വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബെയ്ല്‍സ് ഇല്ലാതെ ക്രിക്കറ്റോ? അപ്പീലില്ലെങ്കില്‍ ഔട്ടോ? ക്രിക്കറ്റില്‍ ഇങ്ങനെയും ചില നിയമങ്ങള്‍...

ചില കൗതുകരമായ നിയമങ്ങള്‍ ക്രിക്കറ്റിലുണ്ട്

By Manu

ദില്ലി: ഇന്ത്യയുള്‍പ്പെടെ ഏഷ്യയിലെ ചില രാജ്യങ്ങളിലെ ഏറ്റവും ജനപ്രിയമായ ഗെയിമാണ് ക്രിക്കറ്റ്. ഫുട്‌ബോളിനൊളം വരില്ലെങ്കിലും ആഗോളതലത്തില്‍ ക്രിക്കറ്റ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി രാജ്യങ്ങളാണ് അടുത്തിടെയായി ക്രിക്കറ്റിലേക്കും ചുവടുവച്ചുകൊണ്ടിരിക്കുന്നത്.

പൃഥ്വി ക്രിക്കറ്റിലെ എംബാപ്പെ!! ചിരിക്കാന്‍ വരട്ടെ... ഇരുവരും തമ്മില്‍ കൗതുകകരമായ സാമ്യങ്ങള്‍പൃഥ്വി ക്രിക്കറ്റിലെ എംബാപ്പെ!! ചിരിക്കാന്‍ വരട്ടെ... ഇരുവരും തമ്മില്‍ കൗതുകകരമായ സാമ്യങ്ങള്‍

ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് പിഴച്ചതെവിടെ? മൗനം വെടിഞ്ഞ് സാംപോളി, ഇതാദ്യമായി മനസ്സ്തുറക്കുന്നു ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് പിഴച്ചതെവിടെ? മൗനം വെടിഞ്ഞ് സാംപോളി, ഇതാദ്യമായി മനസ്സ്തുറക്കുന്നു

ക്രിക്കറ്റ് ആസ്വദിക്കുന്നവരെല്ലാം കളിയുടെ അടിസ്ഥാനപരമായ നിയമങ്ങളെല്ലാം അറിയുന്നവരാണ്. കാരണം ക്രിക്കറ്റിലെ നിയമങ്ങള്‍ മറ്റു പല ഗെയിമുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്നാല്‍ ഭൂരിഭാഗം ക്രിക്കറ്റ് പ്രേമികള്‍ക്കും ഒരുപക്ഷെ അറിയാത്ത രസകരമായ ചില നിയമങ്ങള്‍ ക്രിക്കറ്റിലുണ്ട്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

ബെയ്ല്‍സ് ഇല്ലാതെയും കളി നടക്കും

ബെയ്ല്‍സ് ഇല്ലാതെയും കളി നടക്കും

ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്റ്റുപകള്‍ക്കു മുകളില്‍ ബെയ്ല്‍സ് ഇല്ലാതെയും കളിക്കാമെന്ന് ക്രിക്കറ്റില്‍ നിയമമുണ്ട്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്താനും തമ്മിലുള്ള മല്‍സരത്തില്‍ ഈ നിയമം നടപ്പാക്കപ്പെടുകയും ചെയ്തു. മല്‍സരം നടക്കുന്ന ഗ്രൗണ്ടില്‍ പലപ്പോഴും ഇടയ്ക്കിടെ വീശുന്ന ശക്തമായ കാറ്റ് മൂലം ബെയ്ല്‍സ് താഴെ വീണ്ടു കൊണ്ടിരുന്നതിനെ തുടര്‍ന്ന് ഇത് മാറ്റി കളി തുടരാന്‍ അംപയര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇരുടീമിന്റെയും ക്യാപ്റ്റന്‍മാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് അംപയര്‍മാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ഇതുപോലെ വളരെ അപൂര്‍വ്വമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ ബെയ്ല്‍സ് ഇല്ലാതെ കളി തുടരാന്‍ നിയമം അനുവദിക്കുന്നുള്ളൂ.

അപ്പീല്‍ ഇല്ലെങ്കില്‍ ഔട്ടുമില്ല

അപ്പീല്‍ ഇല്ലെങ്കില്‍ ഔട്ടുമില്ല

ക്രിക്കറ്റിലെ വളരെ വിചിത്രമായ നിയമങ്ങളിലൊന്നാണിത്. ഫീല്‍ഡിങ് ടീമിന്റെ ഭാഗത്തു നിന്ന് അപ്പീലൊന്നും ഉണ്ടായില്ലെങ്കില്‍ ഔട്ട് നല്‍കാതിരിക്കാന്‍ അംപയറെ നിയമം അനുവദിക്കുന്നുണ്ട്. ഒരു ബാറ്റ്‌സ്മാന്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയോ റണ്ണൗട്ടാവുകയോ ചെയ്താല്‍ ഫീല്‍ഡിങ് ടീം തീര്‍ച്ചയായും അപ്പീല്‍ ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഒരുപക്ഷെ അത് ഔട്ട് ആണെങ്കില്‍ കൂടി നോട്ടൗട്ട് വിധിക്കാന്‍ അംപയര്‍ക്കാവും. ഇതു പോലെയുള്ള ചില സംഭവങ്ങള്‍ ഇനികം ക്രിക്കറ്റില്‍ സംഭവിച്ചിട്ടുമുണ്ട്.
അതുകൊണ്ടു തന്നെയാണ് മല്‍സരങ്ങളില്‍ നോട്ടൗട്ട് ആണെന്ന് ഉറപ്പിച്ച റണ്ണൗട്ടുകളും എല്‍ബിഡബ്ല്യുവിനുമെല്ലാം ഫീല്‍ഡിങ് ടീമുകള്‍ അപ്പീല്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

 വായുവിലെ തടസം, ഡെഡ് ബോള്‍ വിധിക്കാം

വായുവിലെ തടസം, ഡെഡ് ബോള്‍ വിധിക്കാം

ക്രിക്കറ്റ് ഓരോ ദിവസം കഴിയുന്തോറും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആധുനിക സംവിധാനങ്ങളാണ് ഇപ്പോള്‍ ഓരോ മല്‍സരത്തിന്റെ സംപ്രേക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഗ്രൗണ്ടിനു മുകളില്‍ നിന്നുള്ള വ്യൂ പ്രേക്ഷരില്‍ എത്തിക്കുന്നതിനു വേണ്ടി സ്‌പൈഡര്‍ ക്യാം, ഡ്രോണ്‍ എന്നിവയെല്ലാം ഇപ്പോള്‍ പരീക്ഷിക്കുന്നുണ്ട്.
എന്നാല്‍ കളിക്കിടെ ഒരു ബാറ്റ്‌സ്മാന്‍ അടിക്കുന്ന പന്ത് ഇത്തരത്തില്‍ ഡ്രോണിലോ സ്‌പൈഡര്‍ ക്യാമിലോ തട്ടിയാല്‍ അത് ഡെഡ് ബോള്‍ വിളിക്കാമെന്നാണ് ക്രിക്കറ്റിലെ നിയമം. അതായത് ഈ പന്ത് ഒരു പക്ഷെ ബൗണ്ടറിയോ സിക്‌സറോ ആയാലും ബാറ്റ്‌സ്മാനോ ടീമിനോ ഒരു റണ്‍സ് പോലും ലഭിക്കില്ലെന്ന് ചുരുക്കം. മാത്രമല്ല എതിര്‍ ടീം ബൗളര്‍ക്ക് ഓവറില്‍ ഒരു തവണ കൂടി ബൗള്‍ ചെയ്യേണ്ടിവരികയും ചെയ്യും.
അതേസമയം, ബാറ്റ്‌സ്മാന്റെ ഷോട്ട് എതിര്‍ ടീം താരത്തിന്റെ ഹെല്‍മറ്റ്, വാട്ടര്‍ ബോട്ടില്‍, ഗ്രൗണ്ടില്‍ വച്ച മറ്റതെങ്കിലുമൊരു വസ്തു എന്നിവ കാരണം തടസ്സം നേരിട്ടാല്‍ ബാറ്റിങ് ടീമിന് അഞ്ചു റണ്‍സ് നല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട്.

Story first published: Wednesday, October 10, 2018, 13:32 [IST]
Other articles published on Oct 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X