വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ കോലിയോ? അല്ലെന്ന് കിര്‍മാനി... അദ്ദേഹത്തോളം വരില്ല

ക്യാപ്റ്റനെന്ന നിലയില്‍ പല റെക്കോര്‍ഡുകളും കോലി തകര്‍ത്തിരുന്നു

Still Can’t Call Virat Kohli As Best Indian Captain Ever | Oneindia Malayalam
kohli kirmani

ദില്ലി: ടീം ഇന്ത്യയെ നാട്ടിലും വിദേശത്തും നിരവധി നേട്ടങ്ങളിലേക്കു നയിച്ചതോടെ വിരാട് കോലിയെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്നു പലരും പുകഴ്ത്തിക്കഴിഞ്ഞു. അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടെസ്റ്റ് പരമ്പര കോലിക്കു കീഴില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. ഇതോടെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളെന്ന മുന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡും അദ്ദേഹം പഴങ്കഥയാക്കിയിരുന്നു.

ആഷസ് ടെസ്റ്റ്; ആദ്യ ദിനം ഓസീസ് മികച്ച നിലയില്‍ആഷസ് ടെസ്റ്റ്; ആദ്യ ദിനം ഓസീസ് മികച്ച നിലയില്‍

നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്കു മുന്നേറുകയാണെങ്കിലും ടെസ്റ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നു മുന്‍ വിക്കറ്റ് കീപ്പര്‍ സയ്ദ് കിര്‍മാനി അഭിപ്രായപ്പെട്ടു.

ധോണിയോളം വരില്ല

ധോണിയോളം വരില്ല

കോലിയേക്കാള്‍ മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ ധോണി തന്നെയാണെന്നാണ് കിര്‍മാനി ചൂണ്ടിക്കാട്ടുന്നത്. ഓരോ തലമുറയിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരുണ്ടാവും. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ മൂന്നു ഫോര്‍മാറ്റിലു ടീമിനെ നേട്ടങ്ങളിലേക്കു നയിക്കാനായിട്ടുണ്ട്. ഇന്ത്യയെ നമ്പര്‍ വണ്‍ സ്ഥാനത്തെത്തിച്ചത് അദ്ദേഹത്തിന്റെ മിടുക്കാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ധോണി തന്നെയാണെന്നും കിര്‍മാനി ചൂണ്ടിക്കാട്ടി.

കോലിക്ക് ഏറെ ദൂരം പോവാനുണ്ട്

കോലിക്ക് ഏറെ ദൂരം പോവാനുണ്ട്

കോലിക്കു ക്യാപ്റ്റനെന്ന നിലയില്‍ ഇനുയമേറെ ദൂരം പോവേണ്ടതുണ്ട്. ടീമിനെ കൂടുതല്‍ നേട്ടങ്ങളിലേക്കും അദ്ദേഹം ഇനിയുള്ള വര്‍ഷങ്ങളില്‍ നയിക്കുമോയെന്നും കാത്തിരുന്നു കാണാം. ഇതുവരെയുള്ള നേട്ടങ്ങളുടെ പിന്‍ബലത്തില്‍ കോലിയെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നു വിളിക്കാന്‍ കഴിയില്ല. ആ സ്ഥാനം ഇപ്പോഴും ധോണിക്കു തന്നെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഇനിയൊരു അഞ്ചു വര്‍ഷം കൂടി കോലിയെ കാണാന്‍ കഴിഞ്ഞേക്കുമന്നും കിര്‍മാനി വിശദമാക്കി.

ഓസ്‌ട്രേലിയയില്‍ പരമ്പര

ഓസ്‌ട്രേലിയയില്‍ പരമ്പര

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്കു ടെസ്റ്റ് പരമ്പര നേടിത്തന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് അടുത്തിടെ കോലി തന്റെ പേരില്‍ കുറിച്ചിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പര 2-1നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. നാലു വര്‍ഷത്തെ കോലിയുടെ ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും വലിയ നേട്ടവും ഇതു തന്നെയാണ്.

വിന്‍ഡീസിന്റെ വീഴ്ച

വിന്‍ഡീസിന്റെ വീഴ്ച

ഇന്ത്യക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ മൂന്നു ഫോര്‍മാറ്റിലും വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെട്ടിരുന്നു. ഏകദിനം, ട്വന്റി20, ടെസ്റ്റ് എന്നിവയിലെല്ലാം സമ്പൂര്‍ണ ജയമാണ് കോലിയും സംഘവും നേടിയത്. ഒരു മല്‍സരം പോലും ജയിക്കാന്‍ ആതിഥേയര്‍ക്കായിരുന്നില്ല. എല്ലാ ടീമിനും ഇതുപോലെ മോശ സമയം ഉണ്ടാവുമെന്ന് വിന്‍ഡീസിന്റെ പതനത്തെക്കുറിച്ച് കിര്‍മാനി ചൂണ്ടിക്കാട്ടി.
ഓരോ താരത്തിനും ടീമിനും ഇതുപോലെ നല്ലതും മോശവുമായ സമയമുണ്ടാവും. 20 വര്‍ഷത്തോളം ലോക ക്രിക്കറ്റിനെ ഭരിച്ചവരാണ് വിന്‍ഡീസ്. ലോകത്തിലെ ഏറ്റവും മികച്ച ടീമായിരുന്നു അവര്‍. അന്ന് ലോകത്തിലെ എല്ലാ ടീമുകളെയും വിന്‍ഡീസ് തോല്‍പ്പിച്ചിരുന്നുവെന്നും കിര്‍മാനി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 5, 2019, 10:28 [IST]
Other articles published on Sep 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X