വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2023 ലോകകപ്പ്‌വരെയെങ്കിലും ഗാംഗുലി ബിസിസിഐ പ്രസിഡന്റായി തുടരണം: സുനില്‍ ഗവാസ്‌കര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ ഇന്നത്തെ അവസ്ഥയിലേക്ക് കൈപിടിച്ചുയര്‍ത്തി സൗരവ് ഗാംഗുലി ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ച്ചയിലേക്ക് നയിക്കുകയാണ്. വിരമിച്ച ശേഷവും ഇന്ത്യന്‍ ടീമിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഗാംഗുലി 2023വരെയെങ്കിലും ബിസിസിഐ പ്രസിഡന്റായി തുടരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. 'ബിസിസി ഐയും അനുബന്ധ സ്ഥാപനങ്ങളും നല്‍കിയ നിരവധി അപേക്ഷകളുടെ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നിരാശയുള്ള കാര്യമാണ്.

രാജ്യത്തെ പരമോന്നത കോടതിയുടെ മുന്നില്‍ ക്രിക്കറ്റിനേക്കാള്‍ പ്രധാനപ്പെട്ട കേസുകളുണ്ടെങ്കിലും സുപ്രീം കോടതിയുടെ വിധിക്കായി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സൗരവ് ഗാംഗുലി 2023ലെ ലോകകപ്പുവരെയെങ്കിലും ബിസിസിഐ പ്രസിഡന്റായി തുടരണമെന്നാണ് വ്യക്തിപരമായ അഭിപ്രായം'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. മുന്‍ താരങ്ങളുടെ ചികിത്സാ ചിലവിനായുള്ള തുക പലപ്പോഴും ആവിശ്യമുള്ളത്ര ലഭിക്കാറില്ല. ഓരോരുത്തര്‍ക്കും ഓരോരോ ശാരീരിക പ്രശ്‌നങ്ങളാണ്. അതിനാല്‍ ഓരോ കേസും വെവ്വേറെയായിത്തന്നെ പരിഗണിക്കണം. ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ബിസിസി ഐയില്‍ നിന്നുള്ള വൈദ്യ സഹായത്തിന് പരിധിയില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

sunilgavaskar-ganguly

കാന്‍സറിന് ശേഷമുള്ള മടങ്ങിവരവിന് സച്ചിന്‍ പ്രചോദനമായത് എങ്ങനെ? യുവരാജ് സിങ് പറയുന്നുകാന്‍സറിന് ശേഷമുള്ള മടങ്ങിവരവിന് സച്ചിന്‍ പ്രചോദനമായത് എങ്ങനെ? യുവരാജ് സിങ് പറയുന്നു

ഗാംഗുലി ബിസിസിഐയുടെ തലപ്പത്തെത്തിയ ശേഷം നിരവധി മാറ്റങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തിയത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചതാണ്. ഇന്ത്യ ആദ്യമായി പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റ് കളിച്ചതും ഗാംഗുലി ബിസിസി ഐ പ്രസിഡന്റായ ശേഷമാണ്. ശശാങ്ക് മനോഹര്‍ ബിസിസി ഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനാല്‍ തല്‍സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി എത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാണ്.

പല ക്രിക്കറ്റ് താരങ്ങളും ബോര്‍ഡുകളും ഗാംഗുലിക്ക് പിന്തുണ അറിയിച്ചും കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഗാംഗുലിയേയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ രണ്ട് പരിശോധനകള്‍കൂടി കഴിഞ്ഞാലേ ഗാംഗുലിക്ക് രോഗമില്ലെന്ന് സ്ഥിരീകരിക്കാനാവൂ. സെപ്തംബര്‍ 19ന് ഐപിഎല്‍ ആരംഭിക്കുന്നതിനാല്‍ അതിനായുള്ള തിരക്കുകളിലാണ് ബിസിസിഐ ഭാരവാഹികളുള്ളത്. വീട്ടിലിരുന്നു വീഡിയോ ചാറ്റ് വഴിയാണ് ഗാംഗുലി കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്.

Story first published: Sunday, July 26, 2020, 18:32 [IST]
Other articles published on Jul 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X