Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെഹ്‌റയെ എങ്ങനെ ടീമിലെടുക്കും?; രൂക്ഷ വിമര്‍ശനവുമായി ഗാവസ്‌കര്‍

മുംബൈ: വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയെ ഇന്ത്യന്‍ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു മത്സരം പോലും കളിക്കാതെ എങ്ങിനെയാണ് നെഹ്‌റയെ ന്യൂസിലന്‍ഡിനെതിരായ ടീമില്‍ ഉള്‍പ്പെടുത്തുകയെന്ന് ഗാവസ്‌കര്‍ ചോദിക്കുന്നു.

നെഹ്‌റ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നെഹ്‌റയെ നവംബര്‍ ഒന്നിന് നടക്കുന്ന മത്സരത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും ഇന്ത്യയ്ക്ക്. ഓസീസിനെതിരെ അവസരം നല്‍കാത്ത സെലക്ടര്‍മാര്‍ എങ്ങിനെയാണ് നെഹ്‌റയെ ടീമില്‍ ഉള്‍പ്പെടുത്തുകയെന്ന് ഗാവസ്‌കര്‍ ചോദിച്ചു. സെലക്ഷന്‍ വൈകാരികമാകരുതെന്നും മുന്‍ താരം സെലക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ashish-nehra-600-22-1458652544-16-1508128488.jpg -Properties

ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്ന ഗ്രൗണ്ടുകള്‍ മഴയ്ക്ക് മുന്‍പ് മൂടിയിടേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈദരാബാദില്‍ മത്സരസമയത്ത് മഴയില്ലാതിരുന്നിട്ടും കളിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഗവാസ്‌കറിന്റെ നിര്‍ദ്ദേശം. മൈതാനം മുഴുവനും മൂടിയിടാത്തതിനാലാണ് ഒരു പന്തുപോലും എറിയാന്‍ പറ്റാതിരുന്നത്. ഭാവിയില്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കണമെന്ും അദ്ദേഹം പറഞ്ഞു. വലിയ വരുമാനമുണ്ടായിട്ടും ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാത്തതിനെതിരെ അദ്ദേഹം ബിസിസിഐയെയും വിമര്‍ശിച്ചു.

Story first published: Monday, October 16, 2017, 11:28 [IST]
Other articles published on Oct 16, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+