For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എംഎസ് ധോണിയല്ല, മികച്ച നായകന്‍ വിരാട് കോലി; സ്റ്റുവര്‍ട്ട് ബിന്നിയുടെ കമന്റിന് ട്രോള്‍ മഴ

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ 40ാം ജന്മദിനം ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ലോകം. മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ലോകത്തിലെ ഏക നായകനാണ് എംഎസ് ധോണി. ക്യാപ്റ്റനായും ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് ഇന്ന് 40 വയസ് പൂര്‍ത്തിയാവുകയാണ്. ധോണിയുടെ ജന്മദിനം സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ആഘോഷമാക്കുന്നുമുണ്ട്.

ഇപ്പോഴിതാ എംഎസ് ധോണിയല്ല മികച്ച നായകന്‍ വിരാട് കോലിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി. 'എംഎസ് ധോണി വ്യത്യസ്തനായ നായകനാണ്. വ്യത്യസ്തമായ ശൈലിയാണ് അവനുള്ളത്. എന്നാല്‍ കോലി അവസരങ്ങള്‍ നല്‍കുകയും സാഹസത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന നായകനാണ്'-ബിന്നി അഭിപ്രായപ്പെട്ടു.

stuartbinnyandkohlidhoni

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത നായകനാണ് ധോണി. ഈ നേട്ടം സ്വന്തമാക്കിയ ഏക നായകനും ധോണിയാണ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയുമാണ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയത്. അതേ സമയം ഇതുവരെ ഒരു ഐസിസി ട്രോഫി പോലും സ്വന്തമാക്കാന്‍ കോലിക്കായിട്ടില്ല.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേ തോറ്റ ഇന്ത്യ 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടു. ഒന്നാം സ്ഥാനക്കാരായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയിട്ടും കലാശപ്പോരാട്ടത്തില്‍ എട്ട് വിക്കറ്റിന് ന്യൂസീലന്‍ഡിനോട് തോറ്റു. ഇത്തരത്തില്‍ വലിയ ടൂര്‍ണമെന്റുകളിലൊന്നും നായകനെന്ന നിലയില്‍ ശോഭിക്കാന്‍ കോലിക്കായിട്ടില്ല.

ധോണിയെ ഇതിഹാസ നായകന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ കോലിക്ക് ആ നേട്ടത്തിലേക്ക് ദൂരമേറെ. ബിന്നിയുടെ അഭിപ്രായം വൈറലായതിന് പിന്നാലെ ട്രോള്‍ മഴയാണ്. ധോണി ആരാധകരെല്ലാം ബിന്നിയെ പരിഹസിച്ചും കളിയാക്കിയും രംഗത്തെത്തുന്നുണ്ട്. ബിന്നി ഇപ്പോള്‍ എയറിലായിരിക്കുമെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. ഇതൊരു മാസ്റ്റര്‍ പീസ് കമന്റാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 'ഐപിഎല്ലിലായതിനാലാണ് അവന്‍ തന്നത്,ഇന്ത്യന്‍ ടീമിലേക്ക് സ്വന്തം അച്ഛന്‍ പോലും അവസരം നല്‍കില്ല' എന്നായിരുന്നു ശ്രീകാന്ത് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള പ്രതികരണം.

ഇന്ത്യക്കായി ആറ് ടെസ്റ്റില്‍ നിന്ന് 194 റണ്‍സും മൂന്ന് വിക്കറ്റും 14 ഏകദിനത്തില്‍ നിന്ന് 230 റണ്‍സും 20 വിക്കറ്റും മൂന്ന് ടി20യില്‍ നിന്ന് 35 റണ്‍സും ഒരു വിക്കറ്റും ബിന്നിയുടെ പേരിലുണ്ട്. 95 ഐപിഎല്ലില്‍ നിന്ന് 880 റണ്‍സും 22 വിക്കറ്റുമാണ് താരം നേടിയത്.

Story first published: Wednesday, July 7, 2021, 14:48 [IST]
Other articles published on Jul 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+