Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ജോസ് ബട്‌ലര്‍ അല്ല, വൈറ്റ് ബോളില്‍ കോലിയാണ് കേമന്‍'- ആരാധകന് ബ്രോഡിന്റെ മറുപടി ഇങ്ങനെ

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ 44 റണ്‍സെടുത്ത ബട്‌ലര്‍ രണ്ടാം മത്സരത്തില്‍ പുറത്താകാതെ 77 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു. സമീപകാലത്തായി മിന്നും പ്രകടനം പുറത്തെടുക്കുന്ന ബ്രോഡിനെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങിലൂടെ എത്തുന്നത്. ബട്‌ലറിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഒരു ട്വിറ്റര്‍ പോസ്റ്റ് ഇട്ടിരുന്നു. 'ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വെള്ളബോള്‍ ക്രിക്കറ്റ് താരം ഒരിക്കല്‍ക്കൂടി അത് ചെയ്തു'വെന്നാണ് ബ്രോഡ് ട്വിറ്ററില്‍ കുറിച്ചത്.

ബ്രോഡിന്റെ ട്വീറ്റിന് പിന്നാലെ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ ആരാധകരോടായി ഒരു ചോദ്യം ചോദിച്ചു. ബട്‌ലറെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റ് താരമെന്ന് വിളിക്കാമോയെന്നാണ് ഇഎസ്പിഎന്‍ ചോദിച്ചത്. ഇതിന് പിന്നാലെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ഒരു ആരാധകന്‍ കമന്റിട്ടത് 'അല്ല വിരാട് കോലിയാണ് മികച്ചവന്‍' എന്നാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട ബ്രോഡ് ആരാധകനോട് പ്രതികരിച്ചത് ശ്രദ്ധേയമായി. എല്ലാവരും കോലിയെ ആധുനിക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായി വിശേഷിപ്പിക്കുമ്പോള്‍ ബ്രോഡ് കോലിയെ ലോകത്തിലെ മികച്ചവനെന്നൊന്നും വിശേഷിപ്പിക്കാന്‍ തയ്യാറായില്ല.

stuartbroad

ബ്രോഡ് ആരാധകന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു 'കോലിയാണ് ഇന്ത്യയിലെ മികച്ചവെന്ന് ഞാന്‍ സമ്മതിക്കുന്നു, ഞാന്‍ ഇംഗ്ലണ്ടില്‍ ജോസാണെന്നാണ് പറയുന്നത്'. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക താരമാണ് കോലി. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ഭൂരിപക്ഷം പേരും കോലിയെ വാഴ്ത്തുമ്പോഴും അക്കൂട്ടത്തില്‍ താനില്ലെന്ന് പറയുന്നതാണ് ബ്രോഡിന്റെ ട്വിറ്റര്‍ മറുപടി വ്യക്തമാക്കുന്നത്. നേര്‍ക്കുനേര്‍ പലവട്ടം ഏറ്റുമുട്ടിയപ്പോഴും ബ്രോഡിനെതിരേയും മികച്ച നേട്ടം കോലിക്കുണ്ട്. അടുത്തിടെ ടെസ്റ്റില്‍ 500 വിക്കറ്റ് ക്ലബ്ബില്‍ ബ്രോഡ് ഇടം പിടിച്ചിരുന്നു. നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ബ്രോഡ് കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ആരെയും മോഹിപ്പിക്കുന്ന പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവെക്കുന്നത്. മൂന്ന് മത്സര പരമ്പര 2-0ന് ഇതിനോടകം ഇംഗ്ലണ്ട് നേടിക്കഴിഞ്ഞു. രണ്ടാം ടി20യില്‍ 54 പന്തില്‍ 8 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് താരം 77 റണ്‍സ് നേടിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ബട്‌ലര്‍.

Story first published: Monday, September 7, 2020, 15:32 [IST]
Other articles published on Sep 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+