വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരുപാട് താരങ്ങളെ കണ്ടിട്ടുണ്ട്, ആ ഇന്ത്യന്‍ താരത്തോളം പെര്‍ഫെക്ട് ബാറ്റ്‌സ്മാനില്ലെന്ന് ഗവാസ്‌കര്‍!!

By Vaisakhan MK

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായി താന്‍ കരുതുന്നത് കപില്‍ ദേവിനെയാണെന്ന് സുനില്‍ ഗവാസ്‌കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെയും ഗവാസ്‌കര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അതും ഇന്ത്യന്‍ താരം തന്നെയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന് ഗവാസ്‌കര്‍ പറയുന്നു. അദ്ദേഹത്തിന്റെ കാലത്തെയും ഇപ്പോഴുള്ളവരെയും തമ്മില്‍ ഗവാസ്‌കര്‍ സച്ചിനുമായി താരമത്യം ചെയ്യുന്നുമുണ്ട്.

അയാളോളം പ്രതിഭ ആര്‍ക്കുമില്ല

അയാളോളം പ്രതിഭ ആര്‍ക്കുമില്ല

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. എന്റെ കാലത്തും അതിന് ശേഷമുള്ള താരങ്ങളിലും ഒരാള്‍ പോലും സച്ചിനോളം പെര്‍ഫെക്ഷന്‍ ബാറ്റിംഗില്‍ ഇല്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഒരിക്കല്‍ പോലും ഞാന്‍ സച്ചിനോളം പോന്ന ബാറ്റ്‌സ്മാനെ കണ്ടിട്ടില്ല. എത്രയോ ഇതിഹാസ തുല്യരായ ബാറ്റ്‌സ്മാന്‍മാരുടെ കളി ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ സച്ചിനോളം ബാറ്റിംഗില്‍ പെര്‍ഫെക്ഷന്‍ ഒരു താരത്തിനും ഇല്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

റെക്കോര്‍ഡുകള്‍ തകര്‍ത്തു

റെക്കോര്‍ഡുകള്‍ തകര്‍ത്തു

ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സെന്ന അപൂര്‍വ നേട്ടം ആദ്യമായി സ്വന്തമാക്കിയത് സുനില്‍ ഗവാസ്‌കറായിരുന്നു. ഇത് ആദ്യമായി തകര്‍ത്ത് ടെസ്റ്റിലെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായത് സച്ചിനായിരുന്നു. ഏറ്റവുമധികം സെഞ്ച്വറികളും നേരത്തെ ഗവാസ്‌കറിന്റെ പേരിലായിരുന്നു. ഇതെല്ലാം സച്ചിനാണ് തകര്‍ത്തത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണറായി അറിയപ്പെട്ടിരുന്നതും ഗവാസ്‌കറായിരുന്നു. എന്നാല്‍ ഗവാസ്‌കറിന്റെ ഓരോ റെക്കോര്‍ഡും സച്ചിന്റെ മുന്നിലാണ് വഴിമാറിയത്.

എന്തുകൊണ്ട് സച്ചിന്‍

എന്തുകൊണ്ട് സച്ചിന്‍

സച്ചിന്‍ ബാറ്റ് ചെയ്യുന്നത് ഏറ്റവും പെര്‍ഫെക്ട് രീതിയിലാണ്. ബാലന്‍സിംഗ്, കാലുകളുടെ ശരിയായ ഉപയോഗം, തലുയര്‍ത്തിയുള്ള നില്‍പ്പ്, അതെല്ലാം ലോകോത്തര ബാറ്റ്‌സ്മാന്റെ നിലവാരത്തിലായിരുന്നു. ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ മികച്ച ബാലന്‍സിംഗ് സച്ചിനുണ്ട്. അതേ രീതികള്‍ ഓഫ് സൈഡിലും ലെഗ് സൈഡിലും ബാക്ക് ഫൂട്ടിലും കളിക്കുമ്പോള്‍ സച്ചിനുണ്ടായിരുന്നു. പിന്നീട് ടി20 വന്നപ്പോള്‍ സ്‌കൂപ്പ് ഷോട്ടുകളും സച്ചിന്‍ കളിച്ചു. ഇതെല്ലാം അനായാസതയോടെയാണ് അദ്ദേഹം കളിച്ചിരുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നേട്ടങ്ങള്‍ ഇങ്ങനെ

നേട്ടങ്ങള്‍ ഇങ്ങനെ

ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സുള്ള താരമാണ് ഇപ്പോഴും സച്ചിന്‍. 16ാം വയസ്സില്‍ പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ച സച്ചിന്‍ 2013ലാണ് വിരമിച്ചത്. 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും അദ്ദേഹം കളിച്ചു. ടെസ്റ്റില്‍ 15921 റണ്‍സും ഏകദിനത്തില്‍ 18426 റണ്‍സും സച്ചിന്റെ പേരിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 100 സെഞ്ച്വറികള്‍ നേടി ഏക ബാറ്റ്‌സ്മാനും സച്ചിനാണ്. ഏകദിനത്തില്‍ 49, ടെസ്റ്റില്‍ 51 സെഞ്ച്വറികള്‍ എന്നിങ്ങനെയാണ് സച്ചിന്‍ കുറിച്ചത്.

ഏക്കാലത്തെയും താരം

ഏക്കാലത്തെയും താരം

എക്കാലത്തെയും മികച്ച ഇന്ത്യന്‍ താരത്തെയും ഗവാസ്‌കര്‍ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടി തന്നെ കപില്‍ ദേവാണ് എക്കാലത്തെയും മികച്ച താരമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മികച്ച ബൗളിംഗും ബാറ്റിംഗും ഫീല്‍ഡിഗും ചേര്‍ന്നതായിരുന്നു കപില്‍. ഏത് രീതിയിലും കളി ജയിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. മഹേന്ദ്ര സിംഗ് ധോണിയും കപിലും തമ്മില്‍ വളരെയധികം സാമ്യമുണ്ട്. മത്സരത്തെ ഇവര്‍ ഒരേ രീതിയിലാണ് നോക്കി കണ്ടിരുന്നത്. ഏറ്റവും മികച്ച തന്റെ കൈയ്യിലുണ്ട് എന്ന രീതിയിലാണ് ഇവര്‍ കളിച്ചിരുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Story first published: Friday, August 28, 2020, 20:04 [IST]
Other articles published on Aug 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X