For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഞങ്ങളുടെ മധ്യനിരക്ക് മികവ് കാട്ടാനുള്ള നിര്‍ണ്ണായക സമയമായിരുന്നു- മനീഷ് പാണ്ഡെ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8 വിക്കറ്റിന് തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയരാന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത് മനീഷ് പാണ്ഡെയുടെ (83*) ബാറ്റിങ്ങായിരുന്നു. ഞങ്ങളുടെ മധ്യനിരക്ക് മികവ് കാട്ടാനുള്ള നിര്‍ണ്ണായക സമയമായിരുന്നു ഇതെന്നാണ് മനീഷ് പാണ്ഡെ പറഞ്ഞത്.

'ഞങ്ങളുടെ മധ്യനിരയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള സമയമായിരുന്നു. മികച്ച പ്രകടനം നടത്താനുള്ള ഏറ്റവും അനിവാര്യമായ സമയമായിരുന്നു. ക്രീസില്‍ തുടരാനും എന്റേതായ ഷോട്ടുകള്‍ കളിക്കാനുമാണ് ശ്രമിച്ചത്. ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷം. ഇവിടെ ഇങ്ങനെ നില്‍ക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷം. ഹൈദരാബാദിനെ വിജയിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്'-മനീഷ് പാണ്ഡെ പറഞ്ഞു.

manishpandey

തുടക്കത്തിലെ തന്നെ ഡേവിഡ് വാര്‍ണറെയും ജോണി ബെയര്‍സ്‌റ്റോയേയെയും നഷ്ടമായ ഹൈദരാബാദിന് പിന്നീട് വിക്കറ്റ് നഷ്ടമായിട്ടില്ല. മനീഷ് എട്ട് സിക്‌സും നാല് ഫോറും പറത്തിയാണ് കളം നിറഞ്ഞത്. 176.59 സ്‌ട്രൈക്കറേറ്റിലായിരുന്നു ബാറ്റിങ്. സീസണില്‍ മോശം പ്രകടനം കൊണ്ട് പഴികേല്‍പ്പിച്ച വിജയ് ശങ്കര്‍ (52) അവസരത്തിനൊത്ത് ബാറ്റിങ്ങില്‍ ഉയര്‍ന്നും ഹൈദാരാബാദിന് കരുത്തായി. കെയ്ന്‍ വില്യംസണ് പരിക്കേറ്റതോടെ ഹൈദരാബാദ് ആശങ്കയിലായിരുന്നുവെങ്കിലും നാലാം നമ്പറിലെത്തിയ വിജയ് ശങ്കര്‍ വില്യംസണിന്റെ വിടവ് നികത്തി.

ജോഫ്രാ ആര്‍ച്ചര്‍ക്കെതിരേ കരുതലോടെ കളിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെയും ലെഗ് സ്പിന്നര്‍മാരെയുമാണ് ലക്ഷ്യം വെച്ചത്. ഇടവേളയ്ക്ക് ശേഷം വിജയ് നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. ഈ മത്സരത്തിലെ പോസിറ്റീവ് കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് ടൂര്‍ണമെന്റില്‍ മുന്നോട്ട് പോകാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനീഷ് പറഞ്ഞു. ജോഫ്ര ആര്‍ച്ചര്‍ പവര്‍ പ്ലേയില്‍ രണ്ട് ഓവര്‍ മാത്രമാണ് എറിഞ്ഞത്. ഇത് ഹൈദരാബാദിനെ തുണച്ചു. സ്മിത്തിന് പറ്റിയ ഈ പിഴവാണ് ഹൈദരാബാദിന് കരുത്തായത്. ജോഫ്ര ആര്‍ച്ചര്‍ക്ക് ഒരോവര്‍ കൂടി നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷെ മത്സരഫലം വിപരീതമാകുമായിരുന്നു.വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജേസന്‍ ഹോള്‍ഡര്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

നിലവില്‍ 10 മത്സരത്തില്‍ നിന്ന് 8 പോയിന്റുള്ള ഹൈദരാബാദ് അഞ്ചാം സ്ഥാനത്താണ്. നാലാം സ്ഥാനക്കാരായ കെകെആറിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കുകയാണ് ഹൈദരാബാദ്. ഇനിയുള്ള നാല് മത്സരങ്ങള്‍ ഹൈദരാബാദിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. തോല്‍വിയോടെ രാജസ്ഥാന്‍ ഏഴാം സ്ഥാനത്തേക്കെത്തി.

Story first published: Friday, October 23, 2020, 10:37 [IST]
Other articles published on Oct 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+