വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സുനില്‍ ഗവാസ്‌കറിന് ഇന്ന് 72ാം പിറന്നാള്‍; ഇതിഹാസത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ

മുംബൈ: ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലെ പ്രമുഖ താരമാണ് സുനില്‍ ഗവാസ്‌കര്‍. നായകനായും ഓപ്പണറായും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞ് നിന്നിരുന്ന അദ്ദേഹത്തിന് ഇന്ന് 72ാം ജന്മദിനമാണ്. ഇന്ത്യയുടെ ഇതിഹാസ താരത്തിന്റെ ജന്മദിനത്തില്‍ നിരവധി ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലക റോളില്‍ എത്താതിരുന്ന അദ്ദേഹം കമന്റേറ്ററെന്ന നിലയിലാണ് കൂടുതല്‍ തിളങ്ങുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്‍പ്പെടെ പ്രധാന ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം കളി പറയാന്‍ സുനില്‍ ഗവാസ്‌കര്‍ എത്താറുണ്ട്. ഇനിയും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ നിരവധി കളിയാവേശങ്ങള്‍ ആരാധകരിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. 72ാം ജന്മദിനം ആഘോഷിക്കുന്ന സുനില്‍ ഗവാസ്‌കറിന്റെ കരിയറിലെ 10 നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

sunilgavaskar

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാണ് സുനില്‍ ഗവാസ്‌കര്‍. തന്റെ 124ാം ടെസ്റ്റിലൂടെ അദ്ദേഹം ഈ നേട്ടത്തിലെത്തുന്നത്. 1987 മാര്‍ച്ച് ഏഴിനായിരുന്നു അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.

സുനില്‍ ഗവാസ്‌കര്‍ കളിച്ചിരുന്ന കാലത്തെ ഏറ്റവും ശക്തരായ താരനിരയായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. അവര്‍ക്കെതിരേ 13 ടെസ്റ്റ് സെഞ്ച്വറി അദ്ദേഹം നേടിയിട്ടുണ്ട്. ഒരു ടീമിനെതിരേ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെതിരേ 19 സെഞ്ച്വറി നേടിയ ഡോണ്‍ ബ്രാഡ്മാനാണ് തലപ്പത്ത്.

ഗവാസ്‌കറിന്റെ പിതാവിന്റെ ഇഷ്ട ക്രിക്കറ്റ് താരമായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ രോഹന്‍ കന്‍ഹായ്. അതിനാല്‍ തനിക്ക് മകന്‍ പിറന്നപ്പോള്‍ രോഹന്‍ ഗവാസ്‌കറെന്ന് സുനില്‍ പേരിട്ടു. രോഹന്‍ ഗവാസ്‌കര്‍ ഇന്ത്യക്കായി 11 ഏകദിനം കളിച്ചിട്ടുണ്ട്.

നിലവിലെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌ന്റെ പേരിന് പിന്നിലും സുനില്‍ ഗവാസ്‌കറിന്റെ സ്വാധീനമുണ്ട്. നരെയ്‌ന്റെ പിതാവ് സുനില്‍ ഗവാസ്‌കറിന്റെ കടുത്ത ആരാധകനായിരുന്നു. അതിനാലാണ് മകന് സുനില്‍ എന്ന് പേരിട്ടത്.

രണ്ട് വേദികളില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറി നേടിയ ഒരേ ഒരു ക്രിക്കറ്റ് താരമാണ് സുനില്‍ ഗവാസ്‌കര്‍. മുംബൈയിലെ വാംഖഡെയിലും വെസ്റ്റ് ഇന്‍ഡീസിലെ പോര്‍ട്ടോ ഓഫ് സ്‌പെയിനിലുമാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സെന്ന ഇന്ത്യന്‍ താരങ്ങളിലെ റെക്കോഡ് സുനില്‍ ഗവാസ്‌കറിന്റെ പേരിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 774 റണ്‍സാണ് അദ്ദേഹം നേടിയത്.

ഇന്ത്യക്കായി തുടര്‍ച്ചയായി 100 ടെസ്റ്റ് മത്സരം കളിച്ച ഏക താരമെന്ന റെക്കോഡും ഗവാസ്‌കറിന്റെ പേരിലാണ്. സിനിമയിലും അദ്ദേഹം കൈവെച്ചിട്ടുണ്ട്. മറാത്തി സിനിമയായ സാല്‍വി പ്രേമച്ചി,ഹിന്ദി സിനിമയായ മലാമല്‍ എന്നീ ചിത്രങ്ങളില്‍ സുനില്‍ ഗവാസ്‌കര്‍ അഭിനയിച്ചിട്ടുണ്ട്.

Story first published: Saturday, July 10, 2021, 13:27 [IST]
Other articles published on Jul 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X