പാണ്ഡ്യയെ കടത്തിവെട്ടും ഈ ഓസീസ് താരം!! കമ്മിന്‍സിന് മുന്നില്‍ ധവാന്‍ പതറുമെന്ന് ഹെയ്ഡന്‍

മെല്‍ബണ്‍: സ്വന്തം നാട്ടില്‍ ഇന്ത്യക്കു മുന്നില്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറവ് വച്ച ഓസ്‌ട്രേലിയ അതിനു പകരം വീട്ടാനുറച്ചാണ് ഇന്ത്യന്‍ പര്യടനത്തിനെത്തുന്നത്. ഇന്ത്യക്കെതിരേ രണ്ടു ടി20കളും അഞ്ചു ഏകദിന മല്‍സരങ്ങളുമാണ് ആരോണ്‍ ഫിഞ്ച് നയിക്കുന്ന കംഗാരുപ്പട ഏറ്റുമുട്ടുന്നത്.
പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ തുറുപ്പുചീട്ടുകളായി മാറാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളായ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്ണിസിനെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍.

പാണ്ഡ്യയേക്കാള്‍ മിടുക്കന്‍
ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയേക്കാള്‍ കേമനാണ് സ്റ്റോയ്ണിസെന്ന് ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു. ലോകോത്തര ഓള്‍റൗണ്ടറുടെ നിരയിലേക്ക് വളരുകയാണ് സ്റ്റോയ്ണിസ്. ഓസീസിനായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ താരത്തിനു വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും ഹെയ്ഡന്‍ വിലയിരുത്തി. പാണ്ഡ്യയും മികച്ച കളിക്കാരനാണെങ്കിലും സ്റ്റോയ്ണിസുമായി താരതമ്യം ചെയ്യുമ്പോള്‍ താഴെയാണ് സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധവാനെ കമ്മിന്‍സ് വിറപ്പിക്കും
വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ വിറപ്പിക്കാന്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനു കഴിയുമെന്ന് ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു. ധവാന്‍ പേസ് ബൗളിങ് ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനാണ്. കമ്മിന്‍സാവട്ടെ വൈവിധ്യമേറിയ പന്തുകളെറിയാന്‍ മിടുക്കനുമാണ്. ഷോര്‍ട്ട് പന്തുകളും റിവേഴ്‌സ് സ്വിങു സ്ലോബോളുകളുമെല്ലാമെറിഞ്ഞ് കമ്മിന്‍സ് ധവാനെ സമ്മര്‍ദ്ദത്തിലാക്കുമെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

ചഹലിന് പ്രശംസ
ഇന്ത്യയുടെ യുവ റിസ്റ്റ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ ഹെയ്ഡന്‍ പുകഴ്ത്തി. മധ്യനിരയില്‍ ഓസീസ് ബാറ്റിങ് നിരയിലെ വെടിക്കെട്ട് താരമായ ഗ്ലെന്‍ മാക്‌സ്‌വെല്ലുമായുള്ള പോരില്‍ ജയം ചഹലിനൊപ്പം നില്‍ക്കാനാണ് സാധ്യതയെന്നും അദ്ദേഹം പ്രവചിച്ചു.
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ വിഷമിക്കുന്ന താരമാണ് മാക്‌സ്‌വെല്‍. ഐപിഎല്ലിലും അത്ര മികച്ച പ്രകടനമല്ല അദ്ദേഹത്തിന്റേത്. വളരെ വൈവിധ്യമേറിയ ബൗളിലൂടെ ലോകോത്തര സ്പിന്നറായി മാറിക്കൊണ്ടിരിക്കുന്ന ചഹലിനെ ഓസീസ് ശ്രദ്ധിക്കണമെന്നും ഹെയ്ഡന്‍ മുന്നറിയിപ്പ് നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications