ബിന്നി മുതല്‍ രോഹന്‍ വരെ; ഐപിഎല്ലിലെ അഞ്ച് താരപുത്രന്‍മാരെ പരിചയപ്പെടാം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഈ മാസം 18ന് നടക്കാനൊരുങ്ങുകയാണ്. അവസാന 13 സീസണുകളിലൂടെത്തന്നെ ലോകത്തിലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് ലീഗായി വളരാന്‍ ഐപിഎല്ലിന് സാധിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റിലെ പ്രമുഖരായ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലില്‍ കളിച്ചവരവാണ്. എന്നാല്‍ ഐപിഎല്ലില്‍ കളിച്ച ചില താരപുത്രന്‍മാരുണ്ട്. ആ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

സ്റ്റുവര്‍ട്ട് ബിന്നി
ഐപിഎല്ലിലെ നിറസാന്നിധ്യമായിരുന്ന താരങ്ങളിലൊരാളാണ് സ്റ്റുവര്‍ട്ട് ബിന്നി. രാജസ്ഥാന്‍ റോയല്‍സ്,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കൊക്കെ വേണ്ടി കളിച്ചിട്ടുള്ള താരം മുന്‍ ഇന്ത്യന്‍ താരവും സൂപ്പര്‍ ഓള്‍റൗണ്ടറുമായ റോജര്‍ ബിന്നിയുടെ മകനാണ്. മധ്യനിര താരമായ ബിന്നി 880 റണ്‍സും 22 വിക്കറ്റും ഐപിഎല്ലിലൂടെ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിലും അദ്ദേഹം അരങ്ങേറ്റം നടത്തിയിരുന്നു. അവസാന സീസണില്‍ അണ്‍സോള്‍ഡായിരുന്നു ബിന്നി.

രോഹന്‍ ഗവാസ്‌കര്‍
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍ ഗവാസ്‌കറിന്റെ മകനാണ് രോഹന്‍ ഗവാസ്‌കര്‍. 2009ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയാണ് രോഹന്‍ ഗവാസ്‌കര്‍ കളിച്ചിട്ടുള്ളത്. രണ്ട് മത്സരത്തില്‍ മാത്രമായിരുന്നു അദ്ദേഹത്തിന് അവസരം ലഭിച്ചത്. ഇന്ത്യക്കുവേണ്ടി 2004ല്‍ 11 ഏകദിനവും രോഹന്‍ കളിച്ചിട്ടുണ്ട്. നിലവില്‍ കമന്റേറ്ററെന്ന നിലയില്‍ രോഹന്‍ സജീവമാണ്.

യുവരാജ് സിങ്
ഇന്ത്യയുടെ ലോകകപ്പ് ഹീറോയും ഐപിഎല്ലിലെ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ താരവുമായ യുവരാജ് സിങ് മുന്‍ ഇന്ത്യന്‍ പേസര്‍ യോഗ്‌രാജ് സിങ്ങിന്റെ മകനാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബ്,പൂനെ വാരിയേഴ്‌സ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,ഡല്‍ബി ഡെയര്‍ഡെവിള്‍സ്,മുംബൈ ഇന്ത്യന്‍ ടീമുകള്‍ക്കുവേണ്ടിയെല്ലാം അദ്ദേഹം കളിച്ചിട്ടുണ്ട്. 2019ല്‍ മുംബൈയ്ക്കുവേണ്ടി കളിച്ചാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഷോണ്‍ മാര്‍ഷ്
ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷ് ഐപിഎല്ലില്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. പ്രഥമ ഐപിഎല്ലില്‍ തന്നെ 11 മത്സരത്തില്‍ നിന്ന് 616 റണ്‍സുമായി ഷോണ്‍ മാര്‍ഷ് തിളങ്ങിയിരുന്നു. ഓസ്‌ട്രേലിയന്‍ ഇതിഹാസം റോഡ് മാര്‍ഷിന്റെ മകനാണ് ഷോണ്‍.കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്നു ഷോണ്‍ 2477 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്.

മിച്ചല്‍ മാര്‍ഷ്
ഷോണ്‍ മാര്‍ഷിന്റെ സഹോദരാനായ മിച്ചല്‍ മാര്‍ഷ് ഇപ്പോഴും ഐപിഎല്ലില്‍ സജീവമാണ്. മീഡിയം പേസ് ഓള്‍റൗണ്ടറാണ് താരം. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് താരത്തിന് തുടക്കത്തിലേ തന്നെ മടങ്ങേണ്ടി വന്നു. 21 മത്സരങ്ങളില്‍ നിന്ന് 225 റണ്‍സും 20 വിക്കറ്റുമാണ് താരം വീഴ്ത്തിയത്. പൂനെ സൂപ്പര്‍ ജയ്ന്റ്,ഡെക്കാന്‍ ചാര്‍ജേഴ്‌സ്,പൂനെ വാരിയേഴ്‌സ് ടീമുകളുടെയും ഭാഗമായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications