വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹനെയെ ലക്ഷ്യമിട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു, പൂജാര ബലിയാട്; തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍!

By Abin MP

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം മറക്കാനും, പുതിയ സീസണ്‍ വിജയത്തോടെ തുടങ്ങാനുമാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ പരുക്ക് ടീമിന് കനത്ത വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്.

ഇതിനിടെ ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നിശബ്ദ ക്യാമ്പയിന്‍ നടക്കുന്നതായി ആരോപിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ സുപ്രധാന താരങ്ങളായ അജിന്‍ക്യ രഹാനെയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കുമെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശങ്ങള്‍ക്കെതിരെയാണ് ഗവാസ്‌കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഇന്ത്യന്‍ ടീമില്‍ ഇവരോളം സ്ഥിരതയോടെ കളിച്ച മറ്റൊരു താരവുമില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ആ വാക്കുകളിലേക്ക്.

നീതികേട്

''ഈ രണ്ട് താരങ്ങളോട് കാണിക്കുന്നത് നീതികേടാണ്. വര്‍ഷങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ ആറ് മാസമായി ഇന്ത്യന്‍ ടീമിന് വേണ്ടി തങ്ങളുടെ ഹൃദയവും ശരീരവും മാറ്റി വച്ചവരാണ് അവര്‍. എന്റെ അഭിപ്രായത്തില്‍, രാഹനെയ്ക്കും പൂജാരയ്ക്കുമെതിരെയുള്ള കിംവദന്തി പ്രചരണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആറ്-എട്ട് മാസത്തിനിടയ്ക്ക് വേറെ ആരെങ്കിലും സ്ഥിരതയോടെ ബാറ്റ് ചെയ്തിട്ടുണ്ടോ? ശരിക്കും ലക്ഷ്യം രഹാനെയാണ്. രഹാനെയെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല ഈ കിംവദന്തി പ്രചരണം എന്ന് തോന്നിപ്പിക്കാനാണ് പൂജാരയുടെ പേരും പറയുന്നത്. രഹാനെയെ ഒരു ഭീഷണി ആയല്ല, സമ്പത്തായാണ് കാണേണ്ടത് എന്നാണ് ഇവരോട് എനിക്ക് പറയാനുള്ളത്''.

രഹാനെ ഭീഷണിയല്ല

''സംഭവിക്കുന്നത് പക്ഷെ നേരെതിരിച്ചാണ്. ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായിക്കാണുമല്ലോ? ഈ ക്യാമ്പയിന്‍ നടത്തുന്നവര്‍ക്കൊരു ഭീഷണിയല്ല രഹാനെ. 36 റണ്‍സിന് ഇന്ത്യ പുറത്തായതിന് പിന്നാലെ അവന്‍ സെഞ്ചുറി നേടിയിരുന്നു. ഗാബയിലെ ചേസിന് കരുത്ത് പകര്‍ന്നത് അവനാണ്. ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് പ്രതികൂലമായ സാഹചര്യത്തിലാണ് അവന്‍ അര്‍ധ സെഞ്ചുറി നേടിയത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അവനാണ് നമ്മുടെ ടോപ് സ്‌കോറര്‍. പെട്ടെന്ന് ഇവര്‍ രണ്ടു പേര്‍ക്കുമെതിരെ ചോദ്യങ്ങള്‍ ഉയരുകയാണ്. ഇതിന്റെ പിന്നിലെ ലക്ഷ്യം എന്താണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു''. ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ക്കുന്നു.

റണ്‍റേറ്റ്

റണ്‍റേറ്റ് കുറവാണെന്ന ആരോപണങ്ങളേയും ഗവാസ്‌കര്‍ തള്ളിക്കളയുന്നുണ്ട്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മാച്ചില്‍ പ്രധാനം വിജയിച്ച ടീമായിരിക്കും തോറ്റ ടീമിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയത് എന്ന് മാത്രമാണ്. എന്ത് റേറ്റിലാണ് റണ്‍സ് വന്നതെന്നതില്‍ കാര്യമില്ല. മൂന്ന് ദിവസം കൊണ്ട് അവസാനിക്കുന്ന കളികളും അഞ്ച് ദിവസം കളിച്ചിട്ടും തീരുമാനം ആകാത്തതുമെല്ലാമുണ്ട്. സാഹചര്യത്തിന് അനുസരിച്ചായിരിക്കും സ്‌കോറിംഗ് റേറ്റ്. നല്ല ടോട്ടലുണ്ടെങ്കില്‍ ബാറ്റ്‌സ്മാനോട് റണ്‍ റേറ്റ് ഉയര്‍ത്താന്‍ പറയാമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

വളര്‍ത്തിയെടുക്കണം

അതേസമയം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തെക്കുറിച്ചും ഗവാസ്‌കര്‍ മനസ് തുറന്നു.പന്തെറിയുന്ന സമയത്ത് അവന്റെ സാന്നിധ്യം അമൂല്യമാണ്. പക്ഷെ അതിര്‍ത്ഥം അവന്‍ പന്തെറിയുന്നതും നോക്കി നില്‍ക്കണമെന്നല്ല. മറ്റാരെയെങ്കിലും നോക്കണം. കണ്ണുകള്‍ തുറന്നു നോക്കിയാല്‍ വേറെയും പേസ് ബോള്‍ ചെയ്യുന്ന ഓള്‍ റൗണ്ടര്‍മാരെ കണ്ടെത്താനാകും. ദീപക് ചാഹറിനെ പോലെയുള്ളവരെ വളര്‍ത്തിയെടുക്കണം. നമുക്ക് ഭുവനേശ്വര്‍ കുമാറിനെ പാകപ്പെടുത്തിയെടുക്കാമായിരുന്നു. അവന്‍ ഹാര്‍ദ്ദിക്കിനെ പോലെ ഹാര്‍ഡ് ഹിറ്ററല്ല, പക്ഷെ ടെസ്റ്റില്‍ ഹോള്‍ഡിംഗ് ഇന്നിംഗ്‌സുകളും കളിക്കേണ്ടി വരുമെന്നും ഗവാസ്‌കര്‍ പറയുന്നത്.

പരുക്കിന്റെ പിടിയില്‍

അതേസമയം ആദ്യ ടെസ്റ്റിന് മുമ്പ് തന്നെ പരുക്ക് ഇന്ത്യന്‍ ക്യാമ്പിനെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. നാല് ഇന്ത്യന്‍ താരങ്ങളാണ് പരുക്കിന്റെ പിടിയില്‍ അകപ്പെട്ടത്. ഇന്നലെ മയങ്ക് അഗര്‍വാളിനും പരുക്കേറ്റിരുന്നു. ഇതോടെ രണ്ട് ഓപ്പണര്‍മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നേരത്തെ യുവതാരങ്ങളായ പൃഥ്വാ ഷായേയും സൂര്യകുമാര്‍ യാദവിനേയും ഇംഗ്ലണ്ടിലേക്ക് വിളിച്ചിരുന്നു. മയങ്കിനും ശുഭ്മാന്‍ ഗില്ലിനും പരുക്കായതിനാല്‍ കെഎല്‍ രാഹുലായിരിക്കും ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് വിലയിരുത്തലുകള്‍.

Story first published: Tuesday, August 3, 2021, 16:18 [IST]
Other articles published on Aug 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X