കളി തോറ്റ ദേഷ്യം; യുവരാജിന്റെ വീടിന് കല്ലേറ്
ചണ്ഡിഗഡ്: അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊക്കെ പറയാറുള്ളത് പോലെ, ധാക്കയില്‍ ക്രിക്കറ്റ് കളി തോറ്റതിന് യുവരാജ് സിംഗിന്റെ ചണ്ഡിഗഡിലുള്ള വീട്ടുകാര്‍ എന്ത് പിഴച്ചു. ഫൈനലില്‍ ശ്രീലങ്കയോട് തോറ്റതിലുള്ള ദേഷ്യം ഇന്ത്യന്‍ ആരാധകര്‍ തീര്‍ത്തത് യുവരാജ് സിംഗിന്റെ വീടിന് നേരെ കല്ലെറിഞ്ഞുകൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ട്.
21 പന്തില്‍ തട്ടിയും മുട്ടിയും 11 റണ്‍സെടുത്ത യുവരാജ് സിംഗാണ് ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. റണ്‍നിരക്ക് ഉയര്‍ത്താനോ കോലിക്ക് സ്‌ട്രൈക്ക് കൈമാറാനോ കഴിയാതെ വലഞ്ഞ യുവരാജ് ശരിക്കും ഇന്ത്യയെ ബാക്ക് ഫുട്ടിലാക്കി.
യുവരാജ് മാത്രമല്ല ഇന്ത്യന്‍ തോല്‍വിക്ക് കാരണമെന്ന് പറഞ്ഞ് അച്ഛന്‍ യോഗ് രാജ് സിംഗും യുവരാജിനെ ന്യായീകരിച്ച് ക്യാപ്റ്റന്‍ ധോണിയും രംഗത്ത് വന്നിരുന്നു. എന്നാല്‍ ആരാധകരുടെ ദേഷ്യം തീര്‍ക്കാന്‍ ഇതൊന്നും മതിയായില്ല.

ഹീറോ ടു സീറോ
ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തി ട്വന്റി 20 ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായ താരമാണ് യുവരാജ്. എന്നാല്‍ ഒരൊറ്റ ഫൈനല്‍ കൊണ്ട് കളിക്കമ്പക്കാര്‍ യുവരാജിനെ വെറുത്തുപോയോ?

അയ്യയ്യോ യുവീ
അടിക്കാന്‍ വയ്യെങ്കില്‍ അടിച്ച് ഔട്ടായിപ്പോയിക്കൂടെ എന്ന് പോലും ആരാധകര്‍ പറഞ്ഞുതുടങ്ങിയിരുന്നു. ഹിറ്റ് ഔട്ട് ഓര്‍ ഗെറ്റ് ഔട്ട് എന്ന് കമന്റേറ്റര്‍മാര്‍ വരെ പറഞ്ഞു

ദയനീയം
യുവരാജിനെ പോലെ ക്രിക്കറ്റ് ബോളിനെ ഇത്രമാത്രം മനോഹരമായി അടിച്ചകറ്റുന്ന കളിക്കാര്‍ അധികമില്ല. എന്നാല്‍ ലങ്കയ്‌ക്കെതിരായ ഫൈനലില്‍ യുവരാജിന്റെ ബാറ്റിംഗ് ദയനീയമായിരുന്നു.

നീയാണ് കാരണം
വിരാട് കോലിയും യുവരാജും, മികച്ച ഫോമില്‍ കളിക്കുകയായിരുന്ന വിരാട് കോലിയെ ഒരറ്റത്ത് നിര്‍ത്തിയായിരുന്നു യുവരാജിന്റെ തുഴച്ചില്‍.

ധാക്കയില്‍ തോറ്റതിന് യുവരാജിന്റെ വീട്ടിലോ?
എന്നാല്‍ യുവരാജ് മാത്രമല്ല, അതിന് ശേഷം വന്ന ധോണിക്കും കാര്യമായി ഒന്നും ചെയ്യാന്‍ പറ്റിയില്ല അത്രയ്ക്കും മികച്ച ഡെത്ത് ബൗളിംഗായിരുന്നു ലങ്കയുടെത്.

അര്‍ഹിച്ച വിജയം
ഇന്ത്യയുടെ കളി ശരിക്കും മനസിലാക്കിയായിരുന്നു ലങ്ക ഇറങ്ങിയത്. ശരിക്കും അര്‍ഹിച്ച വിജയമായിരുന്നു ഇത്.

ഗുഡ് ബൈ സംഗ, ജയ
ലങ്കന്‍ ക്രിക്കറ്റിലെ കരുത്തരായ സംഗക്കാരയ്ക്കും ജയവര്‍ധനെയ്ക്കും അര്‍ഹിച്ച യാത്രയയപ്പ് കൂടിയായി ഈ വിജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications