ദില്ലി: സമീപകാലത്തെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് വലിയ വിമര്ശനമങ്ങളാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് നേരിടുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഫ്ളോപ്പായി മാറിയ താരം ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന പരമ്പരയിലും തിളങ്ങിയിട്ടില്ല. ഇതേ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ പന്തിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍.
ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഇതിനകം രണ്ടു സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞ പന്തിനെ എന്തിന് ഇത്രയധികം വിമര്‍ശിക്കുന്നുവെന്ന് അഗാര്‍ക്കര്‍ ചോദിക്കുന്നു. ടി20 ഫോര്‍മാറ്റ് ചിലപ്പോള്‍ ഇങ്ങനെയാണ്. ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റ്സ്മാന് നിര്‍ബന്ധിതരായി തീരും. ഷോട്ടുകള്‍ തുടര്‍ച്ചയായി പിഴയ്ക്കുന്നുവെന്നതാണ് പന്തിനെ വലയ്ക്കുന്നതെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.
ടെസ്റ്റില്‍ സെവാഗ് യുഗം വീണ്ടും വരും!! രോഹിത് തന്നെ പിന്‍ഗാമി, ശ്രദ്ധിക്കേത് ഇതെന്ന് ഗവാസ്കര്‍
പന്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നു ടീം ആദ്യം തീരുമാനിക്കണം. ഇന്നിങ്സ് മുഴുവന്‍ ബാറ്റ് ചെയ്യുന്ന നാലാം നമ്പര്‍ ബാറ്റ്സ്മാനായാണോ, അതോ പെട്ടെന്ന് റണ്‍സ് അടിച്ചുകൂട്ടുന്ന ബാറ്റ്സ്മാനായാണോ പന്തിനെ കണ്ടു വച്ചിരിക്കുന്നതെന്ന് ടീം മാനേജ്മെന്റിന് ഇപ്പോഴും ധാരണയില്ല. ശ്രേയസ് അയ്യരെ നാലാമനായി ഇറക്കി പന്തിനെ കുറച്ചു കൂടി താഴേക്ക് ഇറക്കുന്നതാവും ഉചിതം. അപ്പോള്‍ കുറച്ചു കൂടി ഫ്രീയായി തന്റെ ശൈലിയില്‍ ഷോട്ടുകള്‍ കളിക്കാന്‍ പന്തിനു കഴിയുമെന്നും അഗാര്‍ക്കര്‍ വിശദമാക്കി. ഭാവിയില്‍ ഇന്ത്യയെ നിരവധി മല്സരങങ്ങളില് ജയിപ്പിക്കാനുള്ള ശേഷി പന്തിനുണ്ട്. അനാവശ്യമായി സമ്മര്‍ദ്ദമുണ്ടാക്കി താരത്തിന്റെ കരിയര്‍ നശിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.