Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് ആശയ ദാരിദ്ര്യമെന്ന് ഗാവസ്‌കര്‍

പെര്‍ത്ത്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍ില്‍ ഒരു കളിപോലും ജയിക്കാതെ ഇന്ത്യ പുറത്തായതോടെ മഹേന്ദ്ര സിങ് ധോണിയുടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങി. ധോണിയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്തുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറാണ് ആദ്യം രംഗത്തെത്തിയിരിക്കുന്നത്.

ധോണിക്ക് ആശയ ദാരിദ്ര്യം നേരിട്ടു തുടങ്ങിയെന്ന് ഗാവസ്‌കര്‍ വിമര്‍ശിച്ചു. വെള്ളിയാഴ്ച ഇംഗ്ലണ്ടിനോട് ജയത്തിനടുത്തെത്തിയശേഷം തോല്‍വി വഴങ്ങിയതാണ് മുന്‍ ക്യാപ്റ്റനെ ചൊടിപ്പിച്ചത്. മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. എന്നാല്‍ ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ടീമിനെ കൂടിതല്‍ വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

dhoni-sunny-gavaskar

ഇന്ത്യയ്ക്ക് ജയിക്കാവുന്ന കളിയായിരുന്നു നഷ്ടപ്പെടുത്തിയതെന്ന് അദ്ദേഹം വിലയിരുത്തി. മികച്ച നിലയില്‍ പന്തെറിഞ്ഞുകൊണ്ടിരുന്ന സ്റ്റ്യുവര്‍ട്ട് ബിന്നിയെ ശരിയായ അവസരത്തില്‍ ഉപയോഗിക്കാനും മുഴുവന്‍ ഓവറുകള്‍ നല്‍കാനും ധോണി തയ്യാറാകാത്തത് അതിശയിപ്പിച്ചെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരമായി ടൂര്‍ണമെന്റിനെ കണ്ടാല്‍ മതിയെന്നും ലോകകപ്പില്‍ ഇന്ത്യയ്ക്ക് ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യയ്ക്ക് ഇതുവരെ ഒരു കളിയില്‍ പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ടെസ്റ്റ് പരമ്പര 2-0 എന്ന നിലയില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കിയപ്പോള്‍ നാല് ഏകദിന മത്സരങ്ങളില്‍ മുന്നു കളികളിലും ഇന്ത്യ തോറ്റു. ഒരു കളി മഴമൂലം അലങ്കോലമായതോടെ ലഭിച്ച രണ്ടു പോയന്റാണ് ഇന്ത്യന്‍ ടീമിന്റെ ഏക ആശ്വാസം. ലോകകപ്പിലും ദയനീയ പ്രകടനം ആവര്‍ത്തിക്കുകയാണെങ്കില്‍ ധോണിയുടെ ക്യാപ്റ്റന്‍സി തെറിക്കുമെന്നുറപ്പാണ്.

Story first published: Sunday, February 1, 2015, 10:34 [IST]
Other articles published on Feb 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+