഇടനിലക്കാരനാകാന്‍ റിക്കി ഓടിയെത്തും. മുസ്താഫിസുറിനുള്ള നിര്‍ദ്ദേശങ്ങളും മറ്റും വാര്‍ണറിനുവേണ്ടി കൈമാറുന്നത് റിക്കിയാണ്. റിക്കിയില്ലാത്തപ്പോള്‍ ആംഗ്യഭാഷ ഉപയോഗിച്ചാവും മുസ്താഫിസുറിന്റെ ആശയക്കൈമാറ്റം.

Story first published: Thursday, May 26, 2016, 10:48 [IST]
Other articles published on May 26, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X