ഹര്‍ദിക് പാണ്ഡ്യ മോശം ഫോം തുടരുന്നു, പകരം ആര്? രണ്ട് പേരെ നിര്‍ദേശിച്ച് സുനില്‍ ഗവാസ്‌കര്‍
മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറില്‍ ആരംഭിക്കാനിരിക്കെ വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. പയറ്റി തെളിഞ്ഞ സീനിയര്‍ താരങ്ങളോടൊപ്പം മികച്ച യുവതാരനിരയും ഇന്ത്യക്കുണ്ട്. ബെഞ്ച് കരുത്ത് വളരെ ശക്തമാണെന്നത് ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ കൂടുതല്‍ സജീവമാക്കുകയാണ്. എന്നാല്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഫോമാണ്.

ഒറ്റക്ക് മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും സ്ഥിരത കണ്ടെത്താനാവുന്നില്ല. ഓസ്‌ട്രേലിയയിലെ ഗംഭീര പ്രകടനത്തിന് ശേഷം കളിച്ച ഐപിഎല്ലിലും ശ്രീലങ്കന്‍ പരമ്പരയിലും താരത്തിന് താളം കണ്ടെത്താനായിട്ടില്ല. പരിക്കിന്റെ അവശതകള്‍ ഉണ്ടെന്നതിനാല്‍ ബൗളിങ്ങിലും നിരാശപ്പെടുത്തുകയാണ്. ഈ അവസരത്തില്‍ ഹര്‍ദിക്കിന് പകരക്കാരെ തേടേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. ഇപ്പോഴിതാ ഹര്‍ദിക്കിന് പകരക്കാരായി രണ്ട് പേരെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.

ദീപക് ചഹാറിനും ഭുവനേശ്വറിനും അവസരം നല്‍കണം
'ഓള്‍റൗണ്ടര്‍മാരായി തീര്‍ച്ചയായും ബാക് അപ്പുകള്‍ ആവിശ്യമാണ്. ദീപക് ചഹാര്‍ ഇക്കഴിഞ്ഞ മത്സരത്തിലൂടെ തന്റെ ബാറ്റിങ് മികവ് തെളിയിച്ച് കഴിഞ്ഞു. ഭുവനേശ്വര്‍ കുമാറിനും ഇതുവരെ അവസരം നല്‍കിയിട്ടില്ല. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ധോണിയോടൊപ്പം അര്‍ധ സെഞ്ച്വറി പ്രകടനം നടത്തി ഭുവി ഇന്ത്യയെ വിജയത്തിലെത്തിച്ച് മറക്കരുത്.ഇവരെ രണ്ടുപേരെയും ഇന്ത്യക്ക് ഓള്‍റൗണ്ടര്‍മാരായി ഉപയോഗിക്കാവുന്നതാണ്'-ഗവാസ്‌കര്‍ പറഞ്ഞു.

മികച്ച പേസ് ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യക്കില്ല
ബെന്‍ സ്‌റ്റോക്‌സിനെപ്പോലെയെന്നും കപില്‍ ദേവിനെപ്പോലെയെന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് ഇപ്പോള്‍ ആ വിശേഷണങ്ങളോട് നീതി പുലര്‍ത്താനാവുന്നില്ല. ഹര്‍ദിക് പാണ്ഡ്യ എന്ന ഒറ്റ പേരിലേക്ക് ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ സ്ഥാനം ഒതുങ്ങുന്നു എന്നതാണ് പ്രശ്‌നം. മറ്റൊരു പകരക്കാരന്‍ ടീമിലില്ല. ദീപക് ചഹാര്‍,ശര്‍ദുല്‍ ഠാക്കൂര്‍,ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ടീമിലുണ്ടെങ്കിലും ഇവരെയൊന്നും ബാറ്റിങ്ങില്‍ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ സാധിക്കില്ല.

മികച്ച താരങ്ങളെ കണ്ടെത്തണം
ടി20 ലോകകപ്പിന് മുമ്പായി മികച്ചൊരു പേസ് ഓള്‍റൗണ്ടറെ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ഇതേ ഫോമില്‍ത്തന്നെ ഹര്‍ദിക് പാണ്ഡ്യ തുടര്‍ന്നാല്‍ ലോകകപ്പില്‍ പകരക്കാരെ ഇറക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. ഈ സാഹചര്യത്തില്‍ മറ്റൊരു താരത്തെ കണ്ടെത്തുകയെന്നത് വെല്ലുവിളിയാണെങ്കിലും ഐപിഎല്‍ 2021ന്റെ രണ്ടാം പാദത്തിലൂടെ അത്തരമൊരു താരം ഉയര്‍ന്നുവരുമോയെന്നും കണ്ടറിയണം. 49 ടി20യില്‍ നിന്ന് 19.36 ശരാശരിയില്‍ 484 റണ്‍സ് മാത്രമാണ് ഹര്‍ദിക് ഇന്ത്യക്കായി നേടിയത്. എന്നാല്‍ സ്‌ട്രൈക്കറേറ്റ് 145.35 ആണ്. 42 വിക്കറ്റും ഹര്‍ദിക്കിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications