Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഇംഗ്ലീഷ് 'അധിനിവേശം', സ്റ്റോക്‌സിനായി ടീമുകള്‍ അങ്കംവെട്ടി, ഒടുവില്‍ ധോണിയുടെ ടീമില്‍..

ബംഗളൂരു: ഐപിഎല്‍ പുതിയ സീസസണിലേക്കുള്ള താരലേലത്തില്‍ കസറിയത് ഇംഗ്ലീഷ് കളിക്കാര്‍. ഇംഗ്ലണ്ടിന്റെ പ്രമുഖ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനായി ടീമുകള്‍ പിടിവലി നടത്തിയതോടെ കോടികളാണ് മാറിമറിഞ്ഞത്.

സ്‌റ്റോക്‌സിന് 14.5 കോടി

രണ്ടു കോടി രൂപ അടിസ്ഥാന വിലയിട്ടിരുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് 14.5 കോടി രൂപയ്ക്കു മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായ റൈസിങ് പൂനെ ജയന്റ്‌സാണ് സ്വന്തമാക്കിയത്.

ടൈമല്‍ മില്‍സ്

മൂല്യത്തില്‍ സ്റ്റോക്‌സിനു പിന്നിലെത്തിയ ഇംഗ്ലണ്ടിന്റെ പുതിയ ബൗളിങ് സെന്‍സേഷനായ ടൈമില്‍ മില്‍സാണ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 12 കോടി രൂപ വാരിയെറിഞ്ഞ് ഇടംകൈയന്‍ ബൗളറെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു.

കാഗിസോ റബാദ

ദക്ഷിണാഫ്രിക്കയുടെ പുതിയ ബൗളിങ് സെന്‍സേഷനായ കാഗിസോ റബാദയ്ക്ക് അപ്രതീക്ഷിത വിലയാണു ലേലത്തില്‍ ലഭിച്ചത്. ഒരു കോടി അടിസ്ഥാന വിലയിട്ടിരുന്ന റബാദയെ അഞ്ചു കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തങ്ങളുടെ ടീമിലെത്തിച്ചത്.

ക്രിസ് വോക്‌സ്

ലേലത്തില്‍ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ വില ലഭിച്ചതു ഇംഗ്ലീഷ് താരത്തിനാണ്. ക്രിസ് വോക്‌സിനെ 4.2 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കൈക്കലാക്കി. രണ്ടു കോടിയായിരുന്നു താരത്തിന്‍റെ അടിസ്ഥാനവില.

 അഫ്ഗാന്‍ താരങ്ങളും

അസോസിയേറ്റ് രാജ്യങ്ങളുടെ താരങ്ങളും ലേലത്തില്‍ വിറ്റുപോയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. അഫ്ഗാനിസ്താന്‍ താരങ്ങളായ മുഹമ്മദ് നബി, റഷീദ് ഖാന്‍, യുഎഇ ബാറ്റ്‌സ്മാന്‍ ചിരാഗ് സുരി എന്നിവര്‍ക്കാണ് ഐപിഎല്ലില്‍ നറുക്കുവീണത്. റഷീദിനെ നാലു കോടിക്കും നബിയെ 30 ലക്ഷത്തിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. സുരി 10 ലക്ഷത്തിന് ഗുജറാത്ത് ലയണ്‍സിലെത്തി.

Story first published: Monday, February 20, 2017, 17:27 [IST]
Other articles published on Feb 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+