വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയിലെ നിലവാരമില്ലാത്ത പിച്ചുകള്‍ക്കെതിരെ മാത്യു ഹെയ്ഡന്‍

By Anwar Sadath

ദില്ലി: ഇന്ത്യന്‍ ടീമിന് നേട്ടമുണ്ടാക്കുന്ന രീതിയില്‍ പിച്ചുകള്‍ അമിതമായി സ്പിന്നിന് അനുകൂലമാക്കുന്നത് ഇന്ത്യയ്ക്ക് ആത്യന്തികമായി ദോഷമുണ്ടാക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ബാററ്റ്‌സ്മാന്‍ മാത്യു ഹെയ്ഡന്‍. ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനുവേണ്ടി കമന്ററി പറയാനായി ഹെയ്ഡന്‍ ഇന്ത്യയിലാണുള്ളത്.

മുന്നും നാലും ദിവസം ആകുമ്പോഴേക്കും ടെസ്റ്റ് മത്സരങ്ങള്‍ സമാപിക്കുന്ന തരത്തിലുള്ള പിച്ചുകളാണ് ഇന്ത്യയിലുള്ളതെന്ന് ഹെയ്ഡന്‍ പറയുന്നു. ഇന്ത്യയിലെ പിച്ചുകള്‍ നിലവാരമില്ലാത്തതാണെന്ന് ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ നല്ല പിച്ചുകളിലും നന്നായി കളിക്കുന്നവരാണ്. അങ്ങിനെയിരിക്കെ എന്തിനാണ് നിലവാരം കുറഞ്ഞ പിച്ചുകള്‍ നിര്‍മിക്കുന്നതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ചോദിക്കുന്നു.

hyden

ഇന്ത്യയിലെ മികച്ച നിലവാരമുള്ള സ്പിന്നര്‍മാരെ താന്‍ നേരിട്ടിട്ടുള്ളതായി ഹെയ്ഡന്‍ പറഞ്ഞു. ഇപ്പോഴത്തെ ഇന്ത്യന്‍ സ്പിന്‍ ആക്രമണം ലോക നിലവാരത്തിലുള്ളതാണ്. ഇന്ത്യയില്‍ സ്വീപ് ഷോട്ട് കളിക്കുക ഏറെ ദുഷ്‌കരമാണെന്നും ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ പറയുന്നു. 2001ല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ഓസ്‌ട്രേലിയന്‍ ടീമിനുവേണ്ടി മികച്ച പ്രകടനമാണ് ഹെയ്ഡന്‍ കാഴ്ചവെച്ചത്. മൂന്നു ടെസ്റ്റുകളില്‍ 109.8 എന്ന ശരാശരിയില്‍ 549 റണ്‍സാണ് ഹെയ്ഡന്‍ അടിച്ചുകൂട്ടിയത്.

Story first published: Tuesday, March 14, 2017, 8:53 [IST]
Other articles published on Mar 14, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X