Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ് ഇന്ത്യ അടിച്ചെടുത്തു

നോട്ടിംഗ്ഹാം: എട്ടാം നമ്പറിലിറങ്ങി എഴുപത്തെട്ട് റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് രക്ഷിച്ചെടുത്തു. കഴിഞ്ഞില്ല, ഒമ്പതാം നമ്പറിലിറങ്ങി 63 റണ്‍സടിച്ച് ഭുവനേശ്വര്‍ കുമാറും ഇംഗ്ലണ്ടിന് നല്ല പണി കൊടുത്തു. കുമാറിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സില്‍ കുമാര്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു.

അഞ്ചാംദിനം കാലത്ത് തന്നെ വിക്കറ്റുകള്‍ കളഞ്ഞ് ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടപ്പോഴാണ് ബിന്നി ഇന്ത്യയുടെ രക്ഷകനായത്. ബിന്നിയും കുമാറും ചേര്‍ന്നടിച്ച 91 റണ്‍സാണ് ഇന്ത്യയ്ക്ക് പണി എളുപ്പമായത്. 30 ഓവറുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ 300 റണ്‍സിന്‍െള ലീഡിലെത്തിയെങ്കിലും ചാന്‍സെടുക്കാന്‍ നില്‍ക്കാതെ ധോണി സമനില മതി എന്നുറപ്പിച്ചു.

പ്രതീക്ഷിച്ച അത്രയും മോശമായില്ല ഇന്ത്യയുടെ തുടക്കം എന്ന് മാത്രമല്ല ഈ പോക്ക് പോയാല്‍ പരമ്പരയില്‍ വിജയിക്കാനും ടീമിന് ചാന്‍സുണ്ട്. ഒന്നാം ടെസ്റ്റിലെ പ്രധാന പ്രകടനങ്ങളിലേക്ക്.

കോലി ഫോമാകണം

കോലി ഫോമാകണം

തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും കോലി ചെറിയ സ്‌കോറിന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. കോലിയുടെ മികച്ച ഒരിന്നിംഗ്‌സ് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നു ഈ ടെസ്റ്റ്.

വിജയ് കലക്കി

വിജയ് കലക്കി

ഒന്നാമിന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാമിന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറിയുമായി മുരളി വിജയ് ഒരറ്റത്ത് മികച്ച തുടക്കം നല്‍കി.

ബിന്നിയാണ് താരം

ബിന്നിയാണ് താരം

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മികച്ച ഒരു അര്‍ദ്ധ സെഞ്ചുറിയോടെ ബിന്നി വരവറിയിച്ചു. എട്ടാം നമ്പറില്‍ ഇറങ്ങി നേടിയ ഈ ഇന്നിംഗ്‌സ് ലോര്‍ഡ്‌സ് ടെസ്റ്റിലും ബിന്നിക്ക് സ്ഥാനം ഉറപ്പാക്കിക്കൊടുത്തു.

കുമാര്‍ ഉജ്വലം

കുമാര്‍ ഉജ്വലം

ഭുവനേശ്വര്‍ കുമാറാണ് ഈ ടെസ്റ്റില്‍ ഇന്ത്യയുടെ മാന്‍ ഓഫ് ദ മാച്ച്. രണ്ടിന്നിംഗ്‌സിലും അര്‍ധസെഞ്ചുറി. ഒരു അഞ്ച് വിക്കറ്റ് നേട്ടവും.

ഷമിയും ഫോമില്‍

ഷമിയും ഫോമില്‍

ബൗളിംഗിലില്ല ബാറ്റിംഗിലാണ് മുഹമ്മദ് ഷമി തിളങ്ങിയത്. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധസെഞ്ചുറി അടിച്ച ഷമി രണ്ട് വിക്കറ്റും വീഴ്ത്തി.

 ഇഷാന്ത് ശര്‍മയും മോശമല്ല

ഇഷാന്ത് ശര്‍മയും മോശമല്ല

മൂന്നാം ദിനം ഉച്ചയ്ക്ക് ശേഷം മികച്ചൊരു സ്‌പെല്ലിലൂടെ ഇഷാന്ത് ശര്‍മയാണ് ഇന്ത്യയെ ഈ ടെസ്റ്റില്‍ തിരിച്ചെത്തിയത്.

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

ബൗളിംഗില്‍ മാത്രമല്ല അവസാനമായി ഇറങ്ങി 81 റണ്‍സടിച്ച ഇംഗ്ലണ്ടിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ച ജയിംസ് ആന്‍ഡേഴ്‌സണാണ് മാന്‍ ഓഫ് ദ മാച്ച്

Story first published: Monday, July 14, 2014, 13:37 [IST]
Other articles published on Jul 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+