വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മില്ലറിനെ പുറത്തിരുത്തുന്നു; പഞ്ചാബ് ടീം സെലക്ഷനെ വിമര്‍ശിച്ച് ഡെയില്‍ സ്റ്റെയിന്‍

ഇന്‍ഡോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഐപിഎല്‍ സീസണിലെ ഏറ്റവും മോശം സ്‌കോറിനാണ് കിംഗ് ഇലവന്‍ പഞ്ചാബ് ബാറ്റിംഗ് പട കൂടാരം കയറിയത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ 15.1 ഓവറില്‍ കേവലം 88 റണ്ണിനായിരുന്നു പഞ്ചാബിന്റെ മടക്കം. 10 വിക്കറ്റ് വിജയം കരസ്ഥമാക്കിയ ആര്‍സിബി കിംഗ്‌സ് ഇലവനെ പ്ലേഓഫില്‍ നിന്നും പുറത്താക്കുന്ന അപകടകരമായ അവസ്ഥയിലേക്കാണ് കൊണ്ടെത്തിച്ചത്. രാഹുലും, ഗെയിലും, ആരോണ്‍ ഫിഞ്ചിനും പുറത്ത് മറ്റൊരാളും രണ്ടക്കം പോലും കണ്ടില്ല.

ഓപ്പണിംഗില്‍ രാഹുലും, ഗെയിലും മികവ് പുലര്‍ത്തുമ്പോള്‍ പഞ്ചാബിന്റെ മധ്യനിരയ്ക്ക് സ്ഥിരതയില്ല. ഇതിനിടെയാണ് മാനേജ്‌മെന്റിന്റെ വെട്ടിനിരത്തലും. യുവരാജ് സിംഗ് ഉള്ളതും ഇല്ലാത്തതും ഒരു പോലെയായിരിക്കുന്നു. എന്നാല്‍ ഡേവിഡ് മില്ലറുടെ അഭാവമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ഈ സീസണില്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റിംഗ് സൂപ്പര്‍സ്റ്റാര്‍ കളിച്ചത് ആകെ രണ്ട് മത്സരങ്ങളില്‍ മാത്രം. ഇതാണ് ഡെയില്‍ സ്റ്റെയിന്‍ ഉള്‍പ്പെടെയുള്ളവരെ സംശയിപ്പിക്കുന്നത്.

dale-steyn

പഞ്ചാബ് ടീം സെലക്ട് ചെയ്യുന്നത് എന്ത് നോക്കിയാണെന്നാണ് ഈ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ചോദിക്കുന്നത്. മില്ലറെ അവസാന ഇലവനില്‍ കളിപ്പിക്കാത്തതിനെ സ്റ്റെയിന്‍ ട്വിറ്ററില്‍ ചോദ്യം ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്നും 50 റണ്ണാണ് മില്ലറുടെ സമ്പാദ്യം. ഏഴ് മത്സരം കളിച്ച യുവരാജ് നേടിയത് 64 റണ്‍ മാത്രമാണ്. 8 മത്സരങ്ങള്‍ കളിച്ച ഫിഞ്ചിന് നേടാനായത് കേവലം 84 റണ്ണും. എന്നിട്ടും അന്തിമ ഇലവനില്‍ ഇടം നേടിയെന്നതാണ് വാസ്തവം.

പഞ്ചാബ് മധ്യനിരക്കാരന്‍ മായങ്ക് അഗര്‍വാള്‍ 11 തവണ ഇറങ്ങിയപ്പോള്‍ കുറിച്ചത് 120 റണ്‍. അക്‌സര്‍ പട്ടേലിനെ ഇറക്കി പരീക്ഷിച്ച തന്ത്രവും പാളി. പഞ്ചാബ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സിനെതിരെ കൂടി തോറ്റാല്‍ ടീം കൂടുതല്‍ താഴേക്ക് പോകും.

Story first published: Wednesday, May 16, 2018, 8:53 [IST]
Other articles published on May 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X