Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; ഹൈദരാബാദ് പ്ലേ ഓഫിലെത്തുമോ?; ബാംഗ്ലൂര്‍ ജയത്തോടെ മടങ്ങുമോ?; ഇന്നറിയാം

ഹൈദരാബാദ് പ്ലേ ഓഫിലെത്തുമോ?

ബാംഗ്ലൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 54-ാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈരദാബാദും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം കടുക്കും. ശനിയാഴ്ച രാത്രി എട്ടുമണിക്ക് ബാംഗ്ലൂരിലാണ് മത്സരം. ജയിച്ചാല്‍ പ്ലേ ഓഫിലെത്താന്‍ സാധ്യത തെളിയുമെന്നതിനാല്‍ ഹൈദരാബാദ് രണ്ടുംകല്‍പ്പിച്ചുള്ള പോരാട്ടത്തിനാണിറങ്ങുക. മറുവശത്ത് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാകും ബാംഗ്ലൂരിന്റെ ശ്രമം.

bangalore-hyderabad

സീസണില്‍ മോശം പ്രകടനം നടത്തിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ജയിക്കുകയാണെങ്കില്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. സീസണില്‍ എട്ടു തോല്‍വികള്‍ ഏറ്റുവാങ്ങിയ ടീമിന് മറ്റൊരു തോല്‍വി കനത്ത ആഘാതമായിരിക്കും. പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായെങ്കിലും ആരാധകരെ ആശ്വസിപ്പിക്കാന്‍ ബാംഗ്ലൂരിന് ജയം അനിവാര്യമാണ്.

പ്ലേ ഓഫിലെത്താന്‍ ജയിച്ചേ തീരു എന്ന എന്ന അവസ്ഥയിലാണ് ഹൈദരാബാദ്. ടീമിനെ ഇതുവരെ മുന്നോട്ട് നയിച്ച ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോവും നാട്ടിലേക്ക് മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയാണ്. അവസാന മത്സരത്തിലെ തോല്‍വി അത് അടിവരയിടുന്നു. ബൗളര്‍മാര്‍ തിളങ്ങിയാലും ബാറ്റിങ്ങില്‍ ടീമിന്റെ തുറന്നുകാട്ടപ്പെടുകയാണ്.

വിരാട് കോലി ഉള്‍പ്പെടെ ഏറ്റവും മികച്ച ടീം തന്നെയാകും അവസാന മത്സരത്തിലും ബാംഗ്ലൂരിനായി മൈതാനത്തിറങ്ങുക. എബി ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് സീസണിലെ അവസാന അങ്കമാണ് ശനിയാഴ്ച. വാര്‍ണര്‍ക്ക് പകരം ഗുപ്റ്റില്‍ ഹൈദരാബാദിനായി ഓപ്പണ്‍ ചെയ്യും. കെയ്ന്‍ വില്യസണും മനീഷ് പാണ്ഡെയും വിജയ് ശങ്കറും ബാറ്റിങ്ങില്‍ കരുത്താകുമെന്നാണ് പ്രതീക്ഷ.

Story first published: Saturday, May 4, 2019, 12:23 [IST]
Other articles published on May 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+