കളിക്കാര്‍ക്ക് താത്പര്യം ചുറ്റിയടിക്കല്‍; രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍
ദില്ലി: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് രൂക്ഷ വിമര്‍ശനവുമായി ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍. ഇന്ത്യന്‍ ടീമിന്റെ അലസതയാണ് തോല്‍വിക്ക് കാരണമായതെന്ന് മുന്‍ നായകന്‍ തുറന്നടിച്ചു. ഇംഗ്ലണ്ടിനെതിരായ തയ്യാറെടുപ്പില്‍ വലിയ പാളിച്ചകള്‍ വന്നതായാണ് ഗാവസ്‌കറുടെ വിലയിരുത്തല്‍.
ഇന്ത്യ ഇംഗ്ലണ്ട് പരമ്പയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 31 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ജയിക്കാവുന്ന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ക്ഷമാപൂര്‍വം ബാറ്റ് ചെയ്യാത്തതാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമായത്. ക്യാപ്റ്റന്‍ വിരാട് കോലി ജയിച്ചിട്ടും ഇന്ത്യ തോല്‍ക്കാനുണ്ടായ കാരണം ഗാവസ്‌കര്‍ അക്കമിട്ടു നിരത്തുന്നുണ്ട്.

കളിക്കാര്‍ യൂറോപ്പില്‍ ചുറ്റിയടിച്ചു
ഇംഗ്ലണ്ടിനെതിരായ തയ്യാറെടുപ്പ് മോശമായിരുന്നെന്നാണ് ഗാവസ്‌കര്‍ പറയുന്നത്. ആദ്യ ടെസ്റ്റ് മുന്‍പായി ഇംഗ്ലണ്ടിലെ സാഹചര്യവുമായി ഇണങ്ങാന്‍ 11 പേരെ ഉള്‍പ്പെടുത്തി രണ്ടു ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും ടീം കളിക്കണമായിരുന്നു. എന്നാല്‍ അഞ്ചുദിവസത്തെ അവധി യൂറോപ്പ് ചുറ്റിയടിക്കാനാണ് ടീം അംഗങ്ങള്‍ വിനിയോഗിച്ചത്.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സാങ്കേതിക പ്രശ്‌നം
ഒരു പരമ്പര കഴിയുമ്പോള്‍ മറ്റൊരു ഫോര്‍മാറ്റിലേക്കു മാറുന്നതിന് മൂന്നു ദിവസത്തെ വിശ്രമം മതിയാകും. അഞ്ചു ദിവസത്തെ ഇടവേള ഇന്ത്യയ്ക്ക് ഗുണകരമായില്ല. പതിവുപോലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ കളിക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള സാങ്കേതിക പ്രശ്‌നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കയില്‍നിന്നും പാഠം പഠിച്ചില്ല
ശരിയായ രീതിയിലുള്ള പരിശീലന മത്സരങ്ങളുടെ ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. ആകെയുള്ള പരിശീലന മത്സരം തന്നെ റദ്ദാക്കിയ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നിന്നും പാഠം പഠിച്ചില്ല. കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും പരിശീലനത്തിനായി വിനിയോഗിക്കണം. അത് ടീമിന്റെ പ്രകടനത്തില്‍ മാറ്റുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മത്സരത്തില്‍ ജയിക്കാനായി ചെയ്യേണ്ടത്
വരും മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ജയിക്കാനാകുമെന്നാണ് ഗാവസ്‌കറുടെ പ്രതീക്ഷ. ഇതിനായി ഒരു ബൗളറെ ഒഴിവാക്കി ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തണം. വിദേശ പിച്ചുകളില്‍ ഒരു അധിക ബാറ്റ്‌സ്മാനെ കളിപ്പിക്കുന്നത് ടീമിന് ഗുണം ചെയ്യും. തോല്‍വിയില്‍ നിരാശരാകാതെ തങ്ങളില്‍ തന്നെ വിശ്വസിച്ചാല്‍ ടീമിന് തിരിച്ചുവരാമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications