Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സണ്‍റൈസേഴ്‌സിന്റെ 4 കളിക്കാരും ഒത്തുകളിച്ചു

മുംബൈ: ഐ പി എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ നാല് താരങ്ങളും കൂടി ഒത്തുകളിച്ചതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നുള്ള ഒരു ഇടനിലക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീലങ്കന്‍ താരമായ തിസാര പെരേര, ഹനുമ വിഹാരി, കരണ്‍ ശര്‍മ, ആശിശ് റെഡ്ഡി എന്നിവര്‍ ഒത്തുകളിച്ചതായാണ് വെളിപ്പെടുത്തല്‍.

ആറ് കോടി രൂപയാണ് ഇവര്‍ ഒത്തുകളിക്കാരില്‍ നിന്നും പറ്റിയത് എന്നാണ് ഇടനിലക്കാരന്‍ പറയുന്നത്. ആരോപണവിധേയരായ നാല് കളിക്കാനും ഇപ്പോള്‍ സണ്‍റൈസേഴ്‌സിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നുണ്ട്. ഇടനിലക്കാരില്‍ നിന്നും കൡക്കാര്‍ പണം സ്വീകരിച്ചതായി ഡെക്കാന്‍ ക്രോണിക്കിളാണ് റിപ്പോര്‍ട്ട് ചെയ്തത്. സണ്‍റൈസേഴ്‌സിന് മുമ്പ് ഡെക്കാണ്‍ ടീമിന്റെ ഉടമകളിലൊരാളായിരുന്നു ഡെക്കാണ്‍ ക്രോണിക്കിള്‍.

perera-ashish reddy

ദില്ലി പോലീസിന്റെ പ്രത്യേക ടീം മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഈ ഇടനിലക്കാരനെ പിടികൂടിയത്. പുനെയില്‍ വെച്ചാണ് ഇയാള്‍ കളിക്കാരെ കണ്ടതും ഇടപാട് ഉറപ്പിച്ചത് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കളിക്കാരില്‍ ഒരാളുടെ സഹോദരനായിരുന്നത്രെ ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്.

ഒത്തുകളിയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളി താരം എസ് ശ്രീശാന്തിനെയും അങ്കിത് ചവാനെയും ബി സി സി ഐ ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സിദ്ധാര്‍ഥ് ത്രിവേദി, അമിത് സിംഗ് എന്നിവരും വിലക്കിന് ഇരകളായി. അതേസമയം പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ചെന്നൈ കിംഗ്‌സ് സി ഇ ഒ ഗുരുനാഥ് മെയ്യപ്പനെതിരെ ബി സി സി ഐ നടപടി എടുക്കാത്തത് വിവാദമായിരുന്നു.

Story first published: Monday, September 23, 2013, 15:26 [IST]
Other articles published on Sep 23, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+