വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മകനെ ഔട്ടാക്കിയ അച്ഛന്‍! അച്ഛനും മകനും ഒരേ ടീമില്‍- ക്രിക്കറ്റിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍

ഏറ്റവും അവസാനമായി ബ്രോഡിനെതിരേ അച്ഛന്‍ പിഴ ചുമത്തിയിരുന്നു

ക്രിക്കറ്റില്‍ സഹോദരന്‍മാര്‍ ദേശീയ ടീമുകള്‍ക്കായി കളിക്കുന്നത് നാം പല കണ്ടു കഴിഞ്ഞു. ചിലര്‍ ഒരുപാട് മല്‍സരങ്ങളില്‍ ഒരുമിച്ച് കളിച്ചപ്പോള്‍ മറ്റു ചിലര്‍ക്കാവട്ടെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ ഒരുമിച്ച് കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ സഹോദരന്‍മാരാണ് യൂസുഫ് പഠാന്‍- ഇര്‍ഫാന്‍ പഠാന്‍, ക്രുനാല്‍ പാണ്ഡ്യ- ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍.

എന്നാല്‍ അച്ഛനെയും മകനെയും ക്രിക്കറ്റില്‍ ഒരുമിച്ച് കാണുക അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇത്തരത്തിലുള്ള ചില രസകരമായ സംഭവങ്ങള്‍ക്കു ഇതിനകം ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

കളി നിയന്ത്രിച്ച് അച്ഛനും മകനും

കളി നിയന്ത്രിച്ച് അച്ഛനും മകനും

ഇന്ത്യക്കാരായ അച്ഛനും മകനും ഒരേ മല്‍സരത്തില്‍ അംപയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എംജി വിജയസാരഥിയും മകന്‍ എംവി നാഗേന്ദ്രയുമായിരുന്നു ഇത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരേയൊരു അച്ഛന്‍- മകന്‍ അംപയര്‍ ജോടികളും ഇവര്‍ തന്നെയാണ്.
1960-61ല്‍ നടന്ന ആന്ധ്രാ പ്രദേശും മൈസൂരും തമ്മിലുള്ള ഫസ്റ്റ് ക്ലാസ് മല്‍സരമായിരുന്നു ഇരുവരും ചേര്‍ന്നു നിയന്ത്രിച്ചത്. 1964 മുതല്‍ 77 വരെ 11 ടെസ്റ്റുകളിലും നാഗേന്ദ്ര അംപയറായിട്ടുണ്ട്. അച്ഛന്‍ വിജയസാരഥിയാവട്ടെ 1951-60 കാലയളവില്‍ 13 ടെസ്റ്റുകളും നിയന്ത്രിച്ചിട്ടുണ്ട്. മൈസൂരിനു വേണ്ടി എട്ടു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ വിജയസാരഥി അംപയറായിട്ടുണ്ട്.

അച്ഛനും മകനുമുള്‍പ്പെട്ട റണ്ണൗട്ട്

അച്ഛനും മകനുമുള്‍പ്പെട്ട റണ്ണൗട്ട്

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളും മകന്‍ ടാഗെനരെയ്ന്‍ ചന്ദര്‍പോളും ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2018ല്‍ വിന്‍ഡീസില്‍ നടന്ന ആഭ്യന്തര ടൂര്‍ണമെന്റായ സൂപ്പര്‍ കപ്പ് 50യിലായിരുന്നു സംഭവം.
ഗയാന ജാഗ്വേഴ്‌സ് ടീമിനു വേണ്ടിയാണ് ചന്ദര്‍പോളും മകനും അന്നു കളിച്ചത്. ടാഗെനരെയ്ന്‍ കളിയില്‍ ഓപ്പണറായി ഇറങ്ങിയപ്പോള്‍ അച്ഛന്‍ ചന്ദര്‍പോള്‍ മൂന്നാം നമ്പറിലാണ് കളിച്ചത്. രണ്ടാം വിക്കറ്റില്‍ 13 റണ്‍സാണ് അച്ഛനും മകനും കൂടി നേടിയത്. ടാഗെനരെയ്ന്‍ റണ്ണൗട്ടായി പുറത്തായതോടെ ഈ അപൂര്‍വ്വ കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു. വിന്‍ഡീസിനു വേണ്ടി 164 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരമാണ് ചന്ദര്‍പോള്‍. എന്നാല്‍ മകന്‍ ടാഗെനരെയ്ന്‍ ഇനിയും ദേശീയ ടീമിനായി അരങ്ങേറിയിട്ടില്ല.

