For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈക്കുവേണ്ടി കളിച്ച് ഫിറ്റാണെന്ന് രോഹിത് തെളിയിച്ചു- ബിസിസിഐക്കെതിരേ വീണ്ടും ഗവാസ്‌കര്‍

ദുബായ്: ഐപിഎല്ലിന് ശേഷം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താത്തതിനെതിരായ വിമര്‍ശനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ താരങ്ങള്‍ രോഹിതിനെ തഴഞ്ഞതിനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബിസിസിഐക്കെതിരേ വീണ്ടും ഒളിയമ്പ് എയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. മുംബൈക്കുവേണ്ടി വീണ്ടും കളിച്ചതോടെ താന്‍ ഫിറ്റാണെന്ന് രോഹിത് ബിസിസിഐക്ക് മുന്നില്‍ തെളിയിച്ചെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

'രോഹിത്തിന്റെ പരിക്കിനെ സംബന്ധിച്ച് നേരത്തെയുള്ള കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹം പൂര്‍ണ്ണകായിക ക്ഷമതയിലേക്ക് എത്തിയെന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മഹത്തായ വാര്‍ത്തയാണ്. രോഹിതിന്റെ പരിക്കിനെപ്പറ്റി നിരവധി കാര്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും എത്രയും പെട്ടെന്ന് മടങ്ങിവരാന്‍ സാധിക്കട്ടെയെന്നതാണ് പ്രധാന കാര്യം. വളരെ ആത്മവിശ്വാസമുള്ളയാളായാണ് തോന്നുന്നത്. തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്യുന്നുണ്ട്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ കളിച്ചതോടെ ഫിറ്റാണെന്ന് രോഹിത് തെളിയിച്ച് കഴിഞ്ഞു. എന്നാല്‍ ബിസിസി ഐ വീണ്ടും അവന്റെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ യാതൊരു പ്രശ്‌നവുമില്ല. അവര്‍ പൂര്‍ണമായും ഫിറ്റാണോ അല്ലയോ എന്ന് പരിശോധിക്കട്ടെ. അവനെ നിരീക്ഷിക്കുന്നുണ്ടാവാം. സാധാരണയായി പരിക്കിന് ശേഷം തിരിച്ചെത്തിയാല്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കെത്താന്‍ കുറച്ച് മത്സരങ്ങള്‍ കളിക്കണം. ഇത് അദ്ദേഹം ഫിറ്റാണോ അല്ലെയോ എന്ന് തെളിയിക്കും'-ഗവാസ്‌കര്‍ പറഞ്ഞു.

sunilgavaskar

നേരത്തെ പരിക്കിന്റെ പേരില്‍ രോഹിതിനെ തഴഞ്ഞപ്പോള്‍ ആദ്യം ചെയ്ത് രംഗത്തെത്തിയ ഒരാള്‍ സുനില്‍ ഗവാസ്‌കറായിരുന്നു. രോഹിതിന്റെ പരിക്കിന്റെ അവസ്ഥ മനസിലാക്കാതെ കെ എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടി ദുരൂഹമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. രോഹിതിനെ മനപ്പൂര്‍വം ടീമില്‍ നിന്ന് ഒഴിവാക്കാനായുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മക്ക് കഴിഞ്ഞിടെ പരിക്കേറ്റിരുന്നു.മൂന്ന് മത്സരം നഷ്ടമായെങ്കിലും സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ഓപ്പണര്‍ റോളില്‍ രോഹിത് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഫോം കണ്ടെത്താനായില്ല. ലോക്ഡൗണിന് ശേഷം മടങ്ങിവന്നപ്പോള്‍ തടികൂടിയതാണ് രോഹിതിന് വിനയായത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ യോയോ ടെസ്റ്റില്‍ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. നിലവിലെ രോഹിതിന്റെ ശരീര ഘടന ഇതിന് യോജിക്കാത്തതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള പ്രധാന കാരണം. എന്നാല്‍ രോഹിത് ഫിറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും ഓസീസ് പര്യടനത്തിന് പരിഗണിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ നേരിട്ട് ഓസ്‌ട്രേലിയയിലേക്കാവും പോവുക.

Story first published: Thursday, November 5, 2020, 14:39 [IST]
Other articles published on Nov 5, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+