Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസും വെസ്റ്റ് ഇന്‍ഡീസും ആധിപത്യം സ്ഥാപിച്ച പോലെ ഇന്ത്യക്ക് സാധിച്ചേക്കില്ല; സുനില്‍ ഗവാസ്‌കര്‍

സതാംപ്ടണ്‍: ലോക ക്രിക്കറ്റിലെ വന്‍ ശക്തികളായ ടീമുകളെ പരിഗണിച്ചാല്‍ അതിലൊന്ന് ഇന്ത്യയാണ്. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമില്‍ പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. മൂന്ന് മികച്ച ടീമുകളെയെങ്കിലും സൃഷ്ടിക്കാനുള്ള താരനിര ഇന്ന് ഇന്ത്യക്കൊപ്പമുണ്ടെന്നതാണ് വാസ്തവം. അവസരം കിട്ടാതെ നിരവധി യുവ പ്രതിഭകള്‍ പുറത്താണ്.

എന്നാല്‍ ഒരു കാലത്ത് വെസ്റ്റ് ഇന്‍ഡീസും (1970-80) ഓസ്‌ട്രേലിയയിലും (2000) ക്രിക്കറ്റിനെ അടക്കിഭരിച്ചിരുന്നതുപോലെ ഇന്ത്യക്ക് ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ സാധിക്കുമോയെന്നത് പ്രസക്തമായൊരു ചോദ്യമാണ്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍ ഇക്കാര്യത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.

teamindia

'വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും ചെയ്തപോലെ ഇന്ത്യക്ക് ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ സാധിക്കുമെന്ന് പറയാനാവില്ല. അവര്‍ ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങള്‍ ജയിക്കുമായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ ടീമിനത് സാധിക്കുമെന്ന് പറയാനാവില്ല. ഇന്ത്യ പ്രതിഭാശാലികളുടെ നിരയാണെങ്കിലും ചില സമയങ്ങളില്‍ സ്ഥിരതകാട്ടുന്നില്ല. അതാണ് ഒരു വ്യത്യാസമായി തോന്നുന്നത്. എന്നാല്‍ ടീമിന്റെ കരുത്ത് അനുസരിച്ച് പറയുേേമ്പാള്‍ ആകാശമാണ് അവരുടെ പരിധി'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഒരുകാലത്ത് വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും ലോകക്രിക്കറ്റിനെ അടക്കിഭരിച്ചിരുന്നു. സ്റ്റീവ് വോ,റിക്കി പോണ്ടിങ് എന്നിവരുടെ ക്യാപ്റ്റന്‍സിയിലാണ് ഓസ്‌ട്രേലിയന്‍ ടീം തിളങ്ങിയിരുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള നിരയായിരുന്നു ഓസ്‌ട്രേലിയയുടേത്.

മാത്യു ഹെയ്ഡന്‍,ആദം ഗില്‍ക്രിസ്റ്റ്,ആന്‍ഡ്രൂ സൈമണ്‍സ്,ഡാമിയല്‍ മാര്‍ട്ടിന്‍, മൈക്കല്‍ ക്ലാര്‍ക്ക് ഇങ്ങനെ നീളുന്ന ബാറ്റിങ് നിരയും ഷെയ്ന്‍ വോണ്‍,ഗ്ലെന്‍ മഗ്രാത്ത്,ബ്രെറ്റ് ലീ,നഥാന്‍ ബ്രാക്കണ്‍ തുടങ്ങിയ ശക്തമായ ബൗളിങ് നിരയും ഓസീസ് നിരയിലുണ്ടായിരുന്നു. പോണ്ടിങ്ങിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ട് തവണ ഓസീസ് ഏകദിന കിരീടം നേടി.

'ക്രിക്കറ്റില്‍ ഒരു ടീമിലെ 11 താരങ്ങള്‍ക്കും തിളങ്ങാനാവില്ല.എന്നാല്‍ അതില്‍ നാല് പേര്‍ക്കെങ്കിലും തിളങ്ങാന്‍ സാധിച്ചാല്‍ രണ്ട് ബൗളര്‍മാരോ രണ്ട് ബാറ്റ്‌സ്മാന്‍മാരോ ആയാലും അവര്‍ക്ക് ടീമിനെ കൂടുതല്‍ മത്സരങ്ങളില്‍ ജയിപ്പിക്കാനാവും.അതാണ് സമീപകാലത്തായി ഇന്ത്യന്‍ ടീമില്‍ ചെയ്യുന്നത്. ഇന്ത്യ 4-0ന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമെന്നാണ് തോന്നുന്നത്'-സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ആറ് ദിവസം കഴിഞ്ഞാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Story first published: Saturday, June 5, 2021, 14:53 [IST]
Other articles published on Jun 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+