Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പുതിയ ആക്ഷനില്‍' സുനില്‍ നരെയ്ന്‍ ഒരു 'സാദാ' ബൗളര്‍?

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഈ വെസ്റ്റിന്ത്യന്‍ ബൗളര്‍ ഒരു സാധാരണക്കാരനായിരുന്നില്ല. ആറ് പന്തും ആറ് തരത്തില്‍ എറിയാന്‍ കഴിവുള്ള വ്യത്യസ്തത, ആക്ഷന്‍ മാറ്റാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്ന പന്തുകള്‍, ഫ്ളിപ്പറുകള്‍, കട്ടറുകള്‍ എന്നിവയൊക്കെ സുനില്‍ നരെയ്‌ന്റെ ദുരൂഹമായ ബൗളിംഗിന്റെ വിശേഷങ്ങളായിരുന്നു.

എന്നാല്‍ നോ ബോള്‍ വിളിക്കപ്പെട്ട ശേഷം ആക്ഷന്‍ മാറ്റി തിരിച്ചെത്തിയ സുനില്‍ നരെയ്ന്‍ പണ്ടത്തെ നരെയ്‌ന്റെ ഒരു നിഴല്‍ മാത്രമായിരുന്നു. നാലോവര്‍ പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഐ പി എല്ലിലെ ആദ്യമത്സരത്തില്‍ നരെയ്‌ന് കഴിഞ്ഞില്ല. വിക്കറ്റ് വീഴ്ത്താന്‍ പറ്റിയില്ല എന്ന് മാത്രമല്ല, നരെയ്ന്‍ നാലോവറില്‍ 28 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

sunilnarine

നാലോവറില്‍ 28 റണ്‍സ് എന്നത് ട്വന്റി - 20 ക്രിക്കറ്റില്‍ വലിയ റണ്‍സ് അല്ലെങ്കിലും നരെയ്‌ന്റെ കാര്യത്തില്‍ അത് അങ്ങനെയല്ല. നരെയ്‌ന്റെ അവസാന ഓവറില്‍ സിക്‌സും ഫോറും അടിച്ച് രോഹിത് ശര്‍മ കരുത്തുകാട്ടിയതും ഐ പി എല്ലിലെ വരാനിരിക്കുന്ന കളികളുടെ സൂചനയാണ്. നരെയ്ന്‍ എന്നുള്ള ഭയം ഒരുപക്ഷേ ബാറ്റ്‌സ്മാന്‍മാര്‍ കാണിച്ചേക്കാനിടയില്ല എന്ന സൂചന.

വിലക്കിന് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ നരെയ്‌ന്റെ ടെന്‍ഷന്‍ പ്രകടമായിരുന്നു. ഓഫ് സ്റ്റംബിന് പുറത്ത് ഫുള്‍ടോസ്. ബൗണ്ടറിയിലേക്ക് പായിച്ചാണ് രോഹിത് നരെയ്‌നെ സ്വീകരിച്ചത്. ബൗളിംഗ് ആക്ഷന്‍ ക്ലീനായിരുന്നെങ്കിലും പന്തിന്റെ കൃത്യത പലപ്പോഴും കിട്ടിയില്ല. ഐ പി എല്‍ ഗ്രൂപ്പ് സ്റ്റേജില്‍ ഇനിയും 13 കളികള്‍ കൂടി നരെയ്‌ന് ബാക്കിയുണ്ട്. സമയം കുറച്ചെടുത്താലും നരെയ്ന്‍ വിശ്വരൂപം കാട്ടുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്.

Story first published: Thursday, April 9, 2015, 12:30 [IST]
Other articles published on Apr 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+