വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അക്കാര്യത്തില്‍ ഒരും സംശയവും വേണ്ട', ഇന്ത്യയുടെ ഭാവി നായകന്‍ ആരെന്ന് പ്രവചിച്ച് സുനില്‍ ഗവാസ്‌കര്‍

മുംബൈ: വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നിടത്തോളം പുതിയ ക്യാപ്റ്റനെ തേടേണ്ട ആവിശ്യം ഇന്ത്യക്കില്ല.എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി നായകന്‍ ആരായിരിക്കും. ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്,കെഎല്‍ രാഹുല്‍ എന്നിവരാണ് പ്രധാനമായും ഈ സ്ഥാനത്തിലേക്ക് പരിഗണിക്കപ്പെടുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച് ശ്രേയസ് ഇതിനോടകം മികവ് കാട്ടിയപ്പോള്‍ ഈ വര്‍ഷത്തെ ഐപിഎല്ലിലൂടെ ഡല്‍ഹി നായകനായി റിഷഭ് പന്തും അരങ്ങേറ്റം കുറിച്ചു.

റിഷഭോ,ശ്രേയസോ ആര് വേണം നായകനെന്നത് സെലക്ടര്‍മാര്‍ക്ക് തലവേദനയുണ്ടാക്കുന്ന ചോദ്യമാണ്. എന്നാല്‍ ഇന്ത്യയുടെ ഭാവി നായകന്റെ കാര്യത്തില്‍ സംശയം വേണ്ടെന്നും അത് റിഷഭ് പന്ത് ആയിരിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. ഇത്തവണ ഡല്‍ഹി നായകനെന്ന തിളങ്ങാന്‍ റിഷഭിന് സാധിച്ചിരുന്നു.

sunilgavaskar

'ഡല്‍ഹി ക്യാപിറ്റല്‍സ് പോലൊരു ടീമിന്റെ നായകനായി റിഷഭ്. അവനെ സ്വാഭാവിക ശൈലിക്ക് കളിക്കാന്‍ അനുവദിച്ചാല്‍ തീയായി മാറുന്ന തീപ്പൊരിയാണവന്‍. തെറ്റുകള്‍ അവനും സംഭവിച്ചിട്ടുണ്ട്. ആര്‍ക്കാണ് തെറ്റ് പറ്റാത്തത്? ഇതിനോടകം അവന്‍ തന്റെ നായക മികവ് എന്തെന്ന് കാട്ടിക്കൊടുത്തിട്ടുണ്ട്. നിലയുറപ്പിക്കുന്ന ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ തന്റേതായ തന്ത്രങ്ങള്‍ പയറ്റുന്ന നായകനാണവന്‍. അവന്‍ ഭാവിയിലെ നായകനാണ്.അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട'-ഗവാസ്‌കര്‍ സ്‌പോര്‍ട്‌സ് സ്റ്റാര്‍ കോളത്തില്‍ കുറിച്ചു.

ശ്രേയസ് അയ്യരിന് പരിക്കേറ്റതോടെയാണ് പകരക്കാരനായി റിഷഭിനെ ഡല്‍ഹി നായകനാക്കിയത്. കളിക്കളത്തിലെ വികൃതി ചെക്കനില്‍ നിന്ന് പക്വതയുള്ള നായകനായി അതിവേഗം മാറാന്‍ റിഷഭിനായി. ടൂര്‍ണമെന്റ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് റദ്ദാക്കിയപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്നു ഡല്‍ഹിയെന്നത് റിഷഭിന്റെ നായക മികവിനുകൂടിയുള്ള അംഗീകാരമാണ്.

നായകന്റെ സമ്മര്‍ദ്ദം റിഷഭിന്റെ ബാറ്റിങ്ങിനെ പ്രതികൂലമായി ബാധിച്ചില്ല എന്നതാണ് ശ്രദ്ധേയമായത്. എട്ട് ഇന്നിങ്‌സില്‍ നിന്ന് 35.50 ശരാശരിയില്‍ 213 റണ്‍സാണ് റിഷഭ് നേടിയത്. 131.48 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും താരത്തിനുണ്ടായിരുന്നു. ഇന്ത്യക്കൊപ്പം ധോണി ഒഴിച്ചിട്ട വിടവ് നികത്താനും റിഷഭിന് സാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ശ്രദ്ധേയമായത് റിഷഭിന്റെ പ്രകടനമായിരുന്നു. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ റിഷഭ് ഭാവിയിലെ ഇന്ത്യന്‍ നായകനാവുമെന്നുറപ്പ്. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും റിഷഭില്‍ ഇന്ത്യക്ക് വളരെ പ്രതീക്ഷയുണ്ട്.

Story first published: Thursday, May 13, 2021, 11:23 [IST]
Other articles published on May 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X