Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: 44 റണ്‍സിനിടെ 10 വിക്കറ്റ്, ഹൈദരാബാദിനെ എറിഞ്ഞുവീഴ്ത്തി ഡല്‍ഹി

ഹൈദരാബാദിനെ എറിഞ്ഞുവീഴ്ത്തി ഡല്‍ഹി, 44 റണ്‍സിനിടെ 10 വിക്കറ്റ് | Oneindia Malayalam
1
45906

ഹൈദാരാബാദ്: ഐപിഎല്ലിലെ തികച്ചും ഏകപക്ഷീയമായ കളിയില്‍ നിലവിലെ റണ്ണറപ്പും മുന്‍ ജേതാക്കളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു തകര്‍പ്പന്‍ ജയം. എവേ മല്‍സരത്തില്‍ 39 റണ്‍സിനാണ് ഹൈദരാബാദിനെ ഡല്‍ഹി കെട്ടുകെട്ടിച്ചത്. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിക്കു ഉജ്ജ്വല ജയം സമ്മാനിച്ചത്. ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

delh

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഏഴു വിക്കറ്റിന് 155 റണ്‍സാണ് നേടിയത്. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഹൈദരാബാദിന് ഈ സ്‌കോര്‍ വെല്ലുവിളിയാവില്ലെന്നായിരുന്നു കരുതപ്പെട്ടത്. എന്നാല്‍ ഡല്‍ഹി ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഹൈദരാബാദ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. 18.5 ഓവറില്‍ വെറും 116 റണ്‍സിന് ഹൈദരാബാദ് കൂടാരം കയറി. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (51), ജോണി ബെയര്‍സ്‌റ്റോ (41) എന്നിവരൊഴികെ ഹൈദരാബാദ് നിരയില്‍ മറ്റാരും രണ്ടക്കം കടന്നില്ല. ആദ്യ വിക്കറ്റില്‍ വാര്‍ണര്‍-ബെയര്‍‌സ്റ്റോ സഖ്യം 72 റണ്‍സെടുത്തിരുന്നു.

srh

പിന്നീട് അവിശ്വസനീയമാംവിധം ഹൈദരബാദ് തകര്‍ന്നടിയുകയായിരുന്നു. 38 റണ്‍സെടുക്കുന്നതിനിടെ ഒമ്പതു വിക്കറ്റുകളാണ് ആതിഥേയര്‍ക്കു നഷ്ടമായത്. 3.5 ഓവറില്‍ 22 റണ്‍സിനു നാലു വിക്കറ്റെടുത്ത കാഗിസോ റബാദയാണ് ഹൈദരാബാദിന്റെ അന്തകനയാത്. മൂന്നു വിക്കറ്റ് വീതമെടുത്ത ക്രിസ് മോറിസും കീമോ പോളും ഹൈദരാബാദിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ഡല്‍ഹി ഏഴു വിക്കറ്റിന് 155 റണ്‍സാണ് നേടിത്. ഡല്‍ഹി നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി തികച്ചില്ല. 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. 40 പന്തില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. കോളിന്‍ മണ്‍റോ (40), റിഷഭ് പന്ത് (23), അക്ഷര്‍ പട്ടേല്‍ (14*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു സ്‌കോറര്‍മാര്‍. ഓപ്പണര്‍മാരായ പൃഥ്വി ഷായും (4) ശിഖര്‍ ധവാനും (7) തുടക്കത്തില്‍ തന്നെ പുറത്തായതാണ് ഡല്‍ഹിയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. മൂന്നു വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദാണ് ഹൈദരാബാദ് ബൗളിങ് നിരയില്‍ മികച്ചുനിന്നത്. ഭുവനേശ്വര്‍ കുമാറിനു രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Sunday, April 14, 2019, 23:57 [IST]
Other articles published on Apr 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+