വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിതിന് മൂന്ന് സെഞ്ച്വറിയെങ്കിലും നേടാനാവും- സുനില്‍ ഗവാസ്‌കര്‍

സതാംപ്റ്റന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടം നാളെ ആരംഭിക്കുകയാണ്. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കുന്ന പോരാട്ടത്തിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ ഇന്ത്യ വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ടൂര്‍ണമെന്റാണിത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് ഇംഗ്ലണ്ട് പരമ്പരയില്‍ അവസരം ലഭിച്ചേക്കും.

ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമാണ് വളരെ പ്രധാനപ്പെട്ടത്. ഇംഗ്ലണ്ടിലെ വേഗ പിച്ചില്‍ ബാറ്റ് ചെയ്യുക വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത് ശര്‍മ മൂന്ന് സെഞ്ച്വറിയെങ്കിലും നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

rohitsharmatest

'ആദ്യ രണ്ട് മൂന്ന് ഓവറുകള്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ രോഹിതിനെ പിടിച്ചുകെട്ടുക പ്രയാസമാണ്. അവന്റെ മുന്‍ കാലുകള്‍ പന്തിനും പിച്ചിനുമൊപ്പം ചലിച്ചുകൊണ്ടിരിക്കും. ഓസ്‌ട്രേലിയയില്‍ അവന്‍ വലിയ സ്‌കോര്‍ നേടിയിരുന്നില്ല. എന്നാല്‍ പേസ് ബൗളര്‍മാര്‍ക്കെതിരേ മികച്ച ടൈമിങ്ങായിരുന്നു അവനുണ്ടായിരുന്നത്. മണിക്കൂറില്‍ 90 മൈല്‍സ് വേഗത്തിലാണ് അവര്‍ പന്തെറിയുന്നതെങ്കിലും രോഹിത് ബാറ്റ് ചെയ്യുമ്പോള്‍ അത് 40 മൈല്‍സ് മാത്രമായാണ് തോന്നുന്നത്'-ഗവാസ്‌കര്‍ പറഞ്ഞു.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി അഞ്ച് സെഞ്ച്വറികളാണ് രോഹിത് നേടിയത്. പേസര്‍മാരെ മനോഹരമായി ടൈം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചുള്ള അനുഭവസമ്പത്ത് കുറവ് രോഹിതിന് തിരിച്ചടിയായേക്കും. ആദ്യമായാണ് ഓപ്പണറെന്ന നിലയില്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ കളിക്കാന്‍ പോകുന്നത്.

2014ല്‍ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് രോഹിത് കളിച്ചിട്ടുണ്ട്. 34 റണ്‍സാണ് അദ്ദേഹം നേടിയത്. അന്ന് മധ്യനിരയിലായിരുന്നു രോഹിത് കളിച്ചിരുന്നത്. 'ഏത് സമയത്തും ആക്രമിക്കണമെന്ന മനോഭാവത്തോടെയുള്ള താരമാണവന്‍. അതിനാല്‍ത്തന്നെ ഷോട്ട് സെലക്ഷന്‍ പുറത്താവാന്‍ കാരണമായേക്കും. എന്നാല്‍ നിലയുറപ്പിച്ച് കിട്ടിയാല്‍ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ച്വറിയെങ്കിലും രോഹിതിന് നേടാനാവും'-സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററും ഏറ്റവും റണ്‍സ് നേടിയ ഓപ്പണറും രോഹിതാണ്. 1030 റണ്‍സ് അദ്ദേഹം അക്കൗണ്ടിലാക്കി. ഇംഗ്ലണ്ടില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ്ങിലെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

Story first published: Thursday, June 17, 2021, 11:59 [IST]
Other articles published on Jun 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X