Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: അമ്പമ്പോ അല്‍സാറി, അരങ്ങേറ്റത്തില്‍ ആറു വിക്കറ്റ്... ഹൈദരാബാദ് നാണം കെട്ടു

1
45895

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇതിനേക്കാള്‍ മികച്ചൊരു അരേേങ്ങറ്റം ഇനി മറ്റൊരു താരത്തിനും ലഭിക്കാനില്ല. വിന്‍ഡീസിന്റെ യുവതാരം ജോസഫ് അല്‍സാറിയുടെ പന്തുകള്‍ തീതുപ്പിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചാരമായി മാറി. 40 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ഏഴു വിക്കറ്റിന് 136 റണ്‍സിലൊതുക്കിയപ്പോള്‍ ഹൈദരാബാദ് വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ അല്‍സാറിയുടെ വണ്‍മാന്‍ ഷോയ്ക്കു മുന്നില്‍ ഹൈദരാബാദിന്റെ ശക്തമായ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 17.4 ഓവറില്‍ വെറും 96 റണ്‍സിനാണ് ഹൈദരാബാദ് കൂടാരം കയറിയത്. 3.4 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ ആറു വിക്കറ്റുകള്‍ അല്‍സാറി പോക്കറ്റിലാക്കി. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

alzari

ഹൈദരാബാദ് നിരയില്‍ ഒരാള്‍ പോലും 20നു മുകളില്‍ നേടിയില്ല. 20 റണ്‍സെടുത്ത ദീപക് ഹൂഡയാണ് ടീമിന്റെ ടോാപ്‌സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോ (16), മനീഷ് പാണ്ഡെ (16), ഡേവിഡ് വാര്‍ണര്‍ (15), മുഹമ്മദ് നബി (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളര്‍. അല്‍സാറിയെക്കൂടാതെ രണ്ടു വിക്കറ്റുമായി രാഹുല്‍ ചഹറും മുംബൈ ബൗളര്‍മാരില്‍ തിളങ്ങി. അല്‍സാറി തന്നെയാണണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട മുംബൈയെ മികച്ച ബൗളിങിലൂടെ ഹൈദരാബാദ് പിടിച്ചുനിര്‍ത്തുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 136 റണ്‍സെടുക്കാനേ മുംബൈയ്ക്കായുള്ളൂ. കിരോണ്‍ പൊള്ളാര്‍ഡിന്റെ (46*) ഇന്നിങ്‌സാണ് മുംബൈയ്ക്കു അല്‍പ്പമെങ്കിലും മാന്യത നല്‍കിയത്. 26 പന്തുകള്‍ നേരിട്ട താരം നാലു സിക്‌സറുകളും ഒരു ബൗണ്ടറിയും പായിച്ചു. മുംബൈ നിരയില്‍ മറ്റുള്ളവരൊന്നും 20 റണ്‍സ് പോലും തികച്ചില്ല.

ക്വിന്റണ്‍ ഡികോക്ക് (19), ഇഷാന്‍ കിഷന്‍ (17), ഹര്‍ദിക് പാണ്ഡ്യ (14), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (11), രാഹുല്‍ ചഹര്‍ (10) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റുള്ളവര്‍. ഹൈദരാബാദിനു വേണ്ടി സിദ്ധാര്‍ഥ് കൗള്‍ രണ്ടടു വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ടോസിനു ശേഷം ഹൈദരാബാദ് നായകന്‍ ഭുവനേശ്വര്‍ കുമാര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഹൈദരാബാദ് നിലനിര്‍ത്തി. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്ത കെയ്ന്‍ വില്ല്യംസണിനു പകരം ഭുവനേശ്വര്‍ കുമാര്‍ തന്നെയാണ് ടീമിനെ നയിച്ചത്. മറുഭാഗത്ത് മുംബൈ ടീമില്‍ ചില മാറ്റങ്ങളുണ്ടായിരുന്നു. ലസിത് മലിങ്ക നാട്ടിലേക്കു മടങ്ങിയതിനാല്‍ പകരം വിന്‍ഡീസ് പേസര്‍ അല്‍സാറി ജോസഫ് കളിച്ചു. സൂപ്പര്‍ താരം യുവരാജ് സിങിനു പകരം ഇഷാന്‍ കിഷനും പ്ലെയിങ് ഇലവനിലെത്തി.

Story first published: Saturday, April 6, 2019, 23:37 [IST]
Other articles published on Apr 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+