Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കിരീട ഫേവറിറ്റുകള്‍ ഇന്ത്യയല്ല!! ഏറ്റവുമധികം സാധ്യത ഈ ടീമിന്... ഗവാസ്‌കറുടെ പ്രവചനം

ദില്ലി: മെയ് അവസാനം ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം ഇംഗ്ലണ്ടും ഇന്ത്യയുമാണ്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ മോശം പ്രകടനം ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. അനായാസം ജയിക്കുമെന്ന് കരുതിയ പരമ്പരയില്‍ വിരാട് കോലിയും സംഘവും ശരിക്കും വിയര്‍ക്കുകയും ചെയ്തു.

ഇതോടെ കിരീട ഫേവറിറ്റുകളുടെ കൂട്ടത്തില്‍ നിന്നും ഇന്ത്യയും പതിയെ പുറത്താവുകയാണ്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ ലോകകപ്പ് ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ട് ഫേവറിറ്റുകള്‍

ഇംഗ്ലണ്ട് ഫേവറിറ്റുകള്‍

ആതിഥേയരും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടാണ് വരാനിരിക്കുന്ന ലോകകപ്പിലെ കിരീട ഫേവറിറ്റുകളെന്നാണ് ഗവാസ്‌കറുടെ പ്രവചനം. കഴിഞ്ഞ മൂന്നോ, നാലോ ലോകകപ്പുകളിലെ ചരിത്രം നോക്കൂ... 2011ല്‍ ആതിഥേയരായ ഇന്ത്യയാണ് കിരീടമുയര്‍ത്തിയത്. 15ല്‍ മറ്റൊരു ആതിഥേയ രാജ്യമായ ഓസ്‌ട്രേലിയയും ജേതാക്കളായി. അതുകൊണ്ടു തന്നെ ഇത്തവണ ആതിഥേയരായ ഇംഗ്ലണ്ട് തന്നെ ലോകകപ്പുയര്‍ത്താനാണ് സാധ്യത കൂടുതലെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക ഉദഘാടന മല്‍സരം

ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക ഉദഘാടന മല്‍സരം

മെയ് 30ന് ഓവലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരവും ദക്ഷിണാഫ്രിക്കയുമായാണ്. ജൂണ്‍ അഞ്ചിനാണ് വിരാട് കോലിയും ലോകകപ്പില്‍ ആദ്യ അങ്കത്തിനിറങ്ങുന്നത്. ജൂണ്‍ 30നാണ് കിരീട ഫേവറിറ്റുകളായ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം. ജൂലൈ 14നാണ് ലോക ചാംപ്യന്‍മാരെ കണ്ടെത്താനുള്ള കലാശക്കളി.
റാങ്കിങിലെ ആദ്യ 10 സ്ഥാനക്കാര്‍ മാത്രം അണിനിരക്കുന്ന ടൂര്‍ണമെന്റെന്ന നിലയില്‍ ഇത്തവണത്തെ ലോകകപ്പ് കൂടുതല്‍ ആവേശകരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ട് വേദിയാവുന്നത് അഞ്ചാം തവണ

ഇംഗ്ലണ്ട് വേദിയാവുന്നത് അഞ്ചാം തവണ

ഇതു അഞ്ചാം തവണയാണ് ഏകദിന ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാവുന്നത്. ഒരിക്കല്‍പ്പോലും ലോകകപ്പില്‍ മുത്തമിടാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ടീം കൂടിയാണ് ഇംഗ്ലണ്ട്. മൂന്നു തവണ ഇംഗ്ലണ്ട് ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. 1979ല്‍ വെസ്റ്റ് ഇന്‍ഡീസിനോടും 87ല്‍ ഓസ്ട്രലിയയോടും 1992ല്‍ പാകിസ്താനോടുമാണ് ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചത്.
2015ലെ കഴിഞ്ഞ ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ തന്നെ തോറ്റ് നാണംകെട്ട് മടങ്ങിയ ഇംഗ്ലണ്ട് ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.

Story first published: Wednesday, March 13, 2019, 18:39 [IST]
Other articles published on Mar 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+