Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വട്ടംതിരിയുന്ന ഡിവില്ലിയേഴ്‌സിനെതിരെ പന്തെറിയാന്‍ തകര്‍പ്പന്‍ തന്ത്രവുമായി സ്റ്റോക്‌സ്

ദില്ലി: ഐപിഎല്‍ പതിനൊന്നാം സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ബെംഗളുരു താരം എ ബി ഡിവില്ലിയേഴ്‌സിനെ തളയ്ക്കാന്‍ തകര്‍പ്പന്‍ തന്ത്രവുമായി രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്‌റ്റോക്‌സ്. കഴിഞ്ഞദിവസം ദില്ലിക്കെതിരായ മത്സരത്തില്‍ 39 പന്തില്‍ ഡിവില്ലിയേഴ്‌സ് 90 റണ്‍സെടുത്തതിന് പിന്നാലെയാണ് സ്റ്റോക്‌സ് ട്വിറ്ററിലൂടെ തന്ത്രം വെളിപ്പെടുത്തിയത്.

ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ 1981ല്‍ നടന്ന ഒരു ഏകദിന മത്സരത്തിനിടെ ഓസീസ് ബൗളര്‍ ട്രെവര്‍ ചാപ്പല്‍ പ്രയോഗിച്ച തന്ത്രത്തിന്റെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്. അവസാന പന്തില്‍ ആറു റണ്‍സ് വേണമെന്നിരിക്കെ ബാറ്റ്‌സ്മാന്‍ ബ്രയന്‍ മക്കഷിനെതിരെ അണ്ടര്‍ ആം പന്തെറിഞ്ഞാണ് കളി ഓസീസ് സ്വന്തമാക്കിയത്.

benstokes

നിന്നിടത്തുനിന്നും പിച്ചിലൂടെ പന്ത് ഉരുട്ടിയെറിയുകയായിരുന്നു ട്രെവര്‍. ക്രിസില്‍ 360 ഡിഗ്രി വട്ടംതിരിഞ്ഞ് എല്ലാഭാഗത്തേക്കും പന്തുകള്‍ പായിക്കുന്ന ഡിവില്ലിയേഴ്‌സിനെതിരെ ഇതല്ലാതെ മറ്റൊരു വഴിയും ഇല്ലെന്നാണ് സ്റ്റോക്‌സ് തമാശരൂപേണ പറയുന്നത്. ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞാല്‍ തലങ്ങും വിലങ്ങും പ്രഹരിക്കുന്നതാണ് സൗത്താഫ്രിക്കന്‍താരത്തിന്റെ രീതി.

പേസ് ബൗളര്‍മാര്‍ക്കെതിരെപോലും റിവേഴ്‌സ് സ്വീപ്പ് ഷോട്ട് കളിക്കുന്ന മറ്റൊരുതാരം ഇപ്പോള്‍ ക്രിക്കറ്റിലില്ല. ഡിവില്ലിയേഴ്‌സിന്റെ ക്രീസിലെ ചടുല ചലനങ്ങള്‍ ബൗളര്‍മാരുടെ നിലതെറ്റിക്കുന്നതാണ്. പത്ത് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് കഴിഞ്ഞദിവസം മുന്‍ സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ ഇന്നിങ്‌സ് എന്നത് അദ്ദേഹത്തിന്റെ പ്രകടനമികവ് എടുത്തുകാണിക്കുന്നു.

Story first published: Monday, April 23, 2018, 8:30 [IST]
Other articles published on Apr 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+