Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ പൂട്ടാന്‍ തന്ത്രമുണ്ട്; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ബൗളര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡ്

ലണ്ടന്‍: നാളുകളായി ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുകയായി. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ആരു ചാമ്പ്യനാകുമെന്നും ഏതൊക്കെ താരങ്ങള്‍ തിളങ്ങുമെന്നുമൊക്കെയുള്ള വിശകലനം നടന്നുകൊണ്ടിരിക്കയാണ്. ഇന്ത്യയുടെ സൂപ്പര്‍താരം വിരാട് കോലി ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടില്‍ പരാജയപ്പെടുമോ എന്നും ബൗളര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ മേല്‍ക്കൈ നേടുമോ എന്നുമൊക്കെ കാത്തിരുന്നുകാണാം.

എന്നാല്‍, വലിയൊരു പരമ്പരയെ രണ്ട് താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായി ചുരുക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് ഇംഗ്ലീഷ് ബൗളര്‍ സ്റ്റ്യുവട്ട് ബ്രോഡ് പറയുന്നത്. ലോക നിലവാരമുള്ള ഒരു ബാറ്റ്‌സ്മാനെ പ്രത്യേക ബൗളര്‍ ഉന്നം വെക്കുന്നതായ വിലയിരുത്തല്‍ ശരിയല്ല. അത് ഇരു ടീമുകള്‍ക്കും ഗുണകരമാകില്ലെന്ന് ബ്രോഡ് പറഞ്ഞു.

stuart

വിരാട് കോലിക്കെതിരെ ഇംഗ്ലണ്ടിന് തന്ത്രമുണ്ട്. അത് ഒരു ബൗളറെ കേന്ദ്രീകരിച്ചല്ല. മികച്ച കളിക്കാരുള്ള ഇന്ത്യയുടെ എല്ലാ ബാറ്റസ്മാന്മാര്‍ക്കെതിരെയെും തന്ത്രങ്ങളൊരുക്കുന്നത് പ്രായോഗികമല്ല. അതേസമയം, വിരാട് കോലിയെ തളയ്ക്കാനുള്ള തന്ത്രം ഇംഗ്ലണ്ടിനുണ്ട്. കോലിക്ക് സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കാകുമെന്നും ബ്രോഡ് വ്യക്തമാക്കി.

ദീര്‍ഘനാള്‍ പരിക്കിന്റെ പിടിയിലായിരുന്ന ബ്രോഡ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലാണ് വീണ്ടുമിറങ്ങുന്നത്. താന്‍ നൂറുശതമാനവും ശാരീരിക ക്ഷമത കൈവരിച്ചതായി ബ്രോഡ് പറഞ്ഞു. ആറ് ആഴ്ചകള്‍ക്കുള്ളില്‍ അഞ്ച് മത്സരങ്ങള്‍ കളിക്കേണ്ടതായുണ്ട്. എന്നാല്‍, റൊട്ടേഷന്‍ സമ്പ്രദായത്തിലൂടെ ബൗളര്‍മാര്‍ വരുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ബ്രോഡ് പറഞ്ഞു.

Story first published: Tuesday, July 31, 2018, 18:34 [IST]
Other articles published on Jul 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+