അഞ്ചോ പത്തോ അല്ല, അതുക്കും മേലെ, ഇവരുടെ ഓപ്പണിങ് പങ്കാളികളുടെ എണ്ണം ഞെട്ടിക്കും

ഓപ്പണറെന്ന നിലയില്‍ സ്ഥിരം സ്ഥാനം നേടുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ക്രിക്കറ്റില്‍ ഓപ്പണര്‍മാര്‍ വലിയ പ്രതിഭയുള്ളവരാവണം. അല്ലാത്ത പക്ഷം ടീമിന്റെ തുടക്കം പാളും. പലപ്പോഴും ടീമുകള്‍ ഓപ്പണര്‍മാര്‍ക്കായി നിരവധി പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഒരു ടീം ഏറ്റവും കൂടുതല്‍ പരീക്ഷണം നടത്തുന്നത് ചിലപ്പോള്‍ മികച്ച ഓപ്പണര്‍മാര്‍ക്കായിയാവും. എന്നാല്‍ ഒരു താരം എപ്പോഴും വിശ്വസ്തനായ ഓപ്പണറായി ഉണ്ടാവും. ഉദാഹരണത്തിന് രോഹിത് ശര്‍മ, സനത് ജയസൂര്യ തുടങ്ങിയവരെല്ലാം ഓപ്പണിങ്ങില്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയില്ലാത്തവരാണ്. മറുവശത്തുള്ള ഓപ്പണര്‍ മാത്രം മാറിക്കൊണ്ടേയിരിക്കും. ഇത്തരത്തില്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് പങ്കാളികള്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ ആരൊക്കെയാണെന്നറിയാം.

ഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

സുനില്‍ ഗവാസ്‌കര്‍

സുനില്‍ ഗവാസ്‌കര്‍

മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കറാണ് ഈ പട്ടികയിലെ ഒന്നാമന്‍. 19 താരങ്ങളോടൊപ്പമാണ് അദ്ദേഹം ഓപ്പണിങ് പങ്കാളിയായത്. അശോക് മങ്കാദ്, സെയ്ദ് ആബിദ്, ആര്‍ പാര്‍ക്കര്‍, ചേതന്‍ ചൗഹാന്‍, ഫറൂഖ് എഞ്ചിനീയര്‍, ഏകനാഥ് സോള്‍ക്കര്‍, സുധീര്‍ നായര്‍, ഹേമന്ത് കനിത്കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, കൃഷ്മാചാരി ശ്രീകാന്ത്, റോജര്‍ ബിന്നി എന്നിവരെല്ലാം ഇതില്‍ ചിലര്‍ മാത്രം.

16 വര്‍ഷ കരിയറില്‍ ആദ്യമായി 30 ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ താരം 10000 ടെസ്റ്റ് റണ്‍സ് നേടുന്ന ആദ്യ താരം തുടങ്ങിയ റെക്കോഡുകളെല്ലാമിടാന്‍ ഗവാസ്‌കറിന് സാധിച്ചിരുന്നു. ടെസ്റ്റില്‍ ഇന്ത്യയുടെ ക്ലാസിക് താരമായിരുന്ന ഗവാസ്‌കര്‍ വിരമിച്ച ശേഷം നിലവില്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുന്നു.

ലെന്‍ ഹ്യൂട്ടന്‍

ലെന്‍ ഹ്യൂട്ടന്‍

ഇംഗ്ലണ്ട് താരമായിരുന്ന ലെന്‍ ഹ്യൂട്ടനാണ് ഈ പട്ടികയിലെ രണ്ടാമന്‍. 18 താരങ്ങളോടൊപ്പമാണ് അദ്ദേഹം ഓപ്പണറായത്. 79 ടെസ്റ്റില്‍ നിന്ന് 19 സെഞ്ച്വറി നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 364 റണ്‍സാണ്. 20ാം നൂറ്റാണ്ടിലെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. ഇംഗ്ലണ്ടിന്റെ ആദ്യ ആഷസ് ജയത്തില്‍ നായകസ്ഥാനത്ത് ഹ്യൂട്ടനായിരുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ ഓപ്പണിങ് പങ്കാളി ടോം ഗ്രാവിനിയാണ്.

ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ 'വേറെ ലെവല്‍', ഈ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി

സായീദ് അനവര്‍

സായീദ് അനവര്‍

പാകിസ്താന്‍ ഇതിഹാസ താരം സായീദ് അനവറാണ് പട്ടികയിലെ മൂന്നാമന്‍. 17 താരങ്ങളോടൊപ്പം അദ്ദേഹം ഓപ്പണിങ്ങില്‍ പങ്കാളിയായി. 53 ടെസ്റ്റിനുള്ളിലാണ് ഇത്രയും താരങ്ങളുമായി അദ്ദേഹം ഓപ്പണിങ് സ്ഥാനം പങ്കിട്ടത്. 11 സെഞ്ച്വറി ഉള്‍പ്പെടെ 4000ലധികം ടെസ്റ്റ് റണ്‍സാണ് അദ്ദേഹം നേരിട്ടത്. ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 188 റണ്‍സാണ്. എന്നാല്‍ ഏകദിനത്തില്‍ ഇത് 194 റണ്‍സാണെന്നതാണ് കൗതുകം. തൗഫീഖ് ഉമ്മറാണ് അദ്ദേഹത്തിന്റെ അവസാന ഓപ്പണിങ് പങ്കാളി.

ഗ്രഹാം ഗൂച്ച്

ഗ്രഹാം ഗൂച്ച്

ഇംഗ്ലണ്ട് ഇതിഹാസം ഗ്രഹാം ഗൂച്ചും 17 താരങ്ങളെ ഓപ്പണിങ് പങ്കാളിയാക്കിയിട്ടുണ്ട്. 1975ല്‍ വരവറിയിച്ച അദ്ദേഹം 20 സെഞ്ച്വറി ടെസ്റ്റില്‍ നേടിയിട്ടുണ്ട്. 333 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. മൈക്ക് ബ്രിര്‍ലി, ജിയോഫ് കുക്ക്, റോബിന്‍സന്‍, വില്‍ഫ് സ്ലാക്ക്, മാര്‍ക്ക് ബെന്‍സന്‍ എന്നിവരോടൊപ്പമെല്ലാം അദ്ദേഹം ഓപ്പണറായിട്ടുണ്ട്. അലെക് സ്റ്റീവര്‍ട്ടാണ് അദ്ദേഹത്തിന്റെ അവസാനത്തെ ഓപ്പണിങ് പങ്കാളി.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

ജിയോഫ് ബോയ്‌കോട്ട്

ജിയോഫ് ബോയ്‌കോട്ട്

ഇംഗ്ലണ്ട് താരം ജിയോഫ് ബോയ്‌കോട്ട് 16 താരങ്ങളോടൊപ്പം ഓപ്പണിങ് പങ്കാളിയായിട്ടുണ്ട്. 107 ടെസ്റ്റില്‍ നിന്നാണ് അദ്ദേഹം 16 താരങ്ങളുമായി ഓപ്പണര്‍ സ്ഥാനം പങ്കിട്ടത്. 1964ല്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം 1982ലാണ് അത് മതിയാക്കിയത്. വെയ്ന്‍ ലാര്‍ക്കിന്‍സാണ് അദ്ദേഹത്തിന്റെ അവസാനത്തെ ഓപ്പണിങ് പങ്കാളി. 8114 ടെസ്റ്റ് റണ്‍സും 1082 ഏകദിന റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 22 ടെസ്റ്റ് സെഞ്ച്വറിയും ഒരു ഏകദിന സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, June 25, 2022, 18:14 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X