For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിമര്‍ശന ശരങ്ങള്‍ പുജാരയ്‌ക്കെതിരേ, താരത്തിന് പിന്തുണയുമായി സുനില്‍ ഗവാസ്‌കര്‍

സതാംപ്റ്റന്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ വിമര്‍ശനം ശക്തമാണ്. അതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് ചേതേശ്വര്‍ പുജാരയാണ്. അമിത പ്രതിരോധം നടത്തുന്ന താരം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലുടെനീളം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

ഫൈനലില്‍ 8,13 എന്നിങ്ങനെയാണ് പുജാര നേടിയത്. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിക്കാത്ത അദ്ദേഹത്തിന്റെ ശരാശരി 28.03 മാത്രമാണ്. സീനിയര്‍ താരങ്ങളില്‍ ഏറ്റവും നിരാശപ്പെടുത്തിയത് പുജാരയാണ്. ഓസ്‌ട്രേലിയന്‍ പര്യടനം മാറ്റി നിര്‍ത്തിയാല്‍ കാര്യമായൊന്നും അദ്ദേഹത്തിന് ചെയ്യാനായിരുന്നില്ല. ഇപ്പോഴിതാ പുജാരക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍.

പുജാരയ്‌ക്കെതിരേ വിമര്‍ശന വിരല്‍ ചൂണ്ടുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഗുണം ചെയ്യാത്ത കാര്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ഇന്ത്യയെക്കുറിച്ച് മറക്കുക. ന്യൂസീലന്‍ഡിന്റെ പ്രകടനം നോക്കുക. ഫൈനലില്‍ വില്യംസണും കോണ്‍വെയും ടെയ്‌ലറുമെല്ലാം പതിയെ തുടങ്ങിയ ശേഷമാണ് മികച്ച സ്‌കോര്‍ നേടിയത്. കാരണം സാഹചര്യം ബാറ്റ്‌സ്മാനെക്കാള്‍ കൂടുതല്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നു.

cheteshwarpujara

പുജാരയും മെല്ലെ തുടങ്ങുന്ന താരമാണെന്ന് ഓര്‍ക്കുക. എന്നാല്‍ നിങ്ങള്‍ പുജാരയ്ക്ക് നേരെ വിരല്‍ ചൂണ്ടാനാണ് ഉദ്ധേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. ആധിപത്യം കാട്ടാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണവന്‍. പുജാര മറുവശത്ത് നില്‍ക്കുമ്പോള്‍ സ്‌ട്രൈക്കര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കും'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കാനിരിക്കെ പുജാരയുടെ ടീമിലെ സ്ഥാനത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് പുജാരയ്ക്ക് സ്ഥാനം. അതിനാല്‍ത്തന്നെ വലിയ ഇടവേള വരുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. പകരക്കാരനെ തേടേണ്ടി വന്നാല്‍ കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ തുടങ്ങി അവസരം കാത്ത് പ്രതിഭകള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ പേരില്‍ പുജാരയെ ഇന്ത്യ തഴയാന്‍ സാധ്യതയില്ല. മൂന്നാം നമ്പറില്‍ കോലി കൂടുതല്‍ വിശ്വസിക്കുക പുജാരയെത്തന്നെയാവും.

രണ്ടാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യക്ക് മുന്നിലുള്ള മറ്റൊരു പ്രധാന വെല്ലുവിളി. ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസീലന്‍ഡ് ടീമുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്നതിനാല്‍ കൂടുതല്‍ ആധിപത്യം കാട്ടാന്‍ ഇന്ത്യക്ക് സാധിച്ചേക്കും.

Story first published: Monday, June 28, 2021, 13:43 [IST]
Other articles published on Jun 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+