Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെയ്ല്‍ സ്‌റ്റെയ്‌നെ സഞ്ജു തൂക്കിയ ആ സിക്‌സര്‍!

ജയിക്കേണ്ടുന്ന കളികള്‍ തോല്‍ക്കുന്നു, തോറ്റു എന്നുറപ്പിച്ച കളികള്‍ ജയിക്കുന്നു - ഐ പി എല്‍ ഏഴാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളികളില്‍ ആകെ ഒരു വശപ്പിശക് തോന്നിയാല്‍ അത് സ്വാഭാവികം. ഹൈദരാബാദിനെതിരെ ജയിക്കാന്‍ വെറും 135 റണ്‍സ് വേണ്ട രാജസ്ഥാന്‍ കളി തോറ്റുകൊടുത്തത് 33 റണ്‍സിന്. 19.5 ഓവറില്‍ 102 റണ്‍സിന് രാജസ്ഥാന്‍ ഓളൗട്ടാകുകയായിരുന്നു.

മലയാളി താരം സഞ്ജു സാംസണ്‍ സ്‌റ്റെയ്‌നെ മനോഹരമൊരു സിക്‌സറിന് തൂക്കി നന്നായി തുടങ്ങിയെങ്കിലും ഏറെ നേരം നീണ്ടു നിന്നില്ല. നേരത്തെ ചെന്നെയ്‌ക്കെതിരെ 140 പിന്തുടരുമ്പോഴും രാജസ്ഥാന്‍ സമാനമായ രീതിയില്‍ തോറ്റിരുന്നു. ഇതിനിടയില്‍ വിക്കറ്റ് പോകാതെ 120 എന്ന നിലയില്‍ നിന്നും 123 ന് ആറ് എന്ന നിലയില്‍ കൊല്‍ക്കത്തയെ തള്ളിയിട്ട് ഒരു കളി ജയിക്കുകയും ചെയ്തു.

ചെറിയ സ്‌കോറുകള്‍ പ്രതിരോധിക്കുന്നതില്‍ ഹൈദരാബാദിനുള്ള മികവാണ് രാജസ്ഥാനെതിരായ കളിയിലെ ഹൈലൈറ്റ്. കളിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

 പഠാനേ അത് കലക്കി

പഠാനേ അത് കലക്കി

രാജസ്ഥാനെതിരായ കളിയില്‍ ഒരു ക്യാച്ച് ആഘോഷിക്കുന്ന ഇര്‍ഫാന്‍ പത്താനും ക്യാപ്റ്റന്‍ ശിഖര്‍ ധവാനും

ഭുവി എന്തൊരു ഏറാണ്

ഭുവി എന്തൊരു ഏറാണ്

ഈ സീസണിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാകുകയാണ് ഭുവനേശ്വര്‍ കുമാര്‍, നാല് വിക്കറ്റ് വീഴ്ത്തിയ ഭുവിയാണ് മാന്‍ ഓഫ് ദ മാച്ചായതും

അത് കലക്കന്‍ സിക്‌സ്

അത് കലക്കന്‍ സിക്‌സ്

സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്‌റ്റെയ്‌നെ കൂറ്റന്‍ സിക്‌സറിന് പറത്തിയ മലയാളി താരം സഞ്ജു സാംസണ്‍

ഇതാണ് ക്യാപ്റ്റന്‍

ഇതാണ് ക്യാപ്റ്റന്‍

ഹൈദരാബാദിന് വേണ്ടി തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ശിഖര്‍ ധവാന്റെ ഇന്നിംഗ്‌സ് കളിയില്‍ നിര്‍ണായകമായി

പാഴായ ഹാട്രിക്

പാഴായ ഹാട്രിക്

ഷെയ്ന്‍ വാട്‌സണ്‍ ഹാട്രിക് നേടിയിട്ടും രാജസ്ഥാന് കളി ജയിക്കാനായില്ല

ഗുണമില്ല

ഗുണമില്ല

ഹൈദരാബാദിനെതിരായ കളിക്കിടെ രാജസ്ഥാന്റെ സ്റ്റീവന്‍ സ്മിത്ത് ഒരു ഷോട്ട് കളിക്കുന്നു

Story first published: Friday, May 9, 2014, 11:21 [IST]
Other articles published on May 9, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+