വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്തിനിങ്ങനെ കളിക്കുന്നു'; ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗാവസ്‌കര്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ നിരുത്തരവാദപരമായി കളിച്ച ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയ കളിക്കാരെ അദ്ദേഹം വിമര്‍ശിച്ചു. ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയില്‍ ഉഴലുകയായിരുന്നു ഇന്ത്യ.

ഐപിഎല്‍: മലിങ്കയ്ക്ക് ഇപ്പോഴും പൊന്നുംവില!! ലേലത്തില്‍ ഇവര്‍ ടീമുകളുടെ കൈപൊള്ളിക്കും ഐപിഎല്‍: മലിങ്കയ്ക്ക് ഇപ്പോഴും പൊന്നുംവില!! ലേലത്തില്‍ ഇവര്‍ ടീമുകളുടെ കൈപൊള്ളിക്കും

ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായതെന്ന് ഗാവസ്‌കര്‍ വിലയിരുത്തി. ക്ഷമാപൂര്‍വം ബാറ്റ് ചെയ്യേണ്ടിയിരുന്ന ആദ്യ സെഷനില്‍ ഇന്ത്യ അതിന് താത്പര്യം കാട്ടിയില്ല. ഓഫ് സ്റ്റംപിന് പുറത്തുകൂടി പോകുന്ന പന്തുകളിലാണ് കളിക്കാര്‍ പുറത്തായതെന്നുകാണാം. ഒഴിവാക്കി വിടാമായിരുന്ന പന്തുകളിലാണ് പുറത്താകല്‍. കെഎല്‍ രാഹുല്‍ ഒഴികെ മറ്റുള്ളവര്‍ പുറത്തായതിന് ന്യായീകരണമില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു.

gavaskar

അഞ്ചു ദിവസത്തെ കളിയുടെ ആദ്യ സെഷനിലാണ് ഇത്തരമൊരു തകര്‍ച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ ടോട്ടല്‍ പടുത്തുയര്‍ത്തേണ്ട ഉത്തരവാദിത്വം കളിക്കാര്‍ക്കുണ്ട്. പുതുമുഖ താരങ്ങളായിരുന്നെങ്കില്‍ നമുക്ക് മനിസിലാക്കാം. എന്നാല്‍, പരിചയസമ്പന്നരായ കളിക്കാരാണ് ഇത്തരത്തില്‍ മോശം ഷോട്ടുകള്‍ കളിക്കുന്നതെന്നോര്‍ക്കണം. ആദ്യ സെഷനില്‍തന്നെ ആക്രമിച്ച് കളിക്കാനുള്ള തീരുമാനം അങ്ങേയറ്റം തെറ്റായതാണെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിന് മുന്‍പ് ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ഇന്ത്യയ്ക്കാണ് സാധ്യതയെന്ന് വിലയിരുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയ്ക്കായിരിക്കും സമ്മര്‍ദ്ദമെല്ലാം. ആ സമ്മര്‍ദ്ദം മുതലെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിയണമായിരുന്നു. പൂജാരയുടെ ബാറ്റിങ് അങ്ങേയറ്റം ക്ഷമയോടുകൂടിയതായിരുന്നെന്നും തെറ്റുകളില്‍നിന്നും പാഠം പഠിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്നും ഗാവസ്‌കര്‍ വിമര്‍ശിച്ചു.

Story first published: Thursday, December 6, 2018, 15:15 [IST]
Other articles published on Dec 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X