For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടെസ്റ്റില്‍ ധവാനും ഭുവിയും ഇല്ല; ടീം സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് ഗവാസ്‌കര്‍

By Staff

സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ നിരയെ എന്ത് ഉദ്ദേശിച്ചാണ് തെരഞ്ഞെടുത്തതെന്ന് മനസ്സിലാകുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ശിഖര്‍ ധവാന്റെ തല എപ്പോഴും വെട്ടാന്‍ നിര്‍ത്തിയ അവസ്ഥയിലാണെന്നും മുന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം ടെസ്റ്റിന് മൂന്ന് മാറ്റങ്ങളാണ് ടീം ഇന്ത്യ വരുത്തിയത്. ശിഖര്‍ ധവാന് പകരം കെഎല്‍ രാഹുല്‍ ഇടംപിടിച്ചപ്പോള്‍, ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ്മ ഇറങ്ങി. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ത്ഥിവ് പട്ടേലും ഇടംപിടിച്ചു.

സാഹയ്ക്ക് പരുക്കേറ്റത് മൂലമാണ് പാര്‍ത്ഥിവ് പട്ടേല്‍ ഇറങ്ങുന്നതെങ്കിലും മറ്റ് രണ്ട് താരങ്ങളുടെ അവസ്ഥ അതല്ലെന്നതാണ് മുന്‍ താരങ്ങളെ ചൊടിപ്പിക്കുന്നത്. 'ശിഖര്‍ ധവാന്‍ എപ്പോഴും ബലിയാടാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ തല എപ്പോഴും അറുക്കാന്‍ തയ്യാറാക്കി വെച്ചിരിക്കുകയാണ്. ഒരൊറ്റ മോശം ഇന്നിംഗ്‌സ് മതി ടീമില്‍ നിന്നും പുറത്താകാന്‍. കേപ്ടൗണില്‍ മൂന്ന് വിക്കറ്റെടുത്ത് സൗത്ത് ആഫ്രിക്കയെ വിറപ്പിച്ച ഭുവനേശ്വര്‍ കുമാറിനെ മാറ്റിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഷമിയ്‌ക്കൊ, ബൂംറയെയോ മാറ്റി ഇഷാന്തിനെ ഇറക്കാമായിരുന്നു', ഗവാസ്‌കര്‍ പ്രതികരിച്ചു.

sunilgavaskar

വിവിഎസ് ലക്ഷ്മണും, അലന്‍ ഡൊണാള്‍ഡും ഭുവനേശ്വര്‍ കുമാറിനെ മാറ്റിനിര്‍ത്തിയ തീരുമാനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു. ആദ്യ ടെസ്റ്റില്‍ വിക്കറ്റും വീഴ്ത്തി, ക്ഷമയോടെ ബാറ്റും ചെയ്തു. എന്നിട്ടും ഭുവിയെ മാറ്റുന്നതിന്റെ കാരണം എവിടെയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നായിരുന്നു ലക്ഷ്മണിന്റെ ട്വീറ്റ്. തമാശ കളിക്കുകയാണോ എന്നായിരുന്നു ഇതിഹാസ ബൗളര്‍ അലന്‍ ഡൊണാള്‍ഡിന്റെ ചോദ്യം.

ആദ്യ ടെസ്റ്റില്‍ കേപ്ടൗണില്‍ 72 റണ്ണിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 208 റണ്‍ പിന്തുടര്‍ന്ന കോഹ്‌ലിയുടെ ഇന്ത്യന്‍ പട 135 റണ്ണില്‍ രണ്ടാം ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

Story first published: Sunday, January 14, 2018, 9:58 [IST]
Other articles published on Jan 14, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+