Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയും പറയുന്നു, ബിന്നി ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍!

മെല്‍ബണ്‍: ലോകകപ്പ് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രമാണ് ബാക്കി. ഇപ്പോഴും സ്റ്റുവര്‍ട്ട് ബിന്നിയെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ച മുഴുവന്‍. യുവരാജിനെ തഴഞ്ഞ് സ്റ്റുവര്‍ട്ട് ബിന്നിയെ ടീമിലെടുത്തത് ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. എന്നാല്‍ കോച്ചും ക്യാപ്റ്റനും അടക്കം എല്ലാവരും സ്റ്റുവര്‍ട്ട് ബിന്നിയെ ടീമിലെടുത്തതിനെ ന്യായീകരിക്കാനുള്ള തിരക്കിലാണ്. കോച്ച് ഡങ്കന്‍ ഫഌച്ചറിന് പിന്നാലെ ഏകദിന ടീം ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ബിന്നിക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.

stuartbinny

ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടര്‍ എന്നാണ് ബിന്നിയെ ധോണി വിളിക്കുന്നത്. പെര്‍ത്തിലും ന്യൂസിലന്‍ഡിലെ പിച്ചുകളിലും ലോകകപ്പില്‍ നമ്മള്‍ക്ക് കളിയുണ്ട്. സ്പിന്നര്‍മാര്‍ക്ക് അവിടെ വലിയ റോളില്ല. അതുകൊണ്ടാണ് സ്റ്റുവര്‍ട്ട് ബിന്നിയെ ടീമിലെടുത്തത്. വിവാദങ്ങള്‍ അവിടെ നില്‍ക്കട്ടെ, ഇന്ത്യയിലെ ഏറ്റവും നല്ല ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറെയാണ് ടീമില്‍ എടുത്തിരിക്കുന്നത്.

dhoni

ആക്രമണകാരിയായ ബാറ്റ്‌സ്മാനാണ് ബിന്നി. നല്ലൊരു ബൗളറുമാണ്. ആറോ എട്ടോ ഓവറുകള്‍ ബിന്നിയെക്കൊണ്ട് എറിയിക്കാന്‍ കഴിഞ്ഞാല്‍ അത് മതി. സ്റ്റുവര്‍ട്ട് ബിന്നിക്കും ആരാധകര്‍ക്കും ആശ്വാസം നല്‍കിക്കൊണ്ട് ധോണി പറഞ്ഞു. അശ്വിന്‍, ജഡേജ, പട്ടേല്‍ എന്നിവരാണ് ടീമിലെ മറ്റ് ഓള്‍റൗണ്ടര്‍മാര്‍, പക്ഷേ അവരെല്ലാവരുംസ്പിന്നര്‍മാരാണ്.

yuvraj-singh

നേരത്തെ യുവരാജ് സിംഗിനെ ടീമില്‍ എടുക്കാത്തതില്‍ ആരാധകര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 2011 ലെ ലോകകപ്പ് ഹീറോയായ യുവിയെ ഒഴിവാക്കാന്‍ കാരണം ധോണിയുടെ താല്‍പര്യക്കുറവാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറായത് കൊണ്ടാണ് സ്റ്റുവര്‍ട്ട് ബിന്നിയെ ടീമിലെടുത്തതെന്ന് കഴിഞ്ഞ ദിവസം കോച്ച് ഡങ്കന്‍ ഫ്ളച്ചറും പറഞ്ഞിരുന്നു.

dhoni
Story first published: Saturday, January 17, 2015, 13:46 [IST]
Other articles published on Jan 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+