ആര്‍സിബിക്ക് തിരിച്ചടി, ഡെയ്ല്‍ സ്‌റ്റെയ്‌ന് പരിക്ക്... ഐപിഎല്‍ സീസണ്‍ നഷ്ടമാവും
ബാംഗ്ലൂര്‍: തുടര്‍ തോല്‍വിക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (ആര്‍സിബി) ആഘാതമായി സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പരിക്ക്. തോളിനേറ്റ പരിക്കാണ് ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസറായ സ്റ്റെയ്‌നിന് വിനയായത്. സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്ന സ്റ്റെയ്‌നിന്റെ പരിക്ക് വിരാട് കോലി നയിക്കുന്ന ആര്‍സിബിക്ക് തിരിച്ചടിയാണ്.

ഇതോടെ പരിക്ക് മൂലം സ്റ്റെയ്‌നിന് ഐപിഎല്ലില്‍ സീസണില്‍ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമാവുമെന്നുറപ്പായി. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മല്‍സരത്തില്‍ താരം ആര്‍സിബിക്കു വേണ്ടി കളിച്ചിരുന്നില്ല. നതാന്‍ കോള്‍ട്ടര്‍ നൈലിനു പകരക്കാരനായെത്തിയ സ്റ്റെയ്ന്‍ ഈ സീസണില്‍ രണ്ട് മല്‍സരങ്ങളില്‍ മാത്രമാണ് ആര്‍സിബിക്ക് വേണ്ടി കളിച്ചത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരേ കളത്തിലിറങ്ങിയ സ്റ്റെയ്ന്‍ ഇരു മല്‍സരങ്ങളിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. നേരത്തെ, ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സ്റ്റെയ്ന്‍ ഇടംപിടിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications