Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

500 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിനരികെ ബ്രോഡ്, അടുത്ത പേസര്‍ ആര്? മുന്‍പന്തിയില്‍ ഇവര്‍

stuartbroad

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലെ 500 വിക്കറ്റ് ക്ലബ്ബിലേക്ക് പേര് ചേര്‍ക്കാന്‍ സ്റ്റുവര്‍ട്ട് ബ്രോഡും തയ്യാറെടുക്കുകയാണ്. ഒരു വിക്കറ്റ് ദൂരം മാത്രമാണ് ഇതിനായി ബ്രോഡിന് മുന്നിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് പുരോഗമിക്കവെ ചരിത്ര നേട്ടത്തിലേക്ക് ബ്രോഡ് എത്തുമെന്ന തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളറെന്ന റെക്കോഡ് ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പേരിലാണ്. 153 മത്സരത്തില്‍ നിന്നായി 589 വിക്കറ്റാണ് ആന്‍ഡേഴ്‌സണിന്റെ പേരിലുള്ളത്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ (800) ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ (708), ഇന്ത്യയുടെ അനില്‍ കുംബ്ലെ (619) എന്നിവരാണ് 37കാരനായ ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്. ബ്രോഡ് 500 വിക്കറ്റ് നേടിയാല്‍ ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഫാസ്റ്റ് ബൗളറായി അദ്ദേഹം മാറും. ആന്‍ഡേഴ്‌സണ്‍, ഗ്ലെന്‍ മഗ്രാത്ത്, കോട്‌നി വാല്‍ഷ് എന്നിവരാണ് ഇതിനോടകം 500 വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളര്‍മാര്‍. ബ്രോഡിന് ശേഷം ഇനി ആരാവും 500 വിക്കറ്റ് നേട്ടം കൈവരിക്കുക. സാധ്യതാ പട്ടികയില്‍ മുന്നിലുള്ളവര്‍ പേസ് ബൗളര്‍മാര്‍ ഇവരാണ്.


ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് ഈ പട്ടികയില്‍ അടുത്തുള്ള ആദ്യ പേസ് ബൗളര്‍. 31കാരനായ ഇഷാന്ത് 297 വിക്കറ്റാണ് ടെസ്റ്റില്‍ വീഴ്ത്തിയിട്ടുള്ളത്. ഇന്ത്യയുടെ മുഖ്യ ടെസ്റ്റ് പേസര്‍മാരിലൊരാളായ ഇഷാന്തിന് ഇനി 203 വിക്കറ്റുകള്‍ കൂടി വേണം 500 വിക്കറ്റ് നേട്ടത്തിലെത്താന്‍. എന്നാല്‍ പ്രായവും പരിക്കും അദ്ദേഹത്തിന് വലിയ പ്രതിസന്ധിയാണ്. 2015-17 വരെ 39 വിക്കറ്റ് മാത്രം ഉണ്ടായിരുന്ന ഇഷാന്ത് 2018ല്‍ 11 മത്സരത്തില്‍ നിന്ന് 41 വിക്കറ്റാണ് വീഴ്ത്തിയത്. 2019ല്‍ 6 ടെസ്റ്റില്‍ നിന്ന് 25 വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഇനിയുള്ള ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ 500 വിക്കറ്റ് ക്ലബ്ബിലേക്ക് ഇഷാന്തും എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ടിം സൗത്തി- ട്രന്റ് ബോള്‍ട്ട്

ടിം സൗത്തി- ട്രന്റ് ബോള്‍ട്ട്

ന്യൂസീലന്‍ഡ് പേസര്‍മാരായ ടിം സൗത്തിയും ട്രന്റ് ബോള്‍ട്ടുമാണ് ഈ നേട്ടത്തിലേക്ക് അടുക്കുന്ന രണ്ട് പേസര്‍മാര്‍. 31കാരനായ സൗത്തി 73 ടെസ്റ്റില്‍ നിന്ന് 284 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. 64 റണ്‍സ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 31കാരനായ ബോള്‍ട്ട് മൂന്ന് ഫോര്‍മാറ്റിലെയും കിവീസിന്റെ മുഖ്യ പേസറാണ്. 67 ടെസ്റ്റില്‍ നിന്നായി 267 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയത്. 30 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 244 വിക്കറ്റാണ് ടെസ്റ്റില്‍ വീഴ്ത്തിയത്. ഇടയ്ക്കിടെ പരിക്ക് വേട്ടയാടുന്നത് സ്റ്റാര്‍ക്കിന് വലിയ തിരിച്ചടിയാകുന്നുണ്ട്. ഒരു സീസണില്‍ 25 വിക്കറ്റിന് മുകളില്‍ സ്റ്റാര്‍ക്ക് വീഴ്ത്താറുണ്ട്. 50 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കെല്‍പ്പുള്ള ബ്രോഡിന് 500 വിക്കറ്റ് തികയ്ക്കുക വലിയ വെല്ലുവിളി തന്നെയാണ്.

നെയ്ല്‍ വാഗ്നര്‍- കിമാര്‍ റോച്ച്

നെയ്ല്‍ വാഗ്നര്‍- കിമാര്‍ റോച്ച്

200ന് മുകളില്‍ ടെസ്റ്റ് വിക്കറ്റുള്ള മറ്റ് പേസര്‍മാര്‍ ന്യൂസീലന്‍ഡിന്റെ നെയ്ല്‍ വാഗ്നറും വെസ്റ്റ് ഇന്‍ഡീസിന്റെ കിമാര്‍ റോച്ചുമാണ്. 34കാരനായ വാഗ്നര്‍ ടെസ്റ്റില്‍ മാത്രമാണ് കിവീസിനുവേണ്ടി കളിക്കുന്നത്. 48 ടെസ്റ്റില്‍ നിന്നായി 206 വിക്കറ്റാണ് അദ്ദേഹം നേടിയത്.

32കാരനായ കിമാര്‍ റോച്ച് 58 ടെസ്റ്റില്‍ നിന്ന് വീഴ്ത്തിയത് 201 വിക്കറ്റാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് റോച്ചിന്റെ നേട്ടം.

Story first published: Tuesday, July 28, 2020, 12:53 [IST]
Other articles published on Jul 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+