ലോകകപ്പ്; ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ടീമിന്റെ വിരങ്ങള്‍ പുറത്തുവിട്ടു
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ടീമിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. ലോകകപ്പിലെ ഫേവറിറ്റുകളും ലോക ഒന്നാം നമ്പറുമായ ഇംഗ്ലണ്ടോ, അഞ്ചുതവണ ലോക ചാമ്പ്യന്മാരായ നിലവിലെ ചാമ്പ്യന്‍ കൂടിയായ ഓസ്‌ട്രേലിയയോ അല്ല, ഇന്ത്യയെയാണ് ആരാധകര്‍ കൂടുതല്‍ തിരഞ്ഞത്.

ലോകകപ്പിലെ ആതിഥേയര്‍ കൂടിയായ ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്തെത്തിയവര്‍. ലോകകപ്പില്‍ പങ്കെടുക്കുന്ന 10 ടീമുകളെക്കുറിച്ചും സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം സ്ഥാനത്തെത്തിയവരേക്കാള്‍ ഇരട്ടിയിലധികം ആളുകളാണ് ഓരോ മാസവും ഇന്ത്യന്‍ ടീമിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ അന്വേഷിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.
ഒരുമാസം 2,76,750 പേര്‍ ഇന്ത്യയെക്കുറിച്ച് തിരയുമ്പോള്‍ 1,20,375 പേരാണ് ഇംഗ്ലണ്ടിനെക്കുറിച്ച് അന്വേഷിക്കുന്നത്. മൂന്നാം സ്ഥാനത്ത് വെസ്റ്റിന്‍ഡീസും നാല് അഞ്ച് സ്ഥാനങ്ങളില്‍ പാക്കിസ്ഥാനും ഓസ്‌ട്രേലിയയുമാണ്. 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലഘട്ടത്തിലെ കണക്കാണിത്. അതേസമയം, 2018ല്‍ ഇംഗ്ലണ്ടിനെക്കുറിച്ചാണ് കൂടുതല്‍ പേര്‍ തിരഞ്ഞതെന്നുകാണാം. 4,33,208 പേരാണ് 2018ല്‍ ഇംഗ്ലണ്ടിനെക്കുറിച്ച് അന്വേഷിക്കാനെത്തിയത്. കൂടുതല്‍ ലൈക്കുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിരാട് കോലിയും എംഎസ് ധോണിയുമാണ് ലോകകപ്പിലെ പ്രശസ്തരായ കളിക്കാരില്‍ മുന്നിലെത്തിയത്. ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, ആന്ദ്രെ റസ്സല്‍ എന്നിവരാണ് പിറകിലുള്ളവര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications