Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ ഹെയര്‍സ്‌റ്റൈല്‍ മതി; ഗാവസ്‌കറുടെ വിമര്‍ശനം പാണ്ഡ്യയ്‌ക്കെതിരെ?

മുംബൈ: ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ടീമില്‍ സ്ഥാനം നേടാന്‍ ഹെയര്‍ സ്റ്റൈലും ശരീരത്തിലെ ചിത്രംവരയും മതിയെന്നും നല്ല കളിക്കാര്‍ പുറത്താണെന്നുമാണ് ഗാവസ്‌കറുടെ വിമര്‍ശനം. ടൈംസ് ഓഫ് ഇന്ത്യയിലെ കോളത്തിലാണ് ടീമിനെതിരെ ഗാവസ്‌കര്‍ പ്രതികരിച്ചത്.

ശ്രീലങ്കയില്‍ നടന്നുവരുന്ന പരമ്പരയില്‍ ഇന്ത്യ ഉജ്വല പ്രകടനമാണ് നടത്തിവരുന്നത്. എന്നാല്‍ ഗാവസ്‌കര്‍ ഇതില്‍ സംതൃപ്തനല്ല. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ മികച്ച കളിക്കാര്‍ പുറത്തിരിക്കുകയാണ്. അത് അവരുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. പുതിയ ഹെയര്‍ സ്റ്റൈലും ചിത്രപ്പണിയുമായി വന്നാല്‍ അവര്‍ക്കും സ്ഥാനം നേടാന്‍ കഴിഞ്ഞേക്കുമെന്ന് ഗാവസ്‌കര്‍ പരിഹസിച്ചു.

sunilgavaskar-04-1504498127.jpg -Properties

കഴിഞ്ഞദിവസം മൈതാനത്തിറങ്ങിയ ഹര്‍ദിക് പാണ്ഡ്യ വ്യത്യസ്ത ഹെയര്‍ സ്റ്റൈലിനാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെ എല്‍ രാഹുലും, ക്യാപ്റ്റന്‍ വിരാട് കോലിയും ടാറ്റൂ പതിപ്പിച്ചും ഫാഷന്‍ കാണിക്കുന്നവരാണ്. തന്റെ വിമര്‍ശനത്തിന് ഗാവസ്‌കര്‍ക്ക് ന്യായീകരണവുമുണ്ട്. കൂറ്റന്‍ സ്‌കോര്‍ നേടിയ കഴിഞ്ഞ മത്സരത്തില്‍ രാഹുലും പാണ്ഡ്യയും പരാജയമായിരുന്നു.

അജിങ്ക്യ രഹാനെ, ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ്, യുവേന്ദ്ര ചാഹല്‍ തുടങ്ങിയവരെ തുടര്‍ച്ചയായി പുറത്തിരുത്തുകയാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. അതേസമയം, ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പ്രകടനത്തെ പുകഴ്ത്താന്‍ ഗാവസ്‌കര്‍ മടിച്ചില്ല. മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പരമ്പരയിലുടനീളം നടത്തിയതെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

Story first published: Monday, September 4, 2017, 9:43 [IST]
Other articles published on Sep 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+