For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കോലിയെ ട്രോളിയത് അതിരുവിട്ടു, ഗവാസ്‌കര്‍ വിവാദത്തില്‍; പ്രതിഷേധിച്ച് ആരാധകര്‍

ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരം ആര്‍സിബി ആരാധകരും വിരാട് കോലിയും ഒരുപോലെ മറക്കാനാഗ്രഹിക്കുന്ന ഒന്നാണ്. കോലിക്ക് തൊട്ടതെല്ലാം പിഴച്ച മത്സരത്തില്‍ 97 റണ്‍സിനാണ് ആര്‍സിബി കിങ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നില്‍ നാണംകെട്ടത്. രാഹുലിനെ രണ്ട് തവണ കൈവിട്ടുകളഞ്ഞതും ബൗളിങ് സമയത്തെ മോശം തീരുമാനങ്ങളും ജോഷ്വാ ഫിലിപ്പിനെ മൂന്നാം നമ്പറില്‍ ഇറക്കിയതുമെല്ലാം കോലിയുടെ പാളിപ്പോയ തീരുമാനങ്ങളായിരുന്നു.

മത്സരത്തില്‍ ബാറ്റിങ്ങിലും തിളങ്ങാനാവാതെ വന്നതോടെ നിരവധി ട്രോളുകള്‍ കോലിക്ക് നേരിടേണ്ടി വന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകനും ഐപിഎല്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറുടെ ട്രോള്‍ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. കോലിയെ അനുഷ്‌കയ്‌ക്കൊപ്പം ട്രോളിയതാണ് വിവാദത്തിന് കാരണമായത്. ദ്വയാര്‍ത്ഥം വരുന്ന ഗവാസ്‌കറിന്റെ ട്രോള്‍ ഇങ്ങനെയായിരുന്നു 'ലോക്ഡൗണ്‍ സമയത്ത് അനുഷ്‌കയുടെ പന്തുകള്‍ക്കെതിരെ മാത്രമാണ് കോലി പരിശീലനം നേടിയത് '. ഗവാസ്‌കര്‍ തമാശയെന്ന നിലയില്‍ പറഞ്ഞത് പിന്നീട് ആരാധകര്‍ ഏറ്റെടുത്തതാണ് സംഭവം വിവാദദമായി.

kohliandgavaskar

ഗവാസ്‌കറെ കമന്റേറ്ററി പാനലില്‍ നിന്ന് പുറത്താക്കണമെന്നാണ് പലരും ആവിശ്യപ്പെടുന്നത്. ഗവാസ്‌കറെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കോലിയെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാക്കുകളാണ് ഗവാസ്‌കറിന്റേതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നിലധികം അര്‍ത്ഥം വെച്ചുള്ള ഗവാസ്‌കറിന്റെ സംസാരം മോശമായിപ്പോയെന്നാണ് ഭൂരിപക്ഷം ആരാധകരും അഭിപ്രായപ്പെട്ടത്. എന്നാല്‍ സംഭവത്തോടെ ഇതുവരെ ഗവാസ്‌കര്‍ പ്രതികരിച്ചിട്ടില്ല.

പഞ്ചാബിനെതിരേ എല്ലാ തരത്തിലും പരാജയമായിരുന്ന കോലിയെ പിന്തുണച്ച് ഗവാസ്‌കര്‍ പിന്നീട് രംഗത്തെത്തിയിരുന്നു. കോലി മനുഷ്യനാണെന്നും ക്യാച്ചുകള്‍ പാഴാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ തോല്‍വിക്ക് കാരണമാകുന്നത് സ്വാഭാവികമാണെന്നും ആര്‍ക്കും ഇത്തരത്തില്‍ സംഭവിക്കാമെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്. ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ കോലിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ഗവാസ്‌കര്‍ സ്വീകരിച്ചത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഗവാസ്‌കറിന്റെ നാക്കുപിഴയ്‌ക്കെതിരേ വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഉന്നയിക്കുന്നത്.

പഞ്ചാബിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് കോലിക്ക് പിഴ ശിക്ഷയും ലഭിച്ചിട്ടുണ്ട്. 12 ലക്ഷം രൂപ കോലി പിഴയായി കെട്ടിവെക്കേണ്ടി വരും. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ആര്‍സിബിക്ക് എല്ലാത്തരത്തിലും പഞ്ചാബിനെതിരേ ചുവട് പിഴയ്ക്കുകയായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും തനിക്ക് സംഭവിച്ച വലിയ പിഴവുകള്‍ മത്സരത്തെ ബാധിച്ചുവെന്നും കോലി മത്സരശേഷം പറഞ്ഞിരുന്നു.

Story first published: Friday, September 25, 2020, 14:00 [IST]
Other articles published on Sep 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+