Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജസ്ഥാന്‍റെ തിരിച്ചുവരവ് 'റോയല്‍' ആയില്ല!! കനത്ത തോല്‍വി, ധവാനും ബൗളര്‍മാരും തരിപ്പണമാക്കി

രാജസ്ഥാനെ കീഴടക്കി സൺറൈസേഴ്‌സ്

ഹൈദരാബാദ്: ഓപണര്‍ ശിഖര്‍ ധവാന്‍ കത്തിക്കയറിയപ്പോള്‍ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല ജയം. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ കൂട്ടുപിടിച്ച് രാജസ്ഥാന്‍ ബൗളിങ് നിരയെ തലങ്ങും വിലങ്ങും പ്രഹരിച്ച ധവാന്‍ തുടക്കം മുതല്‍ തന്നെ മല്‍സരം തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു. ധവാന്‍ പുറത്താവാതെ 57 പന്തില്‍ നിന്ന് 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 77 റണ്‍സ് അടിച്ചുകൂട്ടി. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 36 റണ്‍സുമായി ധവാനൊപ്പം വിജയം പുര്‍ത്തിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അഞ്ച് റണ്‍സെടുത്ത വ്യധിമാന്‍ സാഹയുടെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. ജയ്‌ദേവ് ഉനാട്കട്ടിന്റെ ബൗളിങില്‍ സാഹയെ ബെന്‍ ലോഗ്ലിന്‍ പിടികൂടുകയായിരുന്നു.

1

‍രാജസ്ഥാന്‍ നല്‍കിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 25 പന്ത് ബാക്കിനില്‍ക്കേയാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ തകര്‍പ്പന്‍ ജയം കൈവരിച്ചത്.
നേരത്തെ ഐപിഎല്‍ സീസണിലെ നാലാം പോരാട്ടത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ 20 ഓവറില്‍ ഒമ്പത് വിക്കറ്റിനു 125 റണ്‍സിന് പിടിച്ചുക്കെട്ടി. ഒരു റണ്‍സരികെ രാജസ്ഥാന്റെ മലയാളി താരം സഞ്ജു വി സാംസണിന് അര്‍ധസെഞ്ച്വറി നഷ്ടമായി. 42 പന്തില്‍ അഞ്ച് ബൗണ്ടറിയോടെ 49 റണ്‍സെടുത്ത രാജസ്ഥാന്റെ മാനംകാത്ത സഞ്ജുവിനെ ശാക്വിബിന്റെ ബൗളിങില്‍ മനോഹര ക്യാച്ചിലൂടെ റാഷിദ് ഖാന്‍ പിടികൂടുകയായിരുന്നു.

14ാം ഓവറില്‍ സഞ്ജുവിന് പുറമെ രാഹുല്‍ ത്രിപാതിയെയും ശാക്വിബ് മടക്കി ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ശാക്വിബുല്‍ ഹസനും സിദ്ദാര്‍ഥ് കൗളുമാണ് ഹൈദരാബാദ് ബൗളിങില്‍ തിളങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, ബില്ലി സ്റ്റാന്‍ലകെ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

2

13 പന്തില്‍ രണ്ട് ബൗണ്ടറിയോടെ 13 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും 15 പന്തില്‍ രണ്ട് ഫോറോടെ 17 റണ്‍സെടുത്ത രാഹുല്‍ ത്രിപാതിയും അഞ്ച് റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സും നാല് റണ്‍സെടുുത്ത ഡാരി ഷോര്‍ട്ടുമാണ് പുറത്തായത്. രഹാനെയെ സിദ്ദാര്‍ഥ് കൗളിന്റെ ബൗളിങില്‍ റാഷിദ് ഖാന്‍ പിടികൂടിയപ്പോള്‍ ഷോര്‍ട്ടിനെ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കുുകയായിരുന്നു. സ്‌റ്റോക്‌സിനെ വില്യംസണ്‍ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കി.

ആറ് റണ്‍സെടുത്ത ജോസ് ബട്‌ലറെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ അക്കൗണ്ട് തുറക്കുംമുമ്പ് കൃഷ്ണപ്പ ഗൗതമിനെ വ്യധിമാന്‍ സാഹ കൗളിന്റെ ബൗളിങില്‍ ക്യാച്ചെടുത്തു മടക്കി. 18 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയോടെ 18 റണ്‍സ് നേടിയ ശ്രേയാഷ് ഗോപാലിനെ ഭുവനേശ്വര്‍ കുമാര്‍ യൂസുഫ് പഠാന്‍ കൈകളിലെത്തിച്ചു. ജയ്‌ദേവ് ഉനാട്കട്ട് ഒരു റണ്‍സുമായും മടങ്ങി.

പുതുമുഖ ക്യാപ്റ്റന്‍മാരുമായാണ് ഇരു ടീമും ഇത്തവണ കളത്തിലിറങ്ങുന്നത്. പ്രഥമ ഐപിഎല്‍ സീസണില്‍ ചാംപ്യന്‍മാരായ രാജസ്ഥാന് ടൂര്‍ണമെന്റിലേക്ക് ഇത് രണ്ടാം തിരിച്ചുവരവാണ്. ഒത്തുക്കളിവിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം രാജസ്ഥാന്‍ കളിക്കുന്ന ആദ്യ ഐപിഎല്ലാണിത്.

ടീം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ശിഖര്‍ ധവാന്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, ദീപക് ഹൂഡ, യൂസുഫ് പഠാന്‍, സാക്വിബുല്‍ ഹസന്‍, വ്യഥിമാന്‍ സാഹ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ബില്ലി സ്റ്റാന്‍ലകെ, സിദ്ദാര്‍ഥ് കൗള്‍.

രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ഡാരി ഷോര്‍ട്ട്, രാഹുല്‍ ത്രിപാതി, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ബെന്‍ ലോഗ്ലിന്‍, കെ ഗൗതം, ശ്രേയാഷ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയ്‌ദേവ് ഉനാട്കട്ട്.

Story first published: Monday, April 9, 2018, 23:26 [IST]
Other articles published on Apr 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+