ഐപിഎല്ലില്‍ ആദ്യമായി ഗുജറാത്ത് ലയണ്‍സ് തോറ്റു, അതും 10 വിക്കറ്റിന്... ദയനീയം!
രാജ്‌കോട്ട്: ഐ പി എല്‍ ക്രിക്കറ്റില്‍ തോല്‍വിയെന്തെന്ന് ഗുജറാത്ത് ലയണ്‍സ് അറിഞ്ഞു. ആദ്യത്തെ തോല്‍വി കുറച്ച് കട്ടിയായിപ്പോയി എന്ന് മാത്രം. 5 ഓവറുകള്‍ ശേഷിക്കേ 10 വിക്കറ്റിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഗുജറാത്ത് ലയണ്‍സിനെ തോല്‍പിച്ചത്. ഗുജറാത്ത് ടീമിന്റെഹോം ഗ്രൗണ്ടായ രാജ്‌കോട്ടിലായിരുന്നു കളി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത്8 വിക്കറ്റിന് 135 റണ്‍സാണടിച്ചത്. 75 റണ്‍സടിച്ച ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും ക്യാപ്റ്റന്‍ തന്നെയാണ് കളി നയിച്ചത്. 48 പന്തില്‍ വാര്‍ണര്‍ 74 റണ്‍സടിച്ചു. ശിഖര്‍ ധവാന്‍ 53 ഉം. 14.5 ഓവറില്‍ കളി തീര്‍ന്നു. ചിത്രങ്ങള്‍ കാണൂ...

ആദ്യത്തെ പരാജയം
ഗുജറാത്തിന് മാത്രമല്ല, ആരോണ്‍ ഫിഞ്ചിനും ഇത് ആദ്യത്തെ പരാജയമായിരുന്നു. കഴിഞ്ഞ മൂന്ന് കളിയിലും ഫിഫ്റ്റി അടിച്ച് മാന്‍ ഓഫ് ദ മാച്ചായ ഫിഞ്ച് പൂജ്യത്തിന് പുറത്തായി.

ക്യാപ്റ്റന്‍ രക്ഷിച്ചു
മുക്കാല്‍ സെഞ്ചുറിയുമായി സുരേഷ് റെയ്‌നയാണ് ഗുജറാത്തിന് രക്ഷയായത്. 51 പന്തിലായിരുന്നു റെയ്‌നയുടെ 75 റണ്‍സ്.

നവവരന്റെ വിക്കറ്റ്
14 പന്തില്‍ 14 റണ്‍സെടുത്ത രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാകുന്നു. വിവാഹത്തിന് ശേഷം ജഡ്ഡുവിന്റെ ആദ്യത്തെ ഇന്നിംഗ്‌സാണിത്.

വാര്‍ണറോട് കളിക്കല്ലേ
മുംബൈ ഇന്ത്യന്‍സിനോട് നിര്‍ത്തിയടത്ത് നിന്നും വാര്‍ണര്‍ വീണ്ടും തുടങ്ങി. 48 പന്തില്‍ 74 റണ്‍സ്.

ധവാനും ഫോമില്‍
കാത്തിരിപ്പിനൊടുവില്‍ ശിഖര്‍ ധവാനും റണ്‍സെടുക്കാന്‍ തുടങ്ങി. 41 പന്തില്‍ 53.

കളി തിരിച്ചത് ഭുവി
നാലോവറില്‍ 29 റണ്‍സിന് 4 വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് കളിയിലെ സ്റ്റാന്‍ഡ് ഔട്ട് ബൗളര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications