വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഞാനന്നേ പറഞ്ഞതാ, കേട്ടില്ല'; ഇന്ത്യന്‍ ടീമിനെതിരെ ആഞ്ഞടിച്ച് ഗാവസ്‌കര്‍

ലണ്ടന്‍: ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ മോശം പ്രകടനം നടത്തുമ്പോള്‍ ടീമിനെതിരെയും ബിസിസിഐയ്‌ക്കെതിരെയും ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ മുന്നൊരുക്കം വളരെ നിരാശാജനകമാണെന്നും ബിസിസിഐ ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്നും ഗാവസ്‌കര്‍ ആരോപിച്ചു.

<strong>ലോര്‍ഡ്‌സ് ടെസ്റ്റ്: ഇന്ത്യക്ക് ഇന്ന് നിര്‍ണായകം... തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവ നടക്കണം</strong>ലോര്‍ഡ്‌സ് ടെസ്റ്റ്: ഇന്ത്യക്ക് ഇന്ന് നിര്‍ണായകം... തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവ നടക്കണം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 194 റണ്‍സ് മാത്രമെടുക്കേണ്ടുന്ന സാഹചര്യത്തില്‍ ജയം കൈവിട്ട ഇന്ത്യ രണ്ടാം ടെസ്റ്റിലും തോല്‍വിയിലേക്കാണ് നീങ്ങുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഒന്നര ദിവസത്തോളം മഴ കളി കവര്‍ന്നിട്ടും ഇന്ത്യയ്ക്ക് ടെസ്റ്റില്‍ തോല്‍ക്കേണ്ടിവന്നാല്‍ അത് വന്‍ നാണക്കേടിനിടയാക്കും. രണ്ടു ദിവസം കളി ശേഷിക്കെ ഇംഗ്ലണ്ട് 250 റണ്‍സിന്റെ ലീഡ് ഇതിനകം തന്നെ നേടിക്കഴിഞ്ഞു.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കി

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കി

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടന വേളയില്‍ തന്നെ താന്‍ ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ മുന്നൊരുക്കത്തെക്കുറിച്ച് സൂചിപ്പിച്ചതാണെന്ന് ഗാവസ്‌കര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടില്‍ ഇന്ത്യ കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിക്കണമായിരുന്നു. എന്നാല്‍, ഇന്ത്യയുടെ ടൂര്‍ ആസൂത്രണം തലതിരിഞ്ഞതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാഠം ഉള്‍ക്കൊള്ളാന്‍ ഇന്ത്യ തയ്യാറാകുന്നില്ല

പാഠം ഉള്‍ക്കൊള്ളാന്‍ ഇന്ത്യ തയ്യാറാകുന്നില്ല

ചെറിയ തെറ്റുകളില്‍നിന്നുപോലും പാഠം ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ടീം തയ്യാറാകുന്നില്ല. ഇന്ത്യയിലാണ് കളിയെങ്കില്‍ തെറ്റുകളില്‍നിന്നും മടങ്ങിവരാന്‍ കഴിയും. എന്നാല്‍, സൗത്താഫ്രിക്കയും ഇംഗ്ലണ്ടും പോലുള്ള രാജ്യങ്ങളില്‍ കളിക്കുമ്പോള്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ തെറ്റുതിരുത്താന്‍ സാധിക്കുകയുള്ളൂ. ഇന്ത്യന്‍ ടീം അതിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐയ്ക്ക് ആസൂത്രണത്തില്‍ പിഴവ്

ബിസിസിഐയ്ക്ക് ആസൂത്രണത്തില്‍ പിഴവ്

ഇന്ത്യയുടെ ടൂര്‍ ആസൂത്രണം ചെയ്യുന്നതില്‍ ബിസിസിഐയ്ക്ക് പിഴവു വന്നിട്ടുണ്ട്. കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ വന്നശേഷം ആരാണ് തീരുമാനമെടുക്കേണ്ടതെന്ന കാര്യത്തില്‍ ബിസിസിഐയ്ക്കുപോലും നിശ്ചയമില്ല. ആരോടും അഭിപ്രായം ചോദിക്കാതെയാണ് ചില തീരുമാനങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുള്‍പ്പെടുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റിയില്‍ നിന്നും അഭിപ്രായം ആരായണമായിരുന്നെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

ശിഖര്‍ ധവാനെ ഒഴിവാക്കിയത് ശരിയായില്ല

ശിഖര്‍ ധവാനെ ഒഴിവാക്കിയത് ശരിയായില്ല

ശിഖര്‍ ധവാനെ രണ്ടാം ടെസ്റ്റില്‍നിന്നും ഒഴിവാക്കിയതിനെതിരെയും കഴിഞ്ഞദിവസം ഗാവസ്‌കര്‍ വിമര്‍ശിച്ചിരുന്നു. 'ധവാനെ ഒഴിവാക്കിയ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ശിഖര്‍ ധവാന്‍ എപ്പോഴും ബലിയാടാകുന്നതാണ് പതിവ്. മുരളി വിജയിയേക്കാള്‍ കൂടുതല്‍ റണ്‍ അദ്ദേഹം കഴിഞ്ഞ മത്സരത്തില്‍ നേടി. ഓരോ മത്സരത്തിന് ശേഷവും ധവാനെ ഒഴിവാക്കുന്ന രീതി ശരിയല്ല. ഇങ്ങനെ ഒഴിവാക്കാന്‍ വേണ്ടിയാണെങ്കില്‍ എന്തിനാണ് പര്യടനത്തിന് താരത്തെ കൊണ്ടുപോയത്?', ഗവാസ്‌കര്‍ ചോദിക്കുന്നു.
സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, August 12, 2018, 13:37 [IST]
Other articles published on Aug 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X