മകനെ ഔട്ട് വിളിച്ച് അച്ഛന്‍

മകനെ ഔട്ട് വിളിച്ച് അച്ഛന്‍

കെനിയയുടെ മുന്‍ ക്യാപ്റ്റന്‍ ഹിതേഷ് മോഡിക്കെതേിരേ അംപയറായ അച്ഛന്‍ സുഭാഷ് മോഡി ഔട്ട് വിളിച്ചതാണ് മറ്റൊരു രസകരമായ മുഹൂര്‍ത്തം. 2006ല്‍ നടന്ന ഏകദിന മല്‍സരത്തിലായിരുന്നു ഈ സംഭവം. ഹിതേഷ് കെനിയന്‍ ടീമിനെ നയിച്ചപ്പോള്‍ കളി നിയന്ത്രിച്ച അംപയര്‍മാരിലൊരാള്‍ അച്ഛന്‍ സുഭാഷായിരുന്നു. അന്ന് ഹിതേഷിനെതിരേ സുഭാഷ് എല്‍ബിഡബ്ല്യു വിളിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റില്‍ മകനെതിരേ അച്ഛന്‍ ഔട്ട് വിളിച്ച ആദ്യത്തെ സംഭവം കൂടിയായിരുന്നു ഇത്.
2018ല്‍ ഈ സംഭവത്തെക്കുറിച്ച് ഹിതേഷ് തുറന്നു പറയുകയും ചെയ്തിരുന്നു. തനിക്കെതിരേ ഔട്ട് വിളിക്കാന്‍ അച്ഛന് ഒരു മടിയും അന്ന് ഇല്ലായിരുന്നുവെന്നായിരുന്നു ഹിതേഷിന്റെ വാക്കുകള്‍. കെനിയക്കു വേണ്ടി 63 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരം 1109 റണ്‍സ് നേടിയിട്ടുണ്ട്. 2006ലായിരുന്നു ഹിതേഷ് അവസാനമായി കെനിയക്കു വേണ്ടി ഇറങ്ങിയത്.

ഒരുമിച്ച് ബൗള്‍ ചെയ്ത് അച്ഛനും മകനും

ഒരുമിച്ച് ബൗള്‍ ചെയ്ത് അച്ഛനും മകനും

ഓസ്‌ട്രേലിയയുടെ ഇതിഹാസ ബൗളറായിരുന്ന ഡെന്നിസ് ലില്ലിയും മകന്‍ ആദം ലില്ലിയുമാണ് ഒരുമിച്ച് ഒരേ മല്‍സരത്തില്‍ കൡച്ചിട്ടുള്ള അച്ഛനും മകനും. 1989ലായിരുന്നു സംഭവം. പാകിസ്താന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ സന്നാഹ മല്‍സരത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇലവനു വേണ്ടി അച്ഛനും മകനും കളിച്ചത്.
ഇലവനു വേണ്ടി ഉജ്ജ്വല ബൗളിങായിരുന്നു ഡെന്നിസും ആദവും കാഴ്ചവച്ചത്. ഇതോടെ പാകിസ്താന്‍ അഞ്ചു വിക്കറ്റിന് 24 റണ്‍സെന്ന നിലയിലേക്കു തകരുകയും ചെയ്തു. അച്ഛനും മകനും കളിയില്‍ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.

മകന് പിഴയിട്ട അച്ഛന്‍

മകന് പിഴയിട്ട അച്ഛന്‍

അച്ഛനും മകനുമുള്‍പ്പെട്ട ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ കളിക്കളത്തിലെ പരിധി വിട്ട ആഹ്ലാദ പ്രകടനത്തിന്റെ പേരില്‍ അച്ഛനും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ് പിഴ ചുമത്തുകയായിരുന്നു. ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ ഈ മാസം മാഞ്ചസ്റ്ററില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയായിരുന്നു ഇത്.
പാകിസ്താന്‍ സ്പിന്നര്‍ യാസിര്‍ ഷായെ പുറത്താക്കിയ ശേഷം ബ്രോഡ് മോശം വാക്കുകള്‍ പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാച്ച് റഫറിയായ ക്രിസ് മാച്ച് ഫീയുടെ 15 ശതമാനം പിഴയടക്കാന്‍ ആവശ്യപ്പെട്ടത്.
അച്ഛന്‍ തനിക്കെതിരേ പിഴ ചുമത്തിയതിനോട് പിന്നീട് രസകരമായിട്ടാണ് സ്റ്റുവര്‍ട്ട് പ്രതികരിച്ചത്. ഇത്തവണ ക്രിസ്മസിനു തന്റെ ഭാഗത്തു നിന്നു സമ്മാനവും കാര്‍ഡുമുണ്ടാവില്ലെന്നായിരുന്നു സ്റ്റുവര്‍ട്ട് സമൂഹമാധ്യമത്തില്‍ തമാശയായി കുറിച്ചത്.

Story first published: Thursday, August 13, 2020, 16:36 [IST]
Other articles published on Aug 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X