വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തിന് ഇപ്പോള്‍ കരയുന്നു? ഗില്ലിക്കെതിരേ തുറന്നടിച്ച് ഹര്‍ഭജന്‍... കാരണം ഈ സംഭവം

2001ല്‍ ഓസീസിനെതിരേ ഭാജി ഹാട്രിക് നേടിയിരുന്നു

bhaji

മുംബൈ: 2001ല്‍ കളിക്കളത്തില്‍ നടന്ന സംഭവത്തിന്റെ പേരില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും ഇന്ത്യയുടെ മുന്‍ സ്പിന്നപര്‍ ഹര്‍ഭജന്‍ സിങും തമ്മില്‍ വാക്‌പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഭാജിയുടെ ഹാട്രിക്ക് നേട്ടത്തെക്കുറിച്ച് ഗില്‍ക്രിസ്റ്റിന്റെ പ്രതികരണമാണ് ഇതിനു തുടക്കമിട്ടത്.

ആഷസ്: ഇംഗ്ലണ്ടിന്റെ എതിര്‍പ്പ് വകവെച്ചില്ല, ആദ്യ ദിനം കളിച്ചത് ബെയ്ല്‍സില്ലാതെ - കാരണമിതാണ്ആഷസ്: ഇംഗ്ലണ്ടിന്റെ എതിര്‍പ്പ് വകവെച്ചില്ല, ആദ്യ ദിനം കളിച്ചത് ബെയ്ല്‍സില്ലാതെ - കാരണമിതാണ്

ഗില്ലിയുടെ ട്വീറ്റിന് ചുട്ട മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ഭാജി. അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ടീമിനു അവകാശം നല്‍കുന്ന ഡിആര്‍എസ് സംവിധാനം 2001ല്‍ ഇല്ലായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു ഗില്ലിയുടെ ട്വീറ്റ്.

വാക്‌പോരിന്റെ തുടക്കം ഇങ്ങനെ...

2001ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റില്‍ ഹര്‍ഭജന്‍ ഇന്ത്യക്കു വേണ്ടി ഹാട്രിക്ക് നേടിയിരുന്നു. അന്ന് റിക്കി പോണ്ടിങ്, ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍ എന്നിവരെ പുറത്താക്കിയായിരുന്നു ഭാജിയുടെ ഹാട്രിക്ക് നേട്ടം. ടെസ്റ്റില്‍ ഇന്ത്യക്കായി ഹാട്രിക്ക് കൊയ്ത ആദ്യ ഇന്ത്യന്‍ താരമായും അദ്ദേഹം മാറിയിരുന്നു. ഇതിനെക്കുറിച്ചു പരാമര്‍ശിക്കുന്ന ട്വീറ്റിനാണ് ഡിആര്‍എസ് ഇല്ലെന്നു ഗില്ലി കരയുന്ന സ്‌മൈലിയോടെ പ്രതികരിച്ചത്. ഗില്ലിയുടെ ഈ പ്രതികരണം ഭാജിയെ ചൊടിപ്പിക്കുകയായിരുന്നു.

കരയുന്നത് നിര്‍ത്തൂ...

കരയുന്നത് നിര്‍ത്തൂ...

അക്കാലത്ത് ഡിആര്‍എസ് ഇല്ലായിരുന്നുവെന്ന ഗില്‍ക്രിസ്റ്റിന്റെ ട്വീറ്റിന് കരയുന്നത് നിര്‍ത്തൂവെന്നാണ് ഹര്‍ഭജന്‍ ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. അന്ന് ആദ്യ പന്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നെങ്കില്‍ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇവയെക്കുറിച്ച് ആലോചിച്ച് കരയുന്നത് നിര്‍ത്തൂ... ക്രിക്കറ്റ് വിട്ട ശേഷം നിങ്ങള്‍ അറിവോടെയാണ് സംസാരിച്ചിരുന്നതെന്നു തോന്നിയിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ മാറില്ലെന്നു മനസ്സിലായി. ഇതിന്റ ഏറ്റവും വലിയ ഉദാഹരണമാണ് നിങ്ങള്‍. എല്ലായ്‌പ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നുവെന്നാണ് ഭാജി ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റ് വൈകാതെ ഹര്‍ഭജന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ബുംറയുടെ ഹാട്രിക്ക്

ബുംറയുടെ ഹാട്രിക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇ്ന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഹാട്രിക്ക് കൊയ്തിരുന്നു. ഇതോടെ ടെസ്റ്റില്‍ ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമായും അദ്ദേഹം മാറിയിരുന്നു. ഭാജിയെക്കൂടാതെ ഇര്‍ഫാന്‍ പഠാനാണ് ഹാട്രിക്ക് നേടിയ മറ്റൊരു ഇന്ത്യന്‍ ബൗളര്‍.
ബുംറയുടെ ഈ ഹാട്രിക് നേട്ടത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ ആരാധകന്‍ 18 വര്‍ഷം മുമ്പുള്ള ഭാജിയുടെ ഹാട്രിക് പ്രകടനത്തെക്കുറിച്ചുള്ള വീഡിയോ ട്വീറ്റ് ചെയ്തത്. ഇതിനു ഗില്ലിയുടെ പ്രതികരണം ഏറ്റുമുട്ടലിനു തുടക്കമിടുകയും ചെയ്യുകയായിരുന്നു.

Story first published: Thursday, September 5, 2019, 12:07 [IST]
Other articles published on Sep 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